Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ: ലാവണ്യക്കേസ് സിബി ഐയ്‌ക്ക് വിടാന്‍ ഡിഎംകെ സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മതപരിവര്‍ത്തനസമ്മര്‍ദ്ദം മൂലം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലാവണ്യ ആത്മഹത്യ ചെയ്ത കേസ് സിബി ഐയ്‌ക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. കേസ് ഒരു അഭിമാനപ്രശ്‌നമായി കണക്കിലെടുക്കാതെ സിബി ഐയ്‌ക്ക് വിടാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 05:40 pm IST
inIndia

ചെന്നൈ: മതപരിവര്‍ത്തനസമ്മര്‍ദ്ദം മൂലം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലാവണ്യ ആത്മഹത്യ ചെയ്ത കേസ് സിബി ഐയ്‌ക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. കേസ് ഒരു അഭിമാനപ്രശ്‌നമായി കണക്കിലെടുക്കാതെ സിബി ഐയ്‌ക്ക് വിടാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

നേരത്തെ കേസ് സിബി ഐയ്‌ക്ക് വിടാന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ വിധി.  

ഈ കേസില്‍ തമിഴ്‌നാട്ടിലെ ഒരു ഉന്നതമന്ത്രി തന്നെ പ്രത്യേകമായി ഇടപെട്ടതിനാല്‍ ഇനി തമിഴ്‌നാട് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ കേസില്‍ ഒരു പാട് സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

തന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തഞ്ചാവൂരിലെ മൈക്കേല്‍പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ കന്യാസ്ത്രീകള്‍ ശ്രമിച്ചു എന്നാണ് അവിടുത്തെ വിദ്യാര്‍ത്ഥിനിയായ 17 കാരി ലാവണ്യ മരണത്തിന് തൊട്ടുമുമ്പ് ഒരു വീഡിയോയില്‍ ആരോപിച്ചത്. മതം മാറിയാല്‍ ദജോലിയും നല്ല വിദ്യാഭ്യാസവുമാണ് കന്യാസ്ത്രീകള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ കന്യാസ്ത്രീകള്‍ സ്കൂളിനോട് ചേര്‍ന്നുള്ള സെന്‍റ് മൈക്കേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന ലാവണ്യയെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്നും പറയുന്നു. മുറി വൃത്തിയാക്കാനും, പുസ്തകങ്ങള്‍ അടുക്കിവെക്കാനും പാചകം ചെയ്യാനും പ്രേരിപ്പിച്ചതായി പറയുന്നു. ഇവരുടെ പീഢനം സഹിക്കവയ്യാതെ ലാവണ്യ കീടനാശിനി കുടിച്ച് മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നല്‍കിയ മരണമൊഴിയില്‍ കന്യാസ്ത്രീകളായ സഗായമേരി, റേച്ചലിന്‍ മേരി എന്നിവരാണ് തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചതെന്നും പറയുന്നുണ്ട്. ജനവരി 19ന് തഞ്ചാവൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചാണ് ലാവണ്യ മരിച്ചത്.

ലാവണ്യ മതപരിവര്‍ത്തനപീഡനങ്ങളെക്കുറിച്ച് ഏറ്റുപറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഡിഎംകെ സര്‍ക്കാരും പൊലീസും ആത്മഹത്യയ്‌ക്ക് പിന്നിലെ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വിഷയം മറച്ചുപിടിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തിയതായി പറയുന്നു. ഈ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രശ്‌നമില്ലെന്ന് തഞ്ചാവൂര്‍ എസ്പി, ഡിഎംകെ മന്ത്രിമാരായ അന്‍പില്‍ മഹേഷ് (വിദ്യാഭ്യാസ മന്ത്രി), ഗീത ജീവന്‍ (സാമൂഹ്യക്ഷേമമന്ത്രി) എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് ലാവണ്യയുടെ അച്ഛനമ്മമാര്‍ കോടതിയെ സമീപിച്ചത്. തമിഴ്‌നാട് പൊലീസില്‍ വിശ്വാസമില്ലെന്നും കേസ് സിബി ഐയ്‌ക്ക് വിടാനുമാണ് ഇവര്‍ അഭ്യര്‍ത്ഥിച്ചത്. ഡിഎസ്പി ഈ കേസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഭാഗം പൂര്‍ണ്ണമായും മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ചുവെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസമന്ത്രിയായ അന്‍പില്‍ മഹേഷ് തന്നെ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഒരു നിലപാട് എടുത്തതോടെ ഇത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നതിനാല്‍ മദ്രാസ് ഹൈക്കോടതി കേസന്വേഷണം സിബി ഐയ്‌ക്ക് വിടാന്‍ തീരുമാനിച്ചു. ഇതിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച വാദം കേട്ട സുപ്രീംകോടതിയാണ് കേസിനാസ്പദമായ രേഖകള്‍ സിബി ഐയെ ഏല്‍പ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ കേസ് ഒരു അഭിമാനപ്രശ്‌നമായി കാണേണ്ടെന്നും സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ഉപദേശരൂപേണ പറഞ്ഞു.

കേസ് സിബി ഐയ്‌ക്ക് വിടാന്‍ ആവശ്യപ്പെടുന്ന മദ്രാസ് ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി പറഞ്ഞു: ‘സിബി ഐ അന്വേഷണത്തില്‍ ഇടപെടുന്നത് ഉചിതമായിരിക്കില്ല,’. പക്ഷെ തമിഴ്‌നാട് പൊലീസിന്റെ സ്വഭാവത്തെ പൊതുവെ വിമര്‍ശിച്ച മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരെ നോട്ടീസയയ്‌ക്കാനും സുപ്രീംകോടതി സമ്മതിച്ചു.

ഈ കേസില്‍ തഞ്ചാവൂരിലെ മൈക്കേല്‍പട്ടിയിലെ സ്‌കൂള്‍ സന്ദര്‍ശിച്ച ദേശീയ ബാലാവകാശ കമ്മീഷന്‍ സേക്രഡ് ഹാര്‍ട്ടിനോട് ചേര്‍ന്ന് നടത്തുന്ന സെന്‍റ് മൈക്കേള്‍സ് ഹോം എന്ന ഹോസ്റ്റല്‍ അനാഥമന്ദിരമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെന്നും കണ്ടെത്തി. അനാഥമന്ദിരത്തിന്റെ പേരില്‍ രജിസ്ട്രേഷന്‍ എടുത്ത ശേഷം അവിടെ ഹോസ്റ്റല്‍ ആയി പ്രവര്‍ത്തിപ്പിച്ചു എന്ന കുറ്റവും സ്കൂളിനെതിരെ ഉണ്ട്. തുടക്കം മുതലേ നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തെ ലാവണ്യയുടെ ആത്മഹത്യയില്‍ നിന്നും ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ച ഡിഎംകെ സര്‍ക്കാരിലെ എംഎല്‍എയായ ഇനിഗൊ ഇരുദയ രാജ് ഈ കേസിലെ പ്രധാന കുറ്റവാളിയായ വാര്‍ഡന്‍ സഗായ മേരി ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അവരെ ഒരു ചടങ്ങില്‍ അഭിനന്ദിച്ചതായും കണ്ടെത്തിയിരുന്നു.

തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ 17 കാരി ലാവണ്യയാണ് പള്ളിസ്‌കൂള്‍ അധികൃതര്‍ മതംമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 10 ദിവസം ജീവന് വേണ്ടി പൊരുതിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. വിഷം കഴിച്ചായിരുന്നു മരണം. സ്കൂള്‍ അധികൃതര്‍ മതംമാറ്റാന്‍ പ്രേരിപ്പിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ശക്തമായ സമരമാണ് ബിജെപി തമിഴ്നാട്ടില്‍ നടത്തിയത്. ഇത് മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചയായി മാറിയിരുന്നു. ലാവണ്യ മരിച്ചതിന്റെ പിറ്റേദിവസമാണ് കുട്ടിയുടെ അച്ഛനും അമ്മയും ഈ 44 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി പൊലീസിനെ സമീപിച്ചത്. ഈ വീഡിയോയിലാണ്  മതപരിവര്‍ത്തനം നടത്താന്‍  പള്ളിസ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി ലാവണ്യ പറയുന്നത്. വിവാദ വീഡിയോയില്‍ ലാവണ്യ പറയുന്നത് ഇതാണ്: ‘അവര്‍ (പള്ളിസ്‌കൂള്‍ അധികൃതര്‍) എന്റെ സാന്നിധ്യത്തില്‍ അച്ഛനമ്മമാരോട് എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചു. അങ്ങിനെയെങ്കില്‍  ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു,’.  ലാവണ്യ തന്നെ പീഡിപ്പിച്ച റാക്വല്‍ മേരി എന്ന ഇതേ സ്കൂളിലെ ഒരു കന്യാസ്ത്രീയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഇവരെ പൊലീസ് ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.  

Tags: സര്‍ക്കാര്‍എം.കെ. സ്റ്റാലിന്‍ഡിഎംകെK Annamalaiതമിഴ്നാട്CBIസുപ്രീംകോടതിമതപരിവര്‍ത്തനംപട്ടിക ജാതിലാവണ്യകേസ്സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍bjpലാവണ്യയ്ക്ക് നീതിമദ്രാസ് ഹൈക്കോടതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.