Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

കണ്‍കറണ്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ പാര്‍ലമെന്റ് പാസാക്കുന്നതിനു മുന്‍പ് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടാകാം. പക്ഷേ, ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്‌ക്കാനും സമവായമുണ്ടാക്കാനും കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 07:11 pm IST
inKerala

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം സജീവ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തീരശോഷണം, റെയില്‍വേ, എയര്‍പോര്‍ട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്‌ക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടന്ന 30 ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്‍കറണ്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ പാര്‍ലമെന്റ് പാസാക്കുന്നതിനു മുന്‍പ് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടാകാം. പക്ഷേ, ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്‌ക്കാനും സമവായമുണ്ടാക്കാനും കഴിയും. ഇതാണ് ആരോഗ്യകരമായ ഫെഡറല്‍ ജനാധിപത്യത്തിന്റെ അന്തസത്ത. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും നിയമ നിര്‍മാണതലങ്ങളെക്കുറിച്ചു ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ക്കിടയിലുമുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ഭരണഘടനയില്‍ വ്യക്തമായ വ്യവസ്ഥകളുമുണ്ട്. ഇതിന്റെ ഭാഗമായാണ് 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ ഭാഗമായി സോണല്‍ കൗണ്‍സിലുകള്‍ രൂപീകരിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 263 പ്രകാരം ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തെങ്കിലും ഒരു വിജ്ഞാപനത്തിലൂടെ അതു യാഥാര്‍ഥ്യമാക്കാന്‍ 40 വര്‍ഷമെടുത്തു.

സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുന്നതില്‍ സൗണല്‍ കൗണ്‍സിലുകള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നു മുഖ്യമന്ത്രി പഞ്ഞു. പ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരമുണ്ടാക്കുകയെന്നതുപ്രധാന പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ജനങ്ങളാലാണു നടക്കുന്നത്. അധികാര ഘടനയില്‍ സര്‍ക്കാരിന്റെ ഓരോ ഘടനയ്‌ക്കും അതിന്റേതായ അധികാരപരിധിയുണ്ട്. ഇവയ്‌ക്കിടയില്‍ ഉയര്‍ന്നുവരാനിടയുള്ള അഭിപ്രായ വൈരുദ്ധങ്ങളെ ഇല്ലാതാക്കുന്നതിന് പരസ്പര സഹകരണവും കൂടിയാലോചനയും സഹായിക്കും. സാംസ്‌കാരിക, മത, ഭാഷാ വൈവിധ്യങ്ങള്‍ക്കിടയിലും നമുക്കുള്ള ഏകത്വത്തിന്റെ ഫലമാണത്. ഓരോ സംസ്ഥാനങ്ങളുടേയും വിജയഗാഥകളും വ്യത്യസ്ത അനുഭവങ്ങളും പങ്കുവയ്‌ക്കുകയും പഠിക്കുകയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായവിധം അവയെ രൂപപ്പെടുത്തുകയുമാണു വേണ്ടത്.

കോവിഡ് മഹാമാരിയുടെ ഫലമായുണ്ടായ അഭൂതപൂര്‍വമായ സാഹചര്യത്തെ നാം നേരിട്ടത് സഹകരണമനോഭാവംകൊണ്ടാണ്. ഭിന്നതകള്‍ മറന്ന്, ജനങ്ങളുടെ സംരക്ഷണമെന്ന കാലഘട്ടത്തിന്റെ ആവശ്യത്തിലേക്ക് എല്ലാവരും ഉയര്‍ന്നു. കോവിഡ് മഹാമാരി സമ്പദ് ഘടനയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിന് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും സാമ്പത്തിക ശാക്തീകരണം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പ്പാത വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

കോവളം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്രദേശ് ധനമന്ത്രി ബഗ്ഗ്റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ്, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണര്‍ അഡ്മിറല്‍ ഡി.കെ. ജോഷി, കേന്ദ്ര സര്‍ക്കാരിലേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Tags: Pinarayi Vijayanamit-shahകേന്ദ്ര സര്‍ക്കാര്‍സമ്പദ് വ്യവസ്ഥpinarayiസംസ്ഥാനങ്ങള്‍covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.