Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

എഞ്ചിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാം, 189 ഒഴിവുകള്‍, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ചത്തെ പരിശീലനം നല്‍കും. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയിലെ പരിശീലന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Mar 11, 2022, 01:17 pm IST
inCareer

കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ടെക്‌നിക്കല്‍ ഓഫീസറാകാന്‍ എഞ്ചിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 59-ാമത് എസ്എസ്‌സി(ടെക്)മെന്‍, 30-ാമത് എസ്എസ്‌സി(ടെക്) വിമെന്‍ കോഴ്‌സുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ സായുധസേനയില്‍ മരണപ്പെട്ടവരുടെ വിധവകള്‍ക്കും പ്രത്യേകം ഒഴിവുകളില്‍ നിയമനത്തിനായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ ഒക്‌ടോബറില്‍ പരിശീലനം തുടങ്ങും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.joinindianarmy.nic.in

ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 1.10.2022 ല്‍ 20-27 വയസ്സ്. 1995 ഒക്‌ടോബര്‍ രണ്ടിനും 2002 ഒക്‌ടോബര്‍ ഒന്നിനും മധ്യേ ജനിച്ചവരാകണം. സായുധ സേനയില്‍ മരണപ്പെട്ടവരുടെ വിധവകള്‍ക്ക് 35 വയസ്സുവരെയാകാം.

ആകെ 189 ഒഴിവുകളുണ്ട്. എസ്എസ്‌സി ടെക്‌മെന്‍ വിഭാഗത്തില്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ ലഭ്യമായ ഒഴിവുകള്‍- സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി-40, ആര്‍ക്കിടെക്ചര്‍-2, മെക്കാനിക്കല്‍-21, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്-14, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്/കമ്പ്യൂട്ടര്‍ ടെക്‌നോളജി, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്-33, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-9, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍-6, ടെലികമ്യൂണിക്കേഷന്‍-3, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍-10, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍-1, ഇലക്‌ട്രോണിക്‌സ്-2, മൈക്രോ ഇലക്‌ട്രോണിക്‌സ് & മൈക്രോവേവ്-1, എയ്‌റോ നോട്ടിക്കല്‍/എയ്‌റോ സ്‌പേസ് /ഏവിയോണിക്‌സ്-5, റിമോട്ട് സെന്‍സിങ്-1, ഇലക്‌ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍-4, പ്രൊഡക്ഷന്‍-1, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-3, ഇന്‍ഡസ്ട്രിയല്‍/ മാനുഫാക്ചറിങ്-2, ബാലിസ്റ്റിക്‌സ്-1, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്-1, ഫുഡ് ടെക്‌നോളജി-1, അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്-1, മെറ്റലര്‍ജിക്കല്‍-2, ഓപ്‌ടോ ഇലക്‌ട്രോണിക്‌സ്-1, ഫൈബര്‍ ഓപ്ടിക്‌സ്-1, വര്‍ക്ക്‌ഷോപ്പ് ടെക്‌നോളജി-2, ലേസര്‍ ടെക്-2, ബയോടെക്-1, റബ്ബര്‍ ടെക്‌നോളജി-1, കെമിക്കല്‍ എന്‍ജിനീയറിങ്-1, ട്രാന്‍പോര്‍ട്ടേഷന്‍ ഏഞ്ചിനിയറിംങ്-1, മൈനിങ്-1.

എസ്എസ്‌സി(ടെക്) വിമെന്‍-സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി-2, ആര്‍ക്കിടെക്ചര്‍-1, മെക്കാനിക്കല്‍-2, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്-1, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയിറിങ്-3, ഐടി-2, ഏയ്‌റോനോട്ടിക്കല്‍/ ഏയ്‌റോ സ്‌പേസ്/ഏവിയോണിക്‌സ്-1, ഇസി/ടെലികമ്യൂണിക്കേഷന്‍-1, ഇലക്‌ട്രോണിക്‌സ്-1, പ്രതിരോധ സേനാ ജീവനക്കാരുടെ വിധവകള്‍-എസ്എസ്‌സി വിമെന്‍ (ടെക്)-1, നോണ്‍ ടെക്‌നിക്കല്‍-1.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദം. ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 2022 ഒക്‌ടോബര്‍ ഒന്നികം യോഗ്യത നേടിയാല്‍ മതി. പ്രതിരോധ സേനാ ജീവനക്കാരുടെ വിധവകള്‍ക്ക് എസ്എസ്‌സി വിമെന്‍ ടെക്‌നിക്കല്‍ ഒഴിവില്‍ ഏതെങ്കിലും സ്ട്രീമില്‍ ബിഇ/ബിടെക് ബിരുദവും  നോണ്‍ ടെക്‌നിക്കല്‍ ഒഴിവില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും മതി.

അപേക്ഷ:  www.joinindianarmy.nic.in Â- Officers Entry Appln/login ല്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഏപ്രില്‍ 6 വൈകിട്ട് 3 മണിവരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബെംഗളൂരു, അഹമ്മദാബാദ്, ഭോപ്പാല്‍, കപൂര്‍ത്തല (പഞ്ചാബ്) എന്നിവിടങ്ങളില്‍വച്ച് സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് അടങ്ങിയ ഇന്റര്‍വ്യു അഞ്ചു ദിവസത്തോളം നീളും. രണ്ട് ഘട്ടമായിട്ടുള്ള ഇന്റര്‍വ്യുവില്‍ ആദ്യഘട്ടത്തില്‍ പരാജയപ്പെടുന്നവരെ തിരിച്ചയക്കും. ഇന്റര്‍വ്യുവില്‍ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ചത്തെ പരിശീലനം നല്‍കും. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയിലെ പരിശീലന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. പ്രീ-കമ്മീഷന്‍ ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മദ്രാസ് സര്‍വ്വകലാശാലയുടെ ഡിഫന്‍സ് മാനേജ്‌മെന്റ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിജി ഡിപ്ലോമ സമ്മാനിക്കും.

എസ്എസ്‌സി ഓഫീസറായി 10 വര്‍ഷത്തേക്കാണ് നിയമനം. അര്‍ഹരായവര്‍ക്ക് 4 വര്‍ഷംകൂടി സേവന കാലയളവ് നീട്ടി നല്‍കും. തുടര്‍ന്ന് സ്ഥിരനിയമനത്തിനും സാധ്യതയുണ്ട്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയില്‍ 56100-177500 രൂപ ശമ്പളനിരക്കിലാണ് ഓഫീസറായി നിയമിക്കുക. മേജര്‍ ജനറല്‍/ലഫ്റ്റനന്റ് ജനറല്‍ പദവി വരെ ഉദ്യോഗക്കയറ്റം ലഭിക്കാവുന്നതാണ്. പരിശീലനകാലം പ്രതിമാസം 56100 രൂപ സ്‌റ്റൈപ്പന്റുണ്ട്. കൂടാതെ നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും.

Tags: armyindian armyEngineeringindiancareer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.