Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

നൂറുശതമാനവും രാഷ്‌ട്രീയപ്രേരിതമായ ഹര്‍ജിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കിയിരിക്കുന്നത്. രാഷ്‌ട്രീയ നിലനില്‍പ്പ് തന്നെ അപകടത്തിലായ കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും ആശങ്കയാണ് ഇത്തരം വഴിവിട്ട നടപടികളില്‍ പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടത്. നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ പാര്‍ട്ടി അധികാരത്തിന് പുറത്തായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പാണ്. തുല്യദുഃഖിതരായ മറ്റു പാര്‍ട്ടികളെ കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ദല്‍ഹിയിലെ തെരുവ് യുദ്ധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2026, 11:52 am IST
inEditorial, Vicharam

എസ്‌ഐആറിന്റെ പേരില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചവര്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഹര്‍ജിക്കാര്‍ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്താല്‍ തെരഞ്ഞെടുപ്പുകള്‍ ആരു നടത്തുമെന്ന കോടതിയുടെ ചോദ്യത്തിന് ഹര്‍ജിക്കാര്‍ക്ക് മറുപടിയുണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഏകകണ്ഠമായിരിക്കണമെന്ന് ഉത്തരവിറക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഏകപക്ഷീയമായാണ് എസ്‌ഐആറുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എടുത്തതെന്ന് ആരോപിക്കുകയാണ് ഹര്‍ജിക്കാര്‍ ചെയ്തത്. എന്നാല്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഹര്‍ജിക്കാര്‍ക്ക് പിന്മാറേണ്ടി വന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് മുഖമടച്ച് കിട്ടിയ പ്രഹരമാണ്.

ചീഫ് ഇലക്ഷന്‍ കമ്മിഷണറെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സ്തംഭിക്കില്ലേയെന്നും, പിന്നെ ആരാണ് തെരഞ്ഞെടുപ്പുകള്‍ നടത്തുകയെന്നുമാണ് സുപ്രീം കോടതി ചോദിച്ചത്. ഹര്‍ജിക്കാരുടെ ദുഷ്ടലാക്ക് തുറന്നു കാട്ടുന്നതായിരുന്നു അടുത്ത ചോദ്യം. ഭാരതീയരല്ലാത്തവര്‍ക്കും മരിച്ചവര്‍ക്കും വോട്ടവകാശം വേണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നാണ് കോടതി ചോദിച്ചത്. കോടതി ഇങ്ങനെ പ്രതികരിക്കുമെന്ന് ഹര്‍ജിയുമായി ചെന്നവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല.

ഇതുതന്നെയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. കേവലം പത്രവാര്‍ത്തകളുടെ അടി സ്ഥാനത്തില്‍ ഉത്തരവിറക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പത്രവാര്‍ത്തകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തെറ്റാകാം, ശരിയാകാം. അതിനാല്‍ കമ്മീഷന്റെ ഔദ്യോഗിക പ്രതികരണം അത്യന്താപേക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ മറുപടി ലഭിച്ച ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് കടക്കാനാകൂവെന്നും വ്യക്തമാക്കി.

കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയതോടെ അത് മറച്ചുപിടിക്കാന്‍ പെടാപ്പാടുപെടുകയാണ് പ്രതിപക്ഷവും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും. കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത് എന്തോ മഹാകാര്യമാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഫോറം ആറിന്റെ കാര്യത്തില്‍ കോടതി കമ്മീഷനെ വിമര്‍ശിച്ചു എന്നും ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തിലും കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. എസ് ഐആര്‍ സംബന്ധിച്ച കോടതിയുടെ മുന്‍ ഉത്തരവില്‍ ഇക്കാര്യം വ്യക്തവുമാണ്. പക്ഷേ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും മോദി സര്‍ക്കാരും ചേര്‍ന്ന് എന്തോ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നുവെന്നും, സുപ്രീംകോടതി ഇക്കാര്യം സമ്മതിച്ചുവെന്നും വരുത്തി തീര്‍ക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിച്ചത്. അത് നടന്നില്ലെന്നു മാത്രമല്ല, കോടതിയുടെ ശകാരം കേള്‍ക്കേണ്ടിവരുകയും ചെയ്തു.

നൂറുശതമാനവും രാഷ്‌ട്രീയപ്രേരിതമായ ഹര്‍ജിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കിയിരിക്കുന്നത്. രാഷ്‌ട്രീയ നിലനില്‍പ്പ് തന്നെ അപകടത്തിലായ കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും ആശങ്കയാണ് ഇത്തരം വഴിവിട്ട നടപടികളില്‍ പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടത്. നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ പാര്‍ട്ടി അധികാരത്തിന് പുറത്തായി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പാണ്. തുല്യദുഃഖിതരായ മറ്റു പാര്‍ട്ടികളെ കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ദല്‍ഹിയിലെ തെരുവ് യുദ്ധം.

ഒന്നും ഫലം കാണാന്‍ പോകുന്നില്ല. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും അധികാരമോഹവും കള്ളത്തരങ്ങളും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

Tags: courtprotestcongressSirChief election commission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.