Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പോലീസിനെയും നാട്ടുകാരെയും ഉറക്കം കെടുത്തിയ പെരുങ്കള്ളന്‍ എറണാകുളത്ത് പിടിയില്‍, അറസ്റ്റിന് പിന്നിൽ യുവാക്കളുടെ ഇടപെടൽ

കവര്‍ച്ചാകേസില്‍ പോലീസ് തിരയുന്നതിനിടയില്‍ കാട്ടില്‍ സുഖജീവിതം നയിക്കുകയായിരുന്ന കൂട്ടുപ്രതി ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ നാട്ടുകാര്‍ കാടുവളഞ്ഞ് പിടികൂടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:15 am IST
inKasargod

കാഞ്ഞങ്ങാട്: ഏറെക്കാലം നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുങ്കള്ളന്‍ എറണാകുളത്ത് പിടിയില്‍. കാഞ്ഞിരപൊയില്‍ പെരളത്ത് വീട്ടില്‍ അശോകന്‍  എന്ന അഭിയാണ് മറൈന്‍ ഡ്രൈവില്‍ നിന്ന് ഇന്നലെ വൈകീട്ട് 5ന് പിടിയിലായത്. മടിക്കൈയില്‍ നിന്ന് കൊച്ചിക്ക് ടൂര്‍ പോയ യുവാക്കള്‍ മറൈന്‍ഡ്രൈവിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെയാണ് യാദൃശ്ചികമായി അശോകനെ കണ്ടത്. ഇവര്‍ ഫോട്ടോ എടുത്ത് നാട്ടിലേക്ക് അയച്ചു. ഇതിനിടെ നടന്നു നീങ്ങിയ അശോകന് പിന്നാലെ ഇവരും കൂടി. അശോകനും കൂട്ടാളിയും ഒരു മൊബൈല്‍ കടയില്‍ കയറി ഒരു മൊബൈല്‍ വിറ്റു. ഇതിനിടെ ഫോട്ടോ അശോകനെന്ന് സ്ഥിരീകരിച്ച് നാട്ടില്‍ നിന്ന് സന്ദേശമെത്തി. ചെറുപ്പക്കാര്‍ എറണാകുളം ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചതോടെ കടക്കാരനെ കൊണ്ട് തിരികെ വിളിപ്പിച്ചു. കൂട്ടാളി അകത്ത് കയറിയെങ്കിലും അശോകന്‍ റോഡരികില്‍ കാത്ത് നിന്നു. മഫ്തിയില്‍ പോലീസ് വന്നതോടെ ചെറുപ്പക്കാര്‍ അശോകനെ കാട്ടിക്കൊടുത്തു.

ഫെബ്രുവരി 9 ന് പുലര്‍ച്ചെ തായന്നൂരിലെ കറുകവളപ്പില്‍  ടി.വി.പ്രഭാകരന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ സ്വര്‍ണ്ണം, രണ്ട് മെബൈല്‍ഫോണുകള്‍, പണം എന്നിവയാണ് കവര്‍ന്നത്. പ്രഭാകരന്‍ പുലര്‍ച്ചെ 3 മണിക്ക് പതിവായി കൃഷിയിടത്തില്‍ വെള്ളം ഒഴിക്കാന്‍ പോകാറുണ്ട്. ഇത് വ്യക്തമായി അറിയാവുന്ന അശോകന്‍ വീട്ടില്‍ കയറി മോഷണം നടത്തി മുങ്ങുകയായിരുന്നു. കവര്‍ച്ചാകേസില്‍ പോലീസ് തിരയുന്നതിനിടയില്‍ കാട്ടില്‍ സുഖജീവിതം നയിക്കുകയായിരുന്ന കൂട്ടുപ്രതി ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ നാട്ടുകാര്‍ കാടുവളഞ്ഞ് പിടികൂടിയിരുന്നു. ഒന്നാംപ്രതിയായ  അശോകന്‍ നാട്ടുകാരെ വെട്ടിച്ച് തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. നാട്ടുകാര്‍ കാടുവളഞ്ഞത് അന്വേഷണം നടത്തിയെങ്കിലും അശോകനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ആളുകള്‍ എത്തിചേരാത്ത കാഞ്ഞിരപൊയിലിലെ കറുകവളപ്പിലെ കാട്ടില്‍ അശോകന്‍ ഒളിച്ചുകഴിഞ്ഞത്. ഇതിനിടെ കറുകവളപ്പിലെ മാധവിയുടെ വീട്ടില്‍ നിന്നും 30,000 രൂപ മോഷ്ടിച്ചു. മോഹനന്റെ വീട്ടില്‍ നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ട അശോകന്‍ വീണ്ടും രക്ഷപ്പെട്ടത്. പോലീസും നാട്ടുകാരും തിരയുന്നതിനിടെ മാര്‍ച്ച് 8 ന്  പ്രതി പട്ടാപ്പകല്‍ വീട്ടുമുറ്റത്തിരിക്കുകയായിരുന്ന മടിക്കൈ കാഞ്ഞിരപൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയെ തലക്കടിച്ച് വീഴ്‌ത്തി കഴുത്തിലെ സ്വര്‍ണ്ണമാലയും കമ്മലും മോതിരവും അഴിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.

അശോകനെ കണ്ടെത്താന്‍ പോലീസും നാട്ടുകാരും ദിവസങ്ങളോളം കാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഇവിടെ നിന്നും അശോകന്‍ രക്ഷപ്പെട്ടിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനായി അമ്പലത്തറ പോലീസ് എറണാകുളത്തേക്ക് യാത്ര തിരിച്ചു.

Tags: എറണാകുളംarresttheft
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.