Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊമ്പിൽ കോർത്ത ആനക്കമ്പം …..ആനയുടെ കുത്തേറ്റ അപ്പു കിടപ്പിലായിട്ട് 3 വർഷം.

കൂലിപ്പണിക്ക് പോയി കുടുംബം നോക്കിയിരുന്ന അപ്പു 17 വർഷമായി ആനകളുടെ ചുമതലക്കാരന്റെ വേഷത്തിലുണ്ട്. മംഗലാംകുന്ന് അരവിന്ദൻ എന്ന ആനയുടെ പാപ്പാന്റെ സഹായി ആയിട്ടായിരുന്നു തുടക്കം. പാറന്നൂർ നന്ദൻ എന്ന ആനയുടെ ചുമതല ഏറ്റെടുത്തതോടെ ഒന്നാം പാപ്പാൻ എന്ന സ്ഥാനപ്പേരും കൈവന്നു.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Jul 12, 2022, 12:46 pm IST
inThrissur

തൃശൂർ: ആനയോടുള്ള കമ്പമാണ് അപ്പുവിനെ ആനക്കാരനാക്കിയത്. തലയെടുപ്പുള്ള ഗജവീരന്മാരെ തന്റെ ആജ്ഞകൾക്കനുസരിച്ച് വരച്ചവരയിൽ നിർത്തിയ അപ്പുവിന് ഒരു നാൾ താളംതെറ്റി. നിലത്തിട്ട് ചന്നംഭിന്നം ആനയുടെ കുത്തേറ്റ് ശരീരം പാതി തളർന്ന അപ്പുവിപ്പോൾ ചികിത്സക്ക് പണമില്ലാതെ സഹായം തേടുകയാണ്.

കടമ്പഴിപ്പുറത്തുള്ള വെളുത്ത്പറമ്പിൽ അപ്പു എന്ന് വിളിക്കുന്ന രാധാകൃഷ്ണ ( 35 )ന് ചെറുപ്പം മുതൽ ആനകളോട് കമ്പമായിരുന്നു. കൂലിപ്പണിക്ക് പോയി കുടുംബം നോക്കിയിരുന്ന അപ്പു 17 വർഷമായി ആനകളുടെ ചുമതലക്കാരന്റെ വേഷത്തിലുണ്ട്. മംഗലാംകുന്ന് അരവിന്ദൻ എന്ന ആനയുടെ പാപ്പാന്റെ സഹായി ആയിട്ടായിരുന്നു തുടക്കം. പാറന്നൂർ നന്ദൻ എന്ന ആനയുടെ ചുമതല ഏറ്റെടുത്തതോടെ ഒന്നാം പാപ്പാൻ എന്ന സ്ഥാനപ്പേരും കൈവന്നു.

മംഗലാംകുന്ന് കൃഷ്ണൻകുട്ടി, മുളളത്ത് കൈലാസ്, പട്ടാമ്പി അഭിമന്യു എന്നീ ആനകളുടെയും ഒന്നാം പാപ്പാനായി അപ്പു ജോലി ചെയ്തിട്ടുണ്ട്. 2019 ൽ പാണഞ്ചേരി അഭിമന്യു എന്ന ആനയുടെ ചുമതല ഏറ്റെടുത്ത് ഒരു മാസത്തിനകമാണ് അപ്പുവിന്റെ ജീവിതം മാറി മറിഞ്ഞത്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തിൽ അഭിമന്യുവിനെയും കൊണ്ട് ലക്ഷ്മിപൂജ ദിവസം എഴുന്നള്ളിക്കാൻ അപ്പു പോയി. ഉത്സവ ചടങ്ങുകൾക്ക് ശേഷം രാത്രി പത്തരയോടെ ആനയെ തളക്കാനായി സമീപത്തെ പറമ്പിലേക്ക് നീങ്ങി.

അപ്പു ആസ്പത്രിയിൽ

ഈ സമയം നല്ല മഴയും മിന്നലും ഉണ്ടായിരുന്നതായി അപ്പു ഓർക്കുന്നു. ഇതിനിടെ അപ്പുവിനെ യാതൊരു പ്രകോപനവുമില്ലാതെ  അഭിമന്യു കൊമ്പ് കൊണ്ട് തട്ടി താഴെയിട്ടു. തുടർന്ന് അപ്പുവിനെ നിലത്തിട്ട് പല തവണ കുത്തി. ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും മൂന്ന് കുത്തുകൾ തണ്ടെല്ലിന് കൊണ്ടു. രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായി കിടന്ന അപ്പുവിനെ നാട്ടുകാർ ചേർന്നാണ് തൃശൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചത്.

മെഡിക്കൽ കോളേജിൽ തുടർച്ചയായി ഏഴ് മാസം കിടന്ന് ചികിത്സ നടത്തി. അരയ്‌ക്ക് കീഴ്പ്പോട്ട് അപ്പുവിന്റെ ശരീരം പൂർണമായും തളർന്നിരുന്നു. ഒന്ന് തിരിഞ്ഞു കിടക്കണമെങ്കിൽ വരെ പരസഹായം വേണം. കൊറോണ ആരംഭിച്ചതോടെ ആസ്പത്രി വിട്ട് വീട്ടിലേക്ക് അപ്പുവിനെ മാറ്റി. ഇതിനിടെ നാല് ശസ്ത്രക്രിയകൾക്കും അപ്പു വിധേയനായി. ചികിത്സക്കും മറ്റുമായി ചിലവു വന്ന രണ്ടു ലക്ഷത്തിലധികം രൂപ സുഹൃത്തുകൾ സംഘടിപ്പിച്ചു നൽകിയതാണ്. അപകടമുണ്ടാക്കിയ ആനയുടെ ഉടമസ്ഥൻ ആസ്പത്രിയിൽ വച്ച് 30,000 രൂപ നൽകിയെങ്കിലും പിന്നീട് പലതവണ വിളിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും അപ്പു വേദനയോടെ പറയുന്നു. ഇൻഷുറൻസ് ഒന്നും എടുത്തിട്ടുമില്ലായിരുന്നു.

അപ്പുവിന്റെ തുടയിലെ എല്ലിൽ ശസ്ത്രക്രിയക്കായി ഇന്നലെ വീണ്ടും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അവിവാഹിതനായ ഇയാൾക്ക് സഹായത്തിനുള്ള വയോധികയായ അമ്മ തങ്കമണിക്ക് ശ്വാസംമുട്ടും വയറ്റിൽ മുഴയും മൂലം മറ്റു പണികൾക്ക് പോകാനുള്ള അവസ്ഥയുമില്ല. അപ്പുവിനെ സഹായിക്കാൻ പറ്റുന്നവർക്ക് അമ്മ തങ്കമണിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ കടമ്പഴിപ്പുറം ശാഖയിലുള്ള  40705101011872  എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങൾ അയക്കാവുന്നതാണ്. ഐഎഫ്എസ് സി കോഡ്: കെഎൽജിബി 0040705.

Tags: attackElephant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.