Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശ്രീലങ്കയുടെ ജൈവകൃഷി ദുരന്തം പാഠമാക്കി കേരളം; അല്ലെങ്കില്‍ കേരളത്തിന്റെ കൃഷിയും നാമാവശേഷമാകുമെന്ന് മുന്നറിയിപ്പ്

ശ്രീലങ്കയെ സമ്പൂര്‍ണ്ണ ജൈവകൃഷി രാഷ്‌ട്രമാക്കാന്‍ ഒരൊറ്റ ദിവസം തീരുമാനമെടുത്ത ഗോതബായ രാജപക്സെ രാജ്യത്തെ ഒരു വലിയ ദുരന്തത്തിലെത്തിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം അദ്ദേഹം ശ്രീലങ്കയിലേക്കുള്ള മുഴുവന്‍ രാസവള ഇറക്കുമതിയും നിര്‍ത്തി. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയായിരുന്നു ഈ തീരുമാനം. ഇത് സാമ്പത്തികപ്രതിസന്ധിയില്‍ പെട്ടുഴലുന്ന ശ്രീലങ്കയുടെ വയറ്റത്തടിച്ചു. കാര്‍ഷികോല്‍പാദനം കുത്തനെ ഇടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 10:16 pm IST
inKerala
രാസവളം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീലങ്കയിലെ കര്‍ഷകര്‍ (ഇടത്ത്) കേരളത്തില്‍ സുഭാഷ് പലേക്കര്‍ മാതൃകയില്‍ നടക്കുന്ന സുഭിക്ഷം സുരക്ഷിതം ജൈവകൃഷി (വലത്ത്)

രാസവളം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീലങ്കയിലെ കര്‍ഷകര്‍ (ഇടത്ത്) കേരളത്തില്‍ സുഭാഷ് പലേക്കര്‍ മാതൃകയില്‍ നടക്കുന്ന സുഭിക്ഷം സുരക്ഷിതം ജൈവകൃഷി (വലത്ത്)

തിരുവനന്തപുരം: ശ്രീലങ്കയെ സമ്പൂര്‍ണ്ണ ജൈവകൃഷി രാഷ്‌ട്രമാക്കാന്‍ ഒരൊറ്റ ദിവസം തീരുമാനമെടുത്ത ഗോതബായ രാജപക്സെ രാജ്യത്തെ ഒരു വലിയ ദുരന്തത്തിലെത്തിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം അദ്ദേഹം ശ്രീലങ്കയിലേക്കുള്ള മുഴുവന്‍ രാസവള ഇറക്കുമതിയും നിര്‍ത്തി. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയായിരുന്നു ഈ തീരുമാനം. ഇത് സാമ്പത്തികപ്രതിസന്ധിയില്‍ പെട്ടുഴലുന്ന ശ്രീലങ്കയുടെ വയറ്റത്തടിച്ചു. കാര്‍ഷികോല്‍പാദനം കുത്തനെ ഇടിഞ്ഞു.  ആഗോള വിപണിയില്‍ ഉയര്‍ന്ന വില കിട്ടുക വഴി കാര്‍ഷിക വരുമാനം പല മടങ്ങ് വര്‍ധിക്കുമെന്നതായിരുന്നു ഗോതബായ രാജപക്സെയുടെ കണക്കുകൂട്ടല്‍. 

ശ്രീലങ്കയുടെ യാള്‍പ്പാണത്തുനിന്നുള്ള ഉള്ളി ഏറെ പ്രശസ്തമാണ്. നല്ല വലിപ്പമുള്ള ഉള്ളിയാണ് ഇവിടുത്തേത്. പക്ഷെ ജൈവകൃഷിയിലേക്ക് തിരിഞ്ഞതോടെ ഉള്ളിയുടെ വലിപ്പം കുറഞ്ഞു. ആര്‍ക്കും അത് വേണ്ടാതായി. ശ്രീലങ്കയുടെ മറ്റൊരു മികച്ച ഉല്‍പന്നമായിരുന്നു ജാപ്പാണം പുകയില. നല്ല രാസവളമുണ്ടെങ്കിലേ പുകയില നല്ല പച്ചനിറത്തില്‍ വളരൂ. എന്നാല്‍ രാസവളം ഉപയോഗിക്കാതായതോടെ പുകയിലയുടെ ഈ പച്ചനിറവും പോയി. നല്ല പച്ചനിറമുള്ള ഇല ഉണക്കിയാലേ നല്ല ഇരുണ്ട നിറമുള്ള പുകയില കിട്ടൂ. അതുപോലെ സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് തിരിഞ്ഞതോടെ തേയില ഉല്‍പാദനവും കുറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധം വന്നതോടെ റഷ്യയിലെക്കുള്ള ലങ്കയുടെ തേയില ഇറക്കുമതി പാടെ നിലച്ചു. അങ്ങിനെ ഒറ്റയടിക്ക് 100 ശതമാനം ജൈവകൃഷി നടപ്പാക്കി വരുമാനം കൂട്ടാമെന്ന തലതിരിഞ്ഞ ചിന്താഗതി ശ്രീലങ്കയെ കൊടുംപ്രതിസന്ധിയിലേക്ക് നയിച്ചു.  

ശ്രീലങ്കയില്‍ നിന്നുള്ള ഈ അമൂല്യമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേരളം ജൈവകൃഷിയിലേക്ക് തിരിയുന്നതെന്ന് കേരളത്തില്‍ കാര്‍ഷികവിദഗ്ധര്‍ പറയുന്നു. കേരളത്തിന്റെ കൃഷിഇറക്കുന്ന ആകെ പ്രദേശം 26 ലക്ഷം ഹെക്ടറാണ്. ഇതില്‍ 82000 ഹെക്ടര്‍ പ്രദേശത്ത് മാത്രമാണ് കേരളം ജൈവകൃഷി പരീക്ഷിക്കുന്നുള്ളൂ. ഒറ്റയടിക്ക് മുഴുവന്‍ കൃഷി പ്രദേശങ്ങളെയും ജൈവകൃഷിയിലേക്ക് തിരിച്ചതാണ് ശ്രീലങ്കയുടെ ദുരന്തമായത്.  കേന്ദ്രപദ്ധതിപ്രകാരമാണ് കേരളം ഈ വര്‍ഷം വിപുലമായി ജൈവകൃഷിയിലേക്ക് തിരിയുന്നത്. സുഭിക്ഷം സുരക്ഷിതം- ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതി എന്ന പേരിലാണ് കേരളം ജൈവകൃഷി നടപ്പാക്കുന്നത്. ഇതില്‍ 60 ശതമാനം തുകയും നല്‍കുന്നത് കേന്ദ്രമാണ്. ബാക്കി 40 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. 2022 മാര്‍ച്ചോടെ 57000 ഹെക്ടര്‍ ജൈവകൃഷിയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. 22.27 കോടി രൂപ ഇതിന് ചെലവാക്കിക്കഴിഞ്ഞു. “പുതിയൊരു കൃഷി രീതി സ്വീകരിക്കുമ്പോള്‍ അതിന്റെ ദീര്‍ഘകാലത്തേക്കുള്ള സാമൂഹിക, പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ നമ്മള്‍ പഠിക്കും,”- ശ്രീലങ്കയുടെ ദുരന്തത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ മേധാവി പി. ഇന്ദിര പറയുന്നു.  

കാര്‍ഷിക പരിഷ്കാരമായാലും ടൂറിസമായാലും വിദേശത്ത് നിന്നുള്ള സംഭാവനകളെ ആശ്രയിക്കുന്ന സമ്പദ്ഘടനയായാലും കേരളത്തിന് ശ്രീലങ്കയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ ചൈനയിലെ സ്ഥാനപതിയായിരുന്ന മുരളീധരന്‍നായര്‍ പറയുന്നു. കേരളവും രാസവളം ഒട്ടും ഉപയോഗിക്കാത്ത പ്രകൃതിദത്ത ഫാമിങ്ങാണ് ഈ ജൈവകൃഷിക്ക് ഉപയോഗിക്കുന്നത്. സുഭാഷ് പലേക്കറാണ് ഇതിന്റെ ശില്‍പി. സീറോ ബജറ്റ് നാച്ച്വറല്‍ ഫാമിങ്ങിന്റെ പിതാവായാണ് സുഭാഷ് പലേക്കര്‍ അറിയപ്പെടുന്നത്. പക്ഷെ കരുതലോടെയാണ് കേരളം നീങ്ങുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലും പറയുന്നു.  

Tags: ഗോത്തബായ രാജപക്‌സഗവേഷണ മേധാവി പി. ഇന്ദിരസുഭാഷ് പലേക്കര്‍ശ്രീലങ്കയുടെ ജൈവകൃഷിശ്രീലങ്കയുടെ ജൈവകൃഷി ദുരന്തംകേരള സര്‍ക്കാര്‍കേരള ജൈവകൃഷിശ്രീലങ്കസുഭിക്ഷം സുരക്ഷിതംകെ.എന്‍. ബാലഗോപാല്‍കേരള കാര്‍ഷിക സര്‍വ്വകലാശാലജൈവകൃഷിവളംMahinda Rajapaksa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.