Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഡിയുടെ മുന്നില്‍ രാഹുല്‍ ഗാന്ധി നല്‍കുന്ന ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് പരാതി; ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ പഠിപ്പിച്ച ഉത്തരങ്ങളുമായി രാഹുല്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും കൃത്യമായ ഉത്തരങ്ങള്‍ കിട്ടുന്നില്ലെന്ന് ഇഡിയുടെ പരാതി. ചോദ്യം ഒഴിവാക്കിക്കൊണ്ട് എങ്ങിനെ മറുപടി നല്‍കണമെന്നത് പഠിപ്പിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരങ്ങള്‍ പറയുന്നതെന്നും ഇഡി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 04:31 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും കൃത്യമായ ഉത്തരങ്ങള്‍ കിട്ടുന്നില്ലെന്ന് ഇഡിയുടെ പരാതി. ചോദ്യം ഒഴിവാക്കിക്കൊണ്ട് എങ്ങിനെ മറുപടി നല്‍കണമെന്നത് പഠിപ്പിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരങ്ങള്‍ പറയുന്നതെന്നും ഇഡി പറയുന്നു.  

തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയെ ഏകദേശം പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ചയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. തിങ്കളാഴ്ച യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ രാഹുല്‍ ഗാന്ധിയുടെ ഓഹരി ഉടമസ്ഥതയെക്കുറിച്ചുള്ള രേഖകള്‍ ഇഡി കാണിച്ചുകൊടുത്തിരുന്നു. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഉള്‍പ്പെടുന്ന പ്രത്യേക ധന ഇടപാടുകളുടെ രേഖകളും നല്‍കിയിരുന്നു. ഇവ വായിച്ചുനോക്കാന്‍ പറഞ്ഞാണ് ഏല്‍പിച്ചത്. പിന്നീട് ഈ ഇടപാടുകളില്‍ എങ്ങിനെയെല്ലാം ഇടപെടലുകള്‍ നടത്തിയെന്ന് ഇഡി ആരാഞ്ഞു. എന്നാല്‍ ഇതിനുള്ള രാഹുല്‍ ഗാന്ധിയുടെ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് ഇഡി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പഠിപ്പിച്ചുകൊടുത്തതുപോലെ കൃത്രിമമായാണ് രാഹുല്‍ ഗാന്ധി ഉത്തരം പറഞ്ഞിരുന്നത്. ചില ചോദ്യങ്ങളില്‍ നിന്നും ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.  

ഏതാനും ചോദ്യങ്ങള്‍ കൂടി ചോദിക്കാനുള്ളതിനാലാണ് ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞത്. ചൊവ്വാഴ്ച സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം ഇഡി ഓഫീസിലേക്ക് പോകാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയെ റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി സമീപിച്ചെങ്കിലും ഒരു ഉത്തരവും പറയാതെ രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറി.  

യംഗ് ഇന്ത്യന്‍, എജെഎല്‍ എന്നീ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ എന്ന നിലയില്‍ നടത്തിയ ധന ഇടപാടുകള്‍, ഓഹരി ഉടമസ്ഥതയുടെ ഘടന എന്നിവ മനസ്സിലാക്കാനാണ് ഇഡി ശ്രമിക്കുന്നത്. സോണിയയും രാഹുലും യംഗ് ഇന്ത്യന്‍ എന്ന കമ്പനിയുടെ പ്രൊമോട്ടര്‍മാരാണ്.  

എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്?

1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം 2008ലാണ് അടച്ചുപൂട്ടിയത്. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെയും  നടത്തിപ്പുകാരായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍)യും കോടികളുടെ ആസ്തി ബാധ്യതകള്‍ നിസ്സാര വിലയ്‌ക്ക്  സോണിയയും രാഹുലും അടക്കമുള്ള ഏതാനും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കി. 2010ലാണ് യങ് ഇന്ത്യന്‍,  അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്.  നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 90.25 കോടിയുടെ ബാധ്യതകള്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തത് 50 ലക്ഷം രൂപ മാത്രം നല്‍കിയായിരുന്നു.  

യങ് ഇന്ത്യയുടെ 38 ശതമാനം വീതം ഓഹരികള്‍ സോണിയായുടേയും രാഹുലിന്റെയും പേരിലാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെ പേരിനു മാത്രം ഉള്‍ക്കൊള്ളിച്ചു.  

സോണിയ, മക്കളായ രാഹുല്‍, പ്രിയങ്ക വാദ്ര എന്നിവര്‍ പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്ക് ഇപ്പോഴുള്ളത് 800 കോടി രൂപയുടെ ആസ്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. 2010ല്‍ അഞ്ചു ലക്ഷം രൂപയുടെ ഓഹരി മൂലധനമായാണ് കമ്പനി ആരംഭിച്ചത്. രാഹുലിനു മാത്രം യങ് ഇന്ത്യയില്‍ 154 കോടി രൂപയുടെ ഓഹരികളുണ്ടെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 68 ലക്ഷം രൂപയുടെ ഓഹരികളാണെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 2011-12 വര്‍ഷത്തില്‍ യങ് ഇന്ത്യന്‍ 249.15 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസ് ആദായനികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ (എംജെഎല്‍) ഉടമസ്ഥതയിലുള്ള ദല്‍ഹി, മുംബൈ, പഞ്ച്കുല, ലഖ്‌നൗ, പട്‌ന എന്നീ പ്രധാന നഗരങ്ങളിലെ ഓഫീസുകള്‍ 2008ല്‍ പ്രസിദ്ധീകരണം നിര്‍ത്തിയതോടെ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. ഈ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സഹായത്തോടെയാണ് തുച്ഛമായ തുകയ്‌ക്ക് ഈ സ്വത്തുക്കള്‍ ഏറ്റെടുത്തത്. കമ്പനി നിലവില്‍ വരുമ്പോള്‍ അഞ്ച് ലക്ഷം രൂപ മാത്രമാണ് ഓഹരി മൂലധനത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കൊല്‍ക്കത്ത ആസ്ഥാനമായ ഒരു ഷെല്‍ കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ വായ്‌പയും സ്വന്തമാക്കി. സോണിയയും രാഹുലും പ്രിയങ്കയുമാണ് യങ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരിയുടെയും ഉടമകള്‍. യങ് ഇന്ത്യ എജെഎല്‍ ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ദല്‍ഹി ഹൈക്കോടതിയില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച 2017ലെ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ ഈ വിശദാംശങ്ങളുണ്ട്.

ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ഹൈക്കോടതി സാധൂകരിക്കുകയും യങ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരി ഉടമകളായ സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും ഐടി റിട്ടേണുകള്‍ വീണ്ടും പരിശോധിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഒരു ചാരിറ്റബിള്‍ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ നികുതി അടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനിയായിരുന്നു യങ് ഇന്ത്യന്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന 2011 മാര്‍ച്ച് 29നാണ് കമ്പനി നികുതി അടയ്‌ക്കുന്നതില്‍ നിന്ന് ഇളവിനായി അപേക്ഷിച്ചത്. 2011 മെയ് ഒന്‍പതിന്, 2010- 11 മുതല്‍ പ്രാബല്യത്തോടെ കമ്പനിക്ക് നികുതി ഇളവ് ലഭിച്ചു. ആനുകൂല്യത്തിന് അപേക്ഷിക്കാന്‍ കഴിയാത്ത സമയത്തായിരുന്നു ഈ ഇളവ് ലഭിച്ചതെന്നതും പ്രധാനമാണ്. പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുപകരം വാണിജ്യ നേട്ടങ്ങള്‍ക്കായി മൂല്യനിര്‍ണ്ണയക്കാരന്‍ വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതോടെ അലോട്ട്‌മെന്റ് വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടി ദല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസിന്റെ വാടക രേഖ ഭവന, നഗര വികസന മന്ത്രാലയം റദ്ദാക്കുകയും ചെയ്തിരുന്നു.  

Tags: യംഗ് ഇന്ത്യയംഗ് ഇന്ത്യന്‍അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്ഐഎസ്Rahul Gandhiഇഡിcongressസോണി് ഗാന്ധിNational Heraldനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

Kottayam

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

India

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

പുതിയ വാര്‍ത്തകള്‍

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.