Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിപക്ഷ ഭീഷണി വിലപ്പോവില്ല

എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് യാതൊരു അടിസ്ഥാനവുമില്ല. സോണിയയും രാഹുലും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരും വിചാരണക്കോടതിയില്‍നിന്ന് ജാമ്യമെടുത്തിട്ടുള്ളവരാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അത് അംഗീകരിച്ചില്ല. ഇങ്ങനെ സുപ്രീംകോടതി പോലും ശരിവച്ച ഒരു കേസിനെക്കുറിച്ചാണ് രാഷ്‌ട്രീയപ്രേരിതമെന്ന് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 6, 2022, 05:00 am IST
inEditorial

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ സമരം പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുന്നു എന്നാണ് ഇതുവരെ ആരോപിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ സുപ്രീംകോടതിക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്. അന്വേഷണം നേരിടുന്ന വ്യക്തികളെ അറസ്റ്റുചെയ്യാനും, സ്വത്ത് കണ്ടുകെട്ടാനും മറ്റുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിപുലമായ അധികാരം മൂന്നംഗ ബെഞ്ച് ശരിവച്ചതിനെത്തുടര്‍ന്നാണിത്. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച് അന്വേഷണത്തെ മറികടക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മറിച്ചുള്ള വിധിയുണ്ടായതും, അത് അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നതും. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 5000 കോടി രൂപയോളം വരുന്ന സ്വത്ത് കടലാസ് കമ്പനി രൂപീകരിച്ച് ചുളുവില്‍ തട്ടിയെടുത്തുവെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെയും മകന്‍ രാഹുലിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെ നാഷണല്‍ ഹെറാള്‍ഡിന്റെ പന്ത്രണ്ട് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് അടച്ചുപൂട്ടിയിരിക്കുകയുമാണ്. അനുമതിയില്ലാതെ ഈ കേന്ദ്രങ്ങള്‍ തുറക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വളരെ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ചില കാരണങ്ങള്‍ കണ്ടെത്തി സോണിയയും രാഹുലും ഒഴിഞ്ഞുമാറുകയായിരുന്നു. മതിയായ തയ്യാറെടുപ്പില്ലാതെ അമ്മയെയും മകനെയും ഇഡിക്കു മുന്നിലേക്ക് പറഞ്ഞയച്ചാല്‍ കുടുങ്ങുമെന്ന് അറിയാവുന്നതിനാലായിരുന്നു ഈ ഒഴിഞ്ഞുമാറല്‍. ഒടുവില്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഇരുവരും ചോദ്യംചെയ്യലിന് ഹാജരായത്. പണമിടപാടുകളെക്കുറിച്ച് തൃപ്തികരമായ മറുപടികളല്ല സോണിയയും രാഹുലും നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെ ഒരു കടലാസു കമ്പനിയില്‍നിന്ന് കൈപ്പറ്റിയ ഒരു കോടി രൂപയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിഞ്ഞില്ല. കള്ളപ്പണം വെളുപ്പിക്കലായിരുന്നു ഇക്കാര്യത്തില്‍ നടന്നതെന്ന് അന്വേഷണ ഏജന്‍സി കരുതുന്നു. ഇതിന്റെ ചില തെളിവുകളും അവര്‍ ശേഖരിച്ചിട്ടുള്ളതായാണ് അറിയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഇഡി ചോദ്യംചെയ്തിരുന്നു. സ്വാഭാവികമായും അടുത്ത നടപടി സോണിയയെയും രാഹുലിനെയും അറസ്റ്റ് ചെയ്യുക എന്നതായിരിക്കും. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇതില്‍നിന്ന് അന്വേഷണ ഏജന്‍സിയെ  പിന്‍മാറ്റാനാണ് കോണ്‍ഗ്രസ്സുകാര്‍ നോക്കുന്നത്. ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത കാര്യമാണെന്ന് സോണിയ പാര്‍ലമെന്റില്‍ രോഷാകുലയായതും, തനിക്ക് ആരെയും പേടിയില്ലെന്ന് രാഹുല്‍ വെല്ലുവിളിക്കുന്നതുമൊക്കെ അറസ്റ്റിലാവുമെന്ന ഭയംകൊണ്ടാണ്.

എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് യാതൊരു അടിസ്ഥാനവുമില്ല. സോണിയയും രാഹുലും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരും വിചാരണക്കോടതിയില്‍നിന്ന് ജാമ്യമെടുത്തിട്ടുള്ളവരാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അത് അംഗീകരിച്ചില്ല. ഇങ്ങനെ സുപ്രീംകോടതി  പോലും ശരിവച്ച ഒരു കേസിനെക്കുറിച്ചാണ് രാഷ്‌ട്രീയപ്രേരിതമെന്ന് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മാത്രമാണ് കേസെടുക്കുന്നതെന്ന ആക്ഷേപവും തരംതാണ പ്രചാരവേലയാണ്. പ്രതിപക്ഷത്തെ അഴിമതിക്കാര്‍ക്കെതിരെ കേസെടുത്താല്‍ അത്രതന്നെ ഭരണപക്ഷക്കാര്‍ക്കെതിരെയും കേസെടുക്കണമെന്നു വാദിക്കുന്നത് യുക്തിരഹിതമാണ്. ഭരണപക്ഷത്തുള്ളവര്‍ക്കെതിരെ ആക്ഷേപമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും കോടതിയെ സമീപിക്കാം.  അതിന് പ്രതിപക്ഷം തയ്യാറല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ശരിയായ കേസുകള്‍തന്നെയാണ് എടുത്തിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ പാര്‍ത്ഥാ ചാറ്റര്‍ജിക്കും അര്‍പ്പിത മുഖര്‍ജിക്കും, ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനും ആം ആദ്മി മന്ത്രി സത്യേന്ദ്ര ജയിനും മറ്റുമെതിരെ എടുത്തിട്ടുള്ള കേസുകള്‍ കോടതികള്‍ ശരിവച്ചിട്ടുള്ളതാണ്. മുന്‍ ധനമന്ത്രിയെന്ന നിലയ്‌ക്ക് സിപിഎം നേതാവ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളതും ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. തങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന് ആരെങ്കിലും വാദിച്ചാല്‍ ഇച്ഛാശക്തിയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ അതൊന്നും വിലപ്പോവില്ല.

Tags: ഇഡിcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.