Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

കുമ്മനം രവിbyകുമ്മനം രവി
Sep 27, 2026, 11:55 am IST
inVaradyam, Entertainment

”കവിത നിലനിര്‍ത്തുന്ന ഒരു ശക്തിയെ ഇവിടെയുള്ളൂ. അത് എഴുത്തച്ഛനാണ്. കേരളത്തെ സംബന്ധിച്ച് ഇന്നും അതില്‍ കവിഞ്ഞ് ഒരു കവിയും കവിതയും ഇല്ല. ഭക്തിയെന്നു പറയുന്നത് ഭഗവാന്റെ മുകളിലല്ല. ആരാധനാമൂര്‍ത്തിയുടെ കാല്‍കഴുകലാണ്. അതിന് ഒന്നുകില്‍ പനിനീരു വേണം. അല്ലെങ്കില്‍ കണ്ണീരു വേണം. എഴുതുന്ന സമയത്ത് പനിനീരു കാണില്ല. കണ്ണീരു മാത്രമേ കാണൂ. ഈശ്വര സാന്നിദ്ധ്യം അതിയായി അറിയുന്ന ഒരാളാണ് ഞാന്‍. ശരിക്കും എനിക്ക് കാണാന്‍ പറ്റും. എനിക്കു കാണണമെന്നു പറഞ്ഞാല്‍ മുന്നില്‍ വന്നു നില്‍ക്കും. ”യശശരീരനായ കവി എസ്.രമേശന്‍ നായരുടെ ഈ വാക്കുകള്‍ ഈശ്വരസാക്ഷാത്കാരത്തിന് സാധാരണക്കാരനുള്ള മാര്‍ഗമാണ് ഭക്തിഗാനങ്ങള്‍ എന്ന് വിശദീകരിക്കുന്നുണ്ട്. ഭക്തിഗാനങ്ങളെഴുതുമ്പോള്‍ കവിയുടെ മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷനാകുന്നതുപോലെ തന്നെയാണ് ഭക്തന്‍ ഗാനങ്ങള്‍ ശ്രവിക്കുമ്പോഴും സംഭവിക്കുന്നത്.

ഗിരീഷ് പുത്തന്‍ചേരി ഭക്തന്റെ പ്രതിച്ഛായകളൊന്നുമില്ലാത്ത ഈശ്വരസാക്ഷാത്കാരം നേടിയെന്നതിന് അദ്ദേഹമെഴുതിയ ഭക്തിഗാനങ്ങള്‍ സാക്ഷ്യമാണ്. 2002 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഗിരീഷിന് നേടിക്കൊടുത്ത ഗാനമാണ്.
‘ശ്രീലവസന്തം പീലിയുഴിഞ്ഞു
യമുനയില്‍ പൗര്‍ണമിയായിരുന്നു.
(നന്ദനം-2002)
വൃന്ദാവനശോഭയില്‍ വിടര്‍ന്ന ഗാനമാധവങ്ങള്‍ മലയാളത്തില്‍ നിരവധിയാണെങ്കിലും പുത്തന്‍ചേരിയുടെ പദവിന്യാസങ്ങളില്‍ അത് കവിതയിലെ നവ്യാനുഭവമായി മാറുകയാണ്.
”ആകാശക്കടമ്പില്‍, വിരിയുമൊരു നക്ഷത്രക്കുരുന്നും
യമുനയിലെ നീരോളപ്പരപ്പില്‍ തെളിയുമൊരു
രാത്തിങ്കള്‍ത്തിടമ്പും…”
ആസ്വാദ്യതയുടെ ‘വസന്തമാകന്ദമരന്ദ’മാണ് ഈ വരികളിലെ ആര്‍ദ്രവിലോലകല്‍പനകള്‍ പകരുന്നത്.
ദ്രുതതാളങ്ങളില്‍ കൊട്ടിക്കയറുന്ന ഉച്ചസ്ഥായിലെ ഗാനങ്ങളാണ് (ഫാസ്റ്റ് സോങ്) ഇന്ന് യുവജനങ്ങള്‍ക്ക് ഹരം. പുത്തന്‍ അഭിരുചികളുടെ മര്‍മ്മമറിഞ്ഞ് ഭക്തിപ്രകര്‍ഷം സൃഷ്ടിക്കുന്ന ‘പമ്പാഗണപതി’ (പട്ടാളം-2003) ഇന്ന് സ്റ്റേജ് ഷോകളില്‍ തരംഗമാണ്.
”പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാര്‍ന്നുണരണമന്‍പില്‍

ഓ ദയാമയാ പരാല്‍പര
ശരണജപങ്ങളോടെ നില്‍ക്കവേ
ഒരു നെയ്‌ത്തിരിക്കു പകരം എരിഞ്ഞു
നരജന്മം എന്നും ഉരുകും…”
സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ പേട്ടതുള്ളലിന്റെ ശൈലിയില്‍ രൂപപ്പെടുത്തിയ ഈ ഗാനം അതിന്റെ താളക്രമം കൊണ്ട് ഭക്തന്മാരെ പെട്ടെന്ന് ആകര്‍ഷിച്ച ശാസ്താംപാട്ടാണ്.
ഗാനവിസ്മയങ്ങള്‍ തീര്‍ത്ത ഗിരീഷ് പുത്തന്‍ചേരി-വിദ്യാസാഗര്‍ കൂട്ടുകെട്ടിന്റെ രസതന്ത്രം വിദ്യാസാഗര്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. ”നല്ല സംഗീത സംവിധായകന്‍ അരഗാനരചയിതാവായിരിക്കണം. നല്ല ഗാനരചയിതാവ് അരസംഗീതജ്ഞനാകണം. ഗിരീഷ് അരയല്ല മുക്കാല്‍ സംഗീതജ്ഞനാണ്. ട്യൂണിട്ടാല്‍ മതി ബാക്കി അദ്ദേഹം നോക്കിക്കോളും.”

ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ‘തമ്പ്’ (1978) എന്ന ചിത്രത്തിലെ ”കറുകറ കാര്‍മുകില്‍” എന്ന ഗാനം കുട്ടിക്കാലം മുതല്‍ ഗിരീഷിന് ഹരമായിരുന്നു. സാമന്തലഹരി രാഗത്തില്‍ എം.ജി.രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം പോലെ ഒന്ന് തനിക്കെഴുതണമെന്ന ആഗ്രഹം ഗിരീഷ് രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു. ദേവാസുരം എന്ന ചിത്രത്തിലെ ഏറെ പ്രസിദ്ധമായ സോപാന സംഗീതത്തിന്റെ പിറവി അങ്ങനെയായിരുന്നു.

”വന്ദേ മുകുന്ദഹരേ-ജയ ശൗരേ
സന്താപഹാരി മുരാരേ…
ദ്വാപരചന്ദ്രികാ ചര്‍ച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ?
പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈയ്‌ക്കളുമെവിടെ…”
1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ എന്ന ചലച്ചിത്രത്തിലെ സുപ്രസിദ്ധ ഗാനമാണ് ”ഹരി മുരളീരവം ഹരിതവൃന്ദാവനം”. കര്‍ണാടക-ഹിന്ദുസ്ഥാനി സംഗീതങ്ങളെ സങ്കലനം ചെയ്ത രവീന്ദ്ര സംഗീതത്തിന് ഏഴഴകും പകരുന്നു ഗിരീഷിന്റെ പദസൗകുമാര്യം. മാധവജന്മം, അരുണസിന്ദൂരം, കളയമുന, കളഭനിലാപ്പൂ, വരവല്ലകി, തരളവിഷാദം, ഗോപവധൂജനവല്ലഭന്‍ തുടങ്ങി ദ്വാപരസൗന്ദര്യ ബിംബങ്ങള്‍കൊണ്ട് പാട്ടഴകിന്റെ ഹരിതവൃന്ദാവനം സൃഷ്ടിക്കുന്നു ഗിരീഷിന്റെ തൂലിക.
”കളഭം തരാം- ഭഗവാനെന്‍
മനസ്സും തരാം!
മഴപ്പക്ഷി പാടും പാട്ടിന്‍
മയില്‍പ്പീലി നിന്നെ ചാര്‍ത്താം.”
വടക്കുംനാഥന്‍ (2006) എന്ന ചിത്രത്തിലെ ഈ ഗാനത്തിലും കൃഷ്ണ സങ്കല്‍പ്പത്തിന്റെ ഭാവനകളെയാണ് കവിതയാക്കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തെ പശ്ചാത്തലമാക്കി ചിത്രീകരിക്കപ്പെട്ട ചലച്ചിത്രമായിരുന്ന നന്ദനം (2002). ഗുരുവായൂരിലെ ഒരു തറവാട്ടിലെ ജോലിക്കാരിയും കൃഷ്ണഭക്തയുമായ ബാലാമണിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന് കൃഷ്ണഭക്തിയുടെ മിഴിവേകുന്നത് ഗിരീഷിന്റെ ഭഗവത് സമര്‍പ്പണത്തില്‍ തീര്‍ത്ത വരികള്‍ തന്നെ.
”കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍
ചേരും ഓടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ…

നിന്റെ നന്ദനവൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍
വരും ജന്മത്തിലെങ്കിലും ശൗരേ…
ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍…” . ഈ മനോഹര തീരത്ത് തരുമോ ഇനിയൊരുജന്മം കൂടി എന്നാണ് വയലാര്‍ ആശിച്ചത്. എന്നാല്‍ ദ്വാപര ശോഭകള്‍ കൊണ്ട് ഭാവ ഗാനങ്ങളെ പ്രഭാമയമാക്കിയ ഗിരീഷിന് വരും ജന്മത്തില്‍ വൃന്ദാവനത്തില്‍ ഒരു പാരിജാതപുഷ്പമായി ജനിക്കാനായിരുന്നു മോഹം.!
(തുടരും)

Tags: Dr. KJ YesudasGireesh Puthencherymalayalam lyricistsmalayalam movie songsmusic director Raveendran Master
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

Entertainment

ലത മങ്കേഷ്ക്കറോട് 60 വയസിൽ പാട്ട് നിർത്തണം എന്ന് പറഞ്ഞ യേശുദാസ് 80 വയസിലും പാടുന്നു

Kerala

ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.