Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നഗോയ ഗെയിംസ് പറയുന്നത്‌

അഞ്ചു സ്വര്‍ണമടക്കം ഒന്‍പതു മെഡല്‍ സമ്മാനിച്ച അമ്പെയ്‌ത്ത് ആണ് ഇത്തവണ ഭാരതത്തിനു കരുത്തായി മാറിയത്. ബോക്‌സിങ്, ഗുസ്തി, ഭാരോദ്വഹനം തുടങ്ങിയവയും മെഡലുകള്‍ സമ്മാനിച്ചു. അതേസമയം, നിരാശപ്പെടുത്തിയ ബാഡ്മിന്റണിലേയും ടിടിയിലേയും ഷൂട്ടിങ്ങിലേയും പ്രകടനം പഠനവിധേയമാക്കേണ്ട വിഷയമാണ്. മെഡല്‍ നഷ്ടത്തില്‍ തളരുന്നതിനു പകരം പിഴവുകള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള ദൃഢനിശ്ചയത്തോടെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ആവശ്യം. അതിലേയ്‌ക്കാണ് നഗോയ മേള വിരല്‍ ചൂണ്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 10:45 am IST
inEditorial, Vicharam

നിരാശയുടേയും പ്രതീക്ഷകളുടേയും അകമ്പടിയോടെയാണ് ഭാരതം നഗോയ ഏഷ്യന്‍ ഗെയിംസിനോടു വിടപറഞ്ഞത്. മെഡലെണ്ണത്തിലും സ്വര്‍ണനേട്ടത്തിലും ഉണ്ടായ കുറവും ചില ഇനങ്ങളിലെ പ്രകടന നിലവാരത്തിലെ പോരായ്‌മയും വിലയിരുത്തപ്പെടേണ്ടതാണെങ്കിലും മികവിന്റെ മിന്നലാട്ടം ചിലവയില്‍ പ്രകടമായത് ആശ്വാസകരം തന്നെ. ഒളിംപിക്സ് ആതിഥ്യത്തിലേയ്‌ക്ക് ഉറ്റുനോക്കുന്ന ഭാരതത്തെ സംബന്ധിച്ച്, വിശകലനത്തിന്റേയും വിലയിരുത്തലുകളുടേയും കരുതലിന്റേയും കാര്യത്തേക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് നഗോയയിലെ പ്രകടനം. സെഞ്ചുറികടന്ന കഴിഞ്ഞ പ്രാവശ്യത്തെ മെഡല്‍ സംഖ്യ ഇത്തവണ 85 ആയും സ്വര്‍ണം 21 ആയും കുറഞ്ഞതു പഠനത്തിനു വിധേയമാകണം. ശ്രദ്ധപതിക്കേണ്ട മേഖലകള്‍ തിരിച്ചറിയണം. തിളങ്ങിയവയെ പരിപാലിക്കണം. ഇത്തരം മേളകളില്‍ മെഡലുകളുടെ എണ്ണമാണു പരിഗണിക്കപ്പെടുന്നത് എന്നതുകൊണ്ട് കൂടുതല്‍ മെഡലുകള്‍ക്കു സാധ്യതയുള്ള ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നോക്കണം. പരമ്പരാഗത ഇനങ്ങളിലെ മികവു നിലനിര്‍ത്തുകയും വേണം.

പരമ്പരാഗത ഇനങ്ങളടക്കം ചിലവയില്‍ നിരാശപ്പെടുത്തിയെങ്കിലും ചിലവയില്‍ ആധിപത്യം അരക്കിട്ടുറപ്പിച്ചു എന്നു സമാധാനിക്കാം. അത്ലറ്റിക്സില്‍ ഒരേയൊരു സ്വര്‍ണ വിജയത്തിലൊതുങ്ങിയ ഭാരതം ഹോക്കിയില്‍ പുരുഷ- വനിതാ വിഭാഗങ്ങളില്‍ ആധികാരിക വിജയം കൈവരിച്ചത് പ്രശംസാര്‍ഹമാണ്. പ്രത്യേകിച്ച് പുരുഷ ഹോക്കിയില്‍. ഏഷ്യന്‍ ഹോക്കിയെ കുറേക്കാലം അടക്കി ഭരിച്ച പാകിസ്ഥാനെതിരെ തുടര്‍ച്ചയായ വിജയമാണ് ഏഷ്യന്‍ ഗെയിംസിലും കണ്ടത്. ഇടക്കാലത്തു ശക്തരായി രംഗത്തെത്തിയ ദക്ഷിണ കൊറിയയേയും മലേഷ്യയേയും വന്‍ ഗോള്‍ വ്യത്യാസത്തില്‍ തകര്‍ത്തതും ആത്മവിശ്വാസം ഉയര്‍ത്താന്‍ പോന്നതാണ്. 1982ലെ ദല്‍ഹി ഏഷ്യാഡിനു ശേഷം ആദ്യമായി സ്വര്‍ണമണിഞ്ഞ വനിതകളും മികച്ച നിലവാരം പുലര്‍ത്തി. ഹോക്കിയിലെ ആദ്യ ഇരട്ട സ്വര്‍ണ നേട്ടവും ക്രിക്കറ്റില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞ ഇരട്ട ചാംപ്യന്‍പട്ടവും ഇതിനോടു ചേര്‍ന്നു നില്‍ക്കുന്നു. ക്രിക്കറ്റ് ടീമിലൂടെ സഞ്ജു സാംസണ്‍ സ്വര്‍ണമണിഞ്ഞ ഏക മലയാളിതാരവുമായി. പുരുഷ ഹോക്കിയില്‍ ഏഷ്യയില്‍ എതിരില്ലാത്ത നിലവാരത്തിലേയ്‌ക്ക് ഉയര്‍ന്ന ഭാരതത്തെയാണ് ഈ ഏഷ്യന്‍ ഗെയിംസില്‍ കണ്ടത്. ലോക ഹോക്കിയില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള പാതയിലേയ്‌ക്ക് ഈ വിജയങ്ങള്‍ നമ്മുടെ ഹോക്കിയെ നയിക്കുമെന്നു പ്രത്യാശിക്കാം.

മദര്‍ സ്പോര്‍ട്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രാക്ക് ഫീല്‍ഡ് മല്‍സരങ്ങളില്‍ ഒരേയൊരു സ്വര്‍ണത്തിലൊതുങ്ങിയ പ്രകടനം ഏറെ വേദനാജനകമായിപ്പോയി. ഒരു അത്ലറ്റിക് സ്വര്‍ണവുമില്ലാതെ മടങ്ങിയ 1990ലെയും(ബെയ്ജിങ്ങ്) 1994ലേയും(ഹിരോഷിമ) പ്രകടനത്തിനു ശേഷം 1998ല്‍ ബാങ്കോക്കില്‍ സ്വര്‍ണ വിജയത്തിലേയ്‌ക്കു തിരിച്ചു വന്ന ഭാരതത്തിന് ഇത്തവണ ഒരു സ്വര്‍ണത്തിന്റെ ആശ്വാസമുണ്ടെങ്കിലും വ്യക്തിഗത സ്വര്‍ണം അകലെത്തന്നെയാണ്. കുത്തക പോലെ നമ്മളോടൊപ്പമുള്ള വനിതകളുടെ 4-400 റിലേയിലാണ് ആകെയുള്ള സ്വര്‍ണവിജയം. മുപ്പത്തിയാറാം വയസ്സിലെ ശക്തമായ തിരിച്ചു വരവിലൂടെ ഈ സ്വര്‍ണ വിജയത്തിനു മാറ്റുപകര്‍ന്ന, കേരളത്തിന്റെ മരുമകളായ എം.ആര്‍. പൂവമ്മയുടെ പോരാട്ട വീര്യം ആദരിക്കപ്പെടേണ്ടതാണ്. ലോങ്ജംപില്‍ ശ്രീശങ്കറിന്റെ സ്വര്‍ണ വിജയത്തിനു വിലങ്ങിട്ടു വെള്ളിയിലൊതുക്കിയത് പരുക്കാണെങ്കിലും മറ്റു പലരുടേയും പ്രകടനം നിലവാരത്തിലേയ്‌ക്ക് ഉയരാതെപോയി എന്ന യാഥാര്‍ഥ്യം ബാക്കിനില്‍ക്കുന്നു. ദേശീയ നിലവാരം നിലനിര്‍ത്തിയാല്‍പ്പോലും സ്വര്‍ണം കൈപ്പിടിയിലാകുമായിരുന്ന ഇനത്തില്‍പ്പോലും അതു വഴുതിപ്പോയത് ഏറെ നിരാശപ്പെടുത്തി. അതതു ദിവസത്തെ ഫോമാണ് വിജയിയെ നിശ്ചയിക്കുന്നത് എന്ന യാഥാര്‍ഥ്യം ഓര്‍ത്തു സമാധാനിക്കാമെങ്കിലും വലിയ വേദികളില്‍ ഫോം നിലനി
ര്‍ത്താന്‍ നമുക്ക് എന്തുകൊണ്ടു കഴിയാതെ പോകുന്നു എന്നതിനേക്കുറിച്ചു വിലയിരുത്തല്‍ ആവശ്യമാണ്. ഇവിടെയാണ് പൂവമ്മയെപ്പോലുള്ളവര്‍ ശ്രദ്ധേയരാകുന്നത്. വിദ്യ രാംരാജ്, പി.ടി. ഉഷയുടെ ഹര്‍ഡില്‍സ് റെക്കോര്‍ഡു മറികടന്നതും വിദ്യയും പരുള്‍ ചൗധരിയും ദേവ് മീണയും ദേശീയ റെക്കോര്‍ഡു തിരുത്തിയതും പലരും വ്യക്തിഗതമായ മികച്ച പ്രകടനം നടത്തിയതും നീരജ് ചോപ്രയുടെ അസാന്നിദ്ധ്യത്തിലും ജാവലിന്‍ മെഡലുകള്‍ ഭാരതത്തിനു സമ്മാനിച്ച രോഹിത് യാദവ്, യാഷ് വീര്‍ സിങ് എന്നിവരുടെ പ്രകടനവും അംഗീകരിക്കപ്പെടുക തന്നെ വേണം. വിവിധ ഇനങ്ങളില്‍ മെഡല്‍ നേടിയ മറ്റു മലയാളികളായ ആന്‍സി സോജന്‍, വിദര്‍ശ, മനു ടി.എസ്സ്,, എം.ആര്‍. അര്‍ജുന്‍, എച്ച്. എസ്. പ്രണോയി, മനു ഫ്രാന്‍സിസ്, പ്രിന്‍സ് കുരിശിങ്കല്‍ എന്നിവരും കേരളത്തിന് അഭിമാനം പകര്‍ന്നു.

അഞ്ചു സ്വര്‍ണമടക്കം ഒന്‍പതു മെഡല്‍ സമ്മാനിച്ച അമ്പെയ്‌ത്ത് ആണ് ഇത്തവണ ഭാരതത്തിനു കരുത്തായി മാറിയത്. ബോക്സിങ്, ഗുസ്തി, ഭാരോദ്വഹനം തുടങ്ങിയവയും മെഡലുകള്‍ സമ്മാനിച്ചു. അതേസമയം, നിരാശപ്പെടുത്തിയ ബാഡ്മിന്റണിലേയും ടിടിയിലേയും ഷൂട്ടിങ്ങിലേയും പ്രകടനം പഠനവിധേയമാക്കേണ്ട വിഷയമാണ്. മെഡല്‍ നഷ്ടത്തില്‍ തളരുന്നതിനു പകരം പിഴവുകള്‍ കണ്ടെത്താനും
പരിഹരിക്കാനുമുള്ള ദൃഢനിശ്ചയത്തോടെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ആവശ്യം. അതിലേയ്‌ക്കാണ് നഗോയ മേള വിരല്‍ ചൂണ്ടുന്നത്.

Tags: india2026 Asian GamesNagoya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

നഗോയ ഗെയിംസ് പറയുന്നത്‌

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.