Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കിലോഗ്രാമിലേറെ സ്വർണാഭരണങ്ങൾ ഇ.ഡി. മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 09:59 am IST
inKerala, India

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാട് കേസിൽ നിർണായക നീക്കവുമായി ഇ.ഡി. എക്സാലോജിക് സൊലൂഷൻസ് ഡയറക്ടർ ടി. വീണയുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളാണ് ഇ.ഡി ആരംഭിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടികൾ വേഗത്തിലാക്കുന്നത്.

വീണയുൾപ്പെടെയുള്ള പ്രതികളുടെ 29.02 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ ഇ.ഡി. മരവിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടന്നിരിക്കുന്നത്. ഇതിനായി ഇ.ഡി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായുള്ള ഫയൽ നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.

ടി. വീണയുടെ പേരിൽ ഒരു ഫ്ലാറ്റ് ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ച വിവരങ്ങൾ ഇ.ഡി. പുറത്തുവിട്ടിട്ടില്ല. അതേസമയം, സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കഴിഞ്ഞയാഴ്ച മറ്റൊരു നിർണായക കണ്ടെത്തലും ഇ.ഡി. നടത്തിയിരുന്നു. മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കിലോഗ്രാമിലേറെ സ്വർണാഭരണങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സ്വർണവും ഇ.ഡി. മരവിപ്പിച്ചിരിക്കുകയാണ്.

രണ്ടുമാസം മുൻപ് കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിൽ ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പിണറായി വില്ലേജിൽ പിണറായി–പാറപ്രം റോഡിനോട് ചേർന്ന് വീണയുടെ പേരിൽ 80 സെന്റ് ഭൂമിയുള്ളതായി അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.

പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്തും പരിശോധന നടത്തിയിരുന്നു. ഈ ഭൂമിയും വീണയുടെ പേരിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരിശോധിച്ച സ്വത്തുക്കളുടെ മൂല്യം ഇതിനകം നിർണയിച്ചുകഴിഞ്ഞതായാണ് വിവരം. ഇ.ഡി. നേരത്തെ മരവിപ്പിച്ച സ്വത്തുക്കളിൽ വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ 15.57 ലക്ഷം രൂപയും എക്സാലോജിക് സൊലൂഷൻസിന്റെ 27,585 രൂപയും ഉൾപ്പെടുന്നു. സി.എം.ആർ.എൽ. സ്ഥാപക മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ 11.70 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ചിട്ടുണ്ട്.

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനാണ് ഇ.ഡി. നീക്കം. ഇതിനായി ഉന്നത അനുമതികൾ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

 

 

Tags: EDCMRL-Exalogic caseT. Veena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.