Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാന് എഫ്-16 വാങ്ങാന്‍ 45കോടി ഡോളര്‍ അനുവദിച്ച അമേരിക്കയ്‌ക്കെതിരെ ആ‌ഞ്ഞടിച്ച് ജയശങ്കര്‍; ‘നിങ്ങള്‍ ആരെയും വിഡ്ഡിയാക്കുന്നില്ല’

പാകിസ്ഥാന് എഫ്-16 യുദ്ധവിമാനം നല്‍കുന്നതിന് 45 കോടി ഡോളര്‍ ധനസഹായം നല്‍കിയ അമേരിക്കയുടെ നടപടിയെ തുറന്നെതിര്‍ത്ത് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒരിക്കലും അമേരിക്കന്‍ താല്പര്യത്തെ സഹായിക്കില്ലെന്നും ജയശങ്കര്‍ തുറന്നടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 04:11 pm IST
inWorld

വാഷിംഗ്ടണ്‍:പാകിസ്ഥാന് എഫ്-16 യുദ്ധവിമാനം നല്‍കുന്നതിന് 45 കോടി ഡോളര്‍ ധനസഹായം നല്‍കിയ അമേരിക്കയുടെ നടപടിയെ തുറന്നെതിര്‍ത്ത് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.  യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒരിക്കലും അമേരിക്കന്‍ താല്പര്യത്തെ സഹായിക്കില്ലെന്നും ജയശങ്കര്‍ തുറന്നടിച്ചു. വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെയായിരുന്നു ജയശങ്കറിന്റെ ഈ തുറന്ന വിമര്‍ശനം.  

ആണവ സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനവും ശക്തിപ്പെടുത്താന്‍ എന്ന് അവകാശപ്പെട്ടാണ് ബൈഡന്‍ ഈ സഹായം പാകിസ്ഥാന് നല‍്കുന്നത്. “ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് താങ്കള്‍ ഒരാളെയും വിഡ്ഡിയാക്കുന്നില്ല. ഒരു അമേരിക്കന്‍ നയതന്ത്രവിദഗ്ധനോട് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ ചെയ്ത കാര്യം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഞാന്‍ മനസ്സിലാക്കിക്കൊടുക്കുമായിരുന്നു. എഫ്-16 വിമാനം പാകിസ്ഥാന് തീവ്രവാദത്തെ എതിര്‍ക്കാന്‍ കൊടുക്കുന്നു എന്ന് നിങ്ങള്‍ പറയുന്നു. പക്ഷെ എല്ലാവര്‍ക്കുമറിയാം ഈ എഫ്-16 ആര്‍ക്ക് നേരെയാണ് തിരിച്ചുവെയ്‌ക്കുന്നതെന്നും അതിന്റെ ഉപയോഗം എന്താണെന്നും. “- ഇന്ത്യയുടെ ആശങ്കകള്‍ മറയില്ലാത്തെ ഉയര്‍ത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് നേരെയാണ് ഈ എഫ്-16 ഉപയോഗിക്കുക എന്ന സത്യം മറയില്ലാതെ ജയശങ്കര്‍ തുറന്നടിച്ച് പറഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്.  

കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഇന്ത്യയുടെ ഈ ആശങ്ക അമേരിക്കയുടെ പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ ധരിപ്പിച്ചിരുന്നു.  

“ഈ ബന്ധം പാകിസ്ഥാനും ഗുണം ചെയ്യില്ല, അമേരിക്കന്‍ താല്പര്യങ്ങള്‍ക്കും ഗുണകരമാവില്ല. “- അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച ഒരു യോഗത്തില്‍ ജയശങ്കര്‍ പറഞ്ഞു. നേരത്തെ പാകിസ്ഥാന് എഫ്-16 വിമാനം കൊടുക്കേണ്ടെന്ന് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം തിരുത്തിയാണ്  എഫ്-16 പാകിസ്ഥാന് നല്‍കാന്‍ ജോ ബൈഡന്‍ തീരുമാനിച്ചത്. ഇതിനായി 45 കോടി ഡോളര്‍ ധനസഹായം പാകിസ്ഥാന് അനുവദിക്കുകയും ചെയ്തു. 2018ല്‍ ട്രംപ് പാകിസ്ഥാനുള്ള എല്ലാവിധ പ്രതിരോധ,സുരക്ഷാ സഹായങ്ങളും നിര്‍ത്തിവെച്ചതായിരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ അമേരിക്കയുടെ പങ്കാളിയല്ലെന്ന് പ്രസ്താവിച്ചായിരുന്നു ട്രംപിന്റെ ഈ നടപടി. എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കുക വഴി അമേരിക്ക ഇന്ത്യയ്‌ക്ക് ഒരു സന്ദേശം നല്‍കുകയല്ല, പകരം പാകിസ്ഥാനുമായുള്ള പ്രതിരോധ പങ്കാളിത്തം വീണ്ടും പുതുക്കുകയാണ് ചെയ്തത്.  

ഇത് ഏറ്റവും അമ്പരപ്പിക്കുന്ന തീരുമാനമായിപ്പോയെന്ന് തുര്‍ക്കി ഉള്‍പ്പെടെ ഒട്ടേറെ ലോകരാഷ്‌ട്രങ്ങള്‍ പ്രതികരിച്ചു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ത്ത ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദസംഘത്തെ പിന്തുണച്ച രാജ്യമാണ് പാകിസ്ഥാന്‍.  പാകിസ്ഥാന്റെ തീവ്രവാദത്തിനെതിരെ സംസാരിക്കുകയും മറുവശത്ത് ആയുധക്കച്ചവടത്തിലൂടെ ലാഭം കൊയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരെ ഇന്ത്യ ഈയിടെ സ്വരം കടുപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന് എഫ്-16 യുദ്ധവിമാനം നല്‍കുന്നതിന് 45 കോടി ഡോളര്‍ ധനസഹായം നല്‍കിയ അമേരിക്കയുടെ നടപടിയെ തുറന്നെതിര്‍ത്ത് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.  യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒരിക്കലും അമേരിക്കന്‍ താല്പര്യത്തെ സഹായിക്കില്ലെന്നും ജയശങ്കര്‍

Tags: ഡൊണാള്‍ഡ് ട്രംപ്എഫ് 16 ബിഎഫ്-16indiaamericaയുഎസ്പാക്കിസ്ഥാന്‍usaജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍joe biden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.