Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷ ഐക്യമെന്ന സോപ്പുകുമിള പൊട്ടി;ദ്രൗപദി മുര്‍മുവിന് 10 സംസ്ഥാനങ്ങളില്‍ 125 എംഎല്‍എമാരും 17 എംപിമാരും ക്രോസ് വോട്ട് ചെയ്തു

പ്രതിപക്ഷ ഐക്യമെന്നത് വെറും സോപ്പുകുമിളയാണെന്ന് ദ്രൗപദി മുര്‍മുവിന്റെ വന്‍ജയം വ്യക്തമാക്കുന്നു. പത്ത് സംസ്ഥാനങ്ങളിലാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ തള്ളി ദ്രൗപദി മുര്‍മുവിന് പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍സിപി, ജെഎംഎം, ശിവസേന, ബിടിപി എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരും എംപിമാരും ക്രോസ് വോട്ട് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2022, 05:08 pm IST
inIndia

അഹമ്മദാബാദ്: പ്രതിപക്ഷ ഐക്യമെന്നത് വെറും സോപ്പുകുമിളയാണെന്ന് ദ്രൗപദി മുര്‍മുവിന്റെ വന്‍ജയം വ്യക്തമാക്കുന്നു. പത്ത് സംസ്ഥാനങ്ങളിലാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ തള്ളി ദ്രൗപദി മുര്‍മുവിന് പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍സിപി, ജെഎംഎം, ശിവസേന, ബിടിപി എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരും എംപിമാരും ക്രോസ് വോട്ട് ചെയ്തത്.  

പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ട 125 എംഎല്‍എമാരും 17 എംപിമാരും യശ്വന്ത് സിന്‍ഹയെ തഴഞ്ഞ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു. അസമില്‍ 22 എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഇവിടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 45 എംഎല്‍എമാരുണ്ട്. പക്ഷെ യശ്വന്ത് സിന്‍ഹയ്‌ക്ക് കിട്ടിയത് 20 വോട്ടുകള്‍ മാത്രം.  

ബീഹാറിലും ഛത്തീസ് ഗഡിലും ആറ് എംഎല്‍എമാര്‍ വീതം മുര്‍മുവിന് ക്രോസ് വോട്ട് ചെയ്തു. ഇവിടെ നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള വഴക്ക് കാരണം ചില വോട്ടുകള്‍ പിടിക്കാമെന്ന തേജസ്വി യാദവിന്റെ മോഹം വൃഥാവിലായെന്ന് മാത്രമല്ല, സ്വന്തം തട്ടകത്തില്‍ നിന്നും വോട്ട് ചോരുകയും ചെയ്തു. ബംഗാളില്‍ നിന്നും ഒരു തൃണമൂല്‍ എംഎല്‍എയുടെ വോട്ട് മുര്‍മുവിന് കിട്ടി.  

ഗോവയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാരുടെ വോട്ട് മുര്‍മുവിന് കിട്ടി. ബീഹാറില്‍ എന്‍ഡിഎയ്‌ക്ക് ആകെ 127 എംഎല്‍എമാരേ ഉള്ളൂ. പക്ഷെ മുര്‍മുവിന് 133 വോട്ടുകള്‍ കിട്ടി. അതിനര്‍ത്ഥം ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ – ഇതില്‍ ആരൊക്കെയോ മുര്‍മുവിന് വോട്ട് ചെയ്തു എന്നാണ്.  

ഛത്തീസ് ഗഡില്‍ ആകെയുള്ള 71ല്‍ 69 വോട്ടുകളേ യശ്വന്ത് സിന്‍ഹയ്‌ക്ക് ലഭിച്ചുള്ളൂ.  

കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഗുജറാത്തില്‍ ദ്രൗപദി മുര്‍മുവിന് ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഇതാരെന്ന് കണ്ടുപിടിക്കാനാകാതെ ഗുജറാത്ത് കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു.  

യശ്വന്ത് സിന്‍ഹയ്‌ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടും ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടി. ഗുജറാത്തില്‍ 121 വോട്ടുകള്‍ ദ്രൗപദി മുര്‍മുവിന് കിട്ടി. ഇതില്‍ 111 എണ്ണം ബിജെപി എംഎല്‍എ മാരുടേതാണ്. എന്‍സിപിയുടെ ഒരു എംഎല്‍എയും ഭാരതീയ ട്രൈബര്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും മുര്‍മുവിന് വോട്ട് ചെയ്തു. അതിനര്‍ത്ഥം ബാക്കി ഏഴ് വോട്ടുകള്‍ പോയത് കോണ്‍ഗ്രസില്‍ നിന്നാണെന്നാണ്.  

ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍ നിന്നും മുര്‍മു എട്ട് വോട്ടുകള്‍ നേടി. ബിജെപിയ്‌ക്ക് ഇവിടെ രണ്ട് എംഎല്‍എമാരേ ഉള്ളൂ. മധ്യപ്രദേശില്‍ 19 എംഎല്‍എമാര്‍ മുര്‍മുവിന് ക്രോസ് വോട്ട് ചെയ്തു. മഹാരാഷ്‌ട്രയില്‍ 16 ശിവസേന വോട്ടുകള്‍ ക്രോസ് വോട്ടായി കിട്ടി. മേഘാലയയില്‍ ഏഴ് എംഎല്‍എമാര‍് ക്രോസ് വോട്ട് ചെയ്തു. ഒഡിഷയിലും രാജസ്ഥാനിലും ഒരോ വോട്ടുകള്‍ വീതം ക്രോസ് വോട്ടായി കിട്ടി. യുപിയില്‍ 12 പ്രതിപക്ഷ എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഉത്തരാഘണ്ഡില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു.  

Tags: ദ്രൗപതി മുര്‍മുദ്രൗപദി മുര്‍മു15ാമത്.ഇന്ത്യന്‍ രാഷ്ട്രപതിcongressക്രോസ് വോട്ട്പ്രതിപക്ഷംപ്രതിപക്ഷ ഐക്യNcpShiv Senaരാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.