മുംബൈ: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ നയിക്കാനാവില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ പങ്കുചേരാം. പക്ഷെ അതിനെ നയിക്കാനില്ല, പവാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
യുപിഎയുടെ അധ്യക്ഷനാകണമെന്നു പറഞ്ഞ് ചിലര്‍ വരുന്നുണ്ട്. അതില്‍ താത്പര്യവുമില്ല, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധ്യവുമല്ല, അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇല്ലാത്ത സഖ്യം സാധ്യമല്ല. ഇന്ത്യയില്‍ എല്ലായിടത്തും സാന്നിധ്യമുള്ള കോണ്‍ഗ്രസാണ് സഖ്യത്തിന് മുന്‍കൈയെടുക്കേണ്ടത്, പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: