കൊച്ചി : സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ കേസെടുക്കാൻ പറഞ്ഞ ഹൈക്കോടതി വിധിയ്‌ക്കെതിരെ സിപിഎം നേതാക്കളായ പി. ജയരാജനും എം. വി. ജയരാജനും. ഇഡിയുടേത് രാഷ്‌ട്രിയ പ്രേരിത കള്ളക്കേസ് ആണെന്ന് എം. വി. ജയരാജൻ പറഞ്ഞു.
ഇഡി സർക്കാരിന് നൽകിയ അതേ കത്താണ് കോടതിയിലും. ഇത്തരം ഹർജി വന്നാൽ ബന്ധപ്പെട്ടവരെ കേൾക്കേണ്ടത് സാമാന്യ നീതിയാണ്. അതിവിടെ ഉണ്ടായിട്ടില്ല. ജുഡീഷ്യറിയിൽ നിന്ന് തന്നെ ബന്ധപ്പെട്ടവരെ കേൾക്കാതെ വിധി വരുന്നുവന്നും എംവി ജയരാജൻ പറഞ്ഞു.
നിയമപരമായ തുടർ നടപടി വിധി പകർപ്പ് പരിശോധിച്ച ശേഷം മൊഴിയെടുത്തത് ഭീഷണിപ്പെടുത്തിയാണെന്ന് മൂന്ന് പേർ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇഡി മെയ്ഡ് മൊഴികൾ കോടതിക്ക് മുന്നിലെത്തിയിരുന്നെങ്കിൽ ഈ വിധി ഉണ്ടാകുമായിരുന്നില്ല. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ഏജൻസിയാണ് ഇഡിയെന്ന കോൺഗ്രസ് നിലപാട് സർക്കാരിന് ഉണ്ടെങ്കിൽ സർക്കാർ തന്നെ അപ്പീൽ പോകേണ്ടതാണെന്നും എംവി ജയരാജൻ പറഞ്ഞു
പിണറായി വിജയൻ വിരുദ്ധ സിന്റിക്കേറ്റാണ് ഷാജഹാൻ പി ജയരാജൻ പറഞ്ഞു. ഹർജിയുമായി പോയ ഷാജഹാൻ ലാവ്ലിൻ കേസിൽ, പിണറായിയെ വേട്ടയാടാൻ മുന്നിൽ നിന്ന ആളാണ്. സ്വാഭാവിക നീതിയുടെ നിഷേധം കോടതിയിൽ നിന്ന് ഉണ്ടായി. നിയമപരമായ വഴികൾ സിപിഎം തേടുമെന്നും പി ജയരാജൻ പറഞ്ഞു.
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്.
















