Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

യുപി പഴയ യുപി അല്ല

യോഗിഭരണത്തില്‍ ഭൂരിപക്ഷംപേരും സന്തുഷ്ടരാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ഹൈസ്‌കൂളുകളിലും കോളജുകളിലും പഠിക്കാനുള്ള സാഹചര്യമൊരുങ്ങിയതുതന്നെ ഇപ്പോഴാണ്. കുറച്ചു വര്‍ഷങ്ങള്‍ മുമ്പുവരെ 15-16 വയസില്‍ വിവാഹം കഴിപ്പിച്ച് അയച്ചിരുന്ന അവസ്ഥയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 06:00 am IST
in Article

പത്മജ എസ്. മേനോന്‍  

രണ്ടായിരത്തി ഒമ്പതില്‍ ആദ്യമായി വാരാണസിയിലെത്തുമ്പോള്‍ ഇതായിരുന്നില്ല അനുഭവം. വൃത്തിഹീനമായ ഇടുങ്ങിയ റോഡുകളും കാശി വിശ്വനാഥക്ഷേത്ര പരിസരങ്ങളും മലിനമായ ഗംഗാനദിയും. എന്റെ അമ്മൂമ്മ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു, ‘മരിക്കാന്‍ കിടക്കുമ്പോള്‍ ഇത്ര മലിനമായ ഗംഗാജലം തരല്ലേ മോളേ. തിളപ്പിച്ചാറ്റിയ വെള്ളം തുളസി ഇലയില്‍ ഇറ്റിച്ച് നല്‍കിയാല്‍ മതിയെന്ന്’. ആ വാക്കുകളില്‍ നിന്നും ഹിന്ദുക്കളുടെ പവിത്രഭൂമിയായ കാശിവിശ്വനാഥ പരിസരത്തെ സാഹചര്യം ഊഹിക്കാമല്ലോ. ഇക്കുറി യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് വാരാണസിയില്‍ എത്തിയത്. എവിടെയും മാറ്റങ്ങള്‍ പ്രകടമായിരുന്നു. അന്ന് ചെറിയ വിമാനങ്ങള്‍ മാത്രം ഇറങ്ങിയിരുന്ന ഒരു കുഞ്ഞന്‍ എയര്‍പോര്‍ട്ട് ആയിരുന്നെങ്കില്‍ ഇന്നത് ലോകോത്തര നിലവാരത്തിലെത്തിയിരിക്കുന്നു. ചുറ്റും പൂന്തോട്ടം. വീതിയേറിയ റോഡുകള്‍…

ബഡാ ഗാവിലായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനം. തീര്‍ത്തും ഗ്രാമപ്രദേശം. പട്ടാണിപ്പയര്‍, കടല തുടങ്ങിയവയുടെ കൃഷിയിടങ്ങളാണ് ചുറ്റും. കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് യുപിയില്‍ ഉണ്ടായ കോലാഹലങ്ങളൊന്നും ഗ്രാമീണരെ അലട്ടിയിട്ടേയില്ല.  അതേക്കുറിച്ച് പറയുമ്പോള്‍ അവര്‍ പരസ്പരം നോക്കി ചിരിക്കുന്നതായാണ് തോന്നിയത്, ഇവിടെ നമ്മള്‍ ടിവിയില്‍ കണ്ട പരാക്രമങ്ങള്‍ ഒന്നും ആ നാട്ടുകാരെ ബാധിച്ചിട്ടില്ല.

യോഗിഭരണത്തില്‍ ഭൂരിപക്ഷംപേരും സന്തുഷ്ടരാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ഹൈസ്‌കൂളുകളിലും കോളജുകളിലും പഠിക്കാനുള്ള സാഹചര്യമൊരുങ്ങിയതുതന്നെ ഇപ്പോഴാണ്. കുറച്ചു വര്‍ഷങ്ങള്‍ മുമ്പുവരെ 15-16 വയസില്‍ വിവാഹം കഴിപ്പിച്ച് അയച്ചിരുന്ന അവസ്ഥയായിരുന്നു. ഗുണ്ടകളുടെയും  സാമൂഹ്യവിരുദ്ധരുടെയും ശല്യം അവരെ ഭയപ്പെടുത്തിയിരുന്നു. യോഗി ആദിത്യനാഥ് നടപ്പാക്കിയ  ആന്റി റോമിയോ സ്‌ക്വാഡ് പെണ്‍കുട്ടികള്‍ക്ക് അഭിമാനം പകര്‍ന്നു.  

കാര്‍ ഓടിച്ചിരുന്ന യുവാവ് പറഞ്ഞത് പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായി കഴിയുമ്പോള്‍ അവരുടെ ഗ്രാമത്തില്‍ തന്നെയുള്ള പൂവാലന്മാരുടെ അതിക്രമം ഭയന്ന് അച്ഛനമ്മമാര്‍ അവരെ എത്രയും വേഗം വിവാഹം കഴിച്ചയയ്‌ക്കുകയായിരുന്നു എന്നാണ്. ഇന്ന് ശക്തമായ പോലീസ് ഇടപെടലുണ്ട്. ഇന്ന് ബഡാഗാവിലെ പെണ്‍കുട്ടികള്‍ ബിഎയ്‌ക്കും എംഎയ്‌ക്കും ഒക്കെ പഠിക്കുന്നു. ഭാവിയെക്കുറിച്ചും അവര്‍ക്ക് സ്വപ്‌നങ്ങളുണ്ട്. ബിഎ കഴിഞ്ഞു, ഇനി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ചെയ്ത് ഒരു കോച്ചാവണം എന്നാണ് ഒരു പെണ്‍കുട്ടി പറഞ്ഞത്. യോഗി സര്‍ക്കാര്‍ അവരെ നല്ല സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ അവരുടെ രക്ഷകനായി അവതരിച്ച ഒരു യുഗ പുരുഷനെപ്പോലെയാണ്  യോഗിയെ കാണുന്നത്.

മോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളുടെ എല്ലാം പ്രായോജകര്‍ ആണ് അവിടുത്തെ ജനങ്ങള്‍. അഞ്ചര അടി പൊക്കത്തില്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഇടുങ്ങിയ മുറികളെയാണ് ‘വീട് ‘ എന്ന് അവര്‍ വിളിച്ചിരുന്നത്. ആ ഒറ്റ മുറിയില്‍ തന്നെ ഒരു കട്ടിലുണ്ടാവും.  പാചകവും  ബാക്കി കാര്യങ്ങളും പുറത്തുതന്നെയാണ്. ആ അവസ്ഥയ്‌ക്കും മാറ്റമുണ്ടായി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പലര്‍ക്കും ഇന്ന് നല്ല കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള, ഇഷ്ടികമതിലുകളുള്ള  വീടുകള്‍ ലഭിച്ചു. കുറച്ചുപേര്‍ക്ക് ഇനിയും കിട്ടാനുണ്ട്. അവര്‍ ആ വിഷമം മറച്ചുവച്ചില്ല. രാജ്യം  സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന 2022 ഓടെ  എല്ലാവര്‍ക്കും സ്വന്തം വീട് എന്ന വലിയ സ്വപ്‌നത്തില്‍ നിന്നാണ് പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയത്. പക്ഷേ കൊവിഡ് പ്രവര്‍ത്തനങ്ങളുടെ വേഗം കുറച്ചു. അത് മാറും എന്ന് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. എന്നാല്‍  ഇത്രയധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന യുപി യിലെ എല്ലാവര്‍ക്കും  വാക്‌സിന്‍ ലഭിച്ചു എന്നത് ആഹ്ലാദം പകരുന്നതാണ്.

സ്ത്രീകള്‍ വിവിധ തരം കൈത്തൊഴിലുകളും ചെയ്യുന്നുണ്ട്.  ഉല്പന്നങ്ങള്‍ക്ക് വിപണിയുമുണ്ട്.  തുണിത്തരങ്ങള്‍ക്ക് മുത്ത് പിടിപ്പിക്കുന്ന വേലകള്‍,   രുദ്രാക്ഷമാല തീര്‍ക്കുന്നവര്‍, കട്ടില്‍ വരിയുന്ന ജോലി…. ഇങ്ങനെ പലതാണ് കൃഷിയിടങ്ങളില്‍ നിന്നുള്ളതിനൊപ്പമുള്ള വരുമാനമാര്‍ഗം.  ജനങ്ങളില്‍ ഭൂരിപക്ഷവും കൃഷിക്കൊപ്പം കൈത്തൊഴിലും ശീലമാക്കിയവരാണ്. യുപി മാറിയിരിക്കുന്നു. നഗരവികസനം മാത്രമല്ല ആത്മാഭിമാനം പേറുന്ന ഗ്രാമജീവിതവും ആ നാടിന്റെ കരുത്തായി തീരുന്നു എന്നതാണ് കാഴ്ചകള്‍ നല്കുന്ന പാഠം.

Tags: യോഗി ആദിത്യനാഥ്bjpup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.