Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് വേണ്ടി വാദിക്കാന്‍ യുവ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മ

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസിഫിക്കിന് വേണ്ടി വാദിക്കാന്‍ യുവ വിദ്യാര്‍ത്ഥികളുടെ പ്രദേശിക കൂട്ടായ്‌മ രൂപീകരിച്ചു. ഇന്തോ-പസഫിക് സര്‍ക്കിള്‍(ഐപിസി) എന്നാണ് ഈ കൂട്ടായ്‌മയുടെ പേര്. കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധമന്ത്രാലയത്തിലെ ദക്ഷിണ-മധ്യ ഏഷ്യന്‍ അഫയേഴ്‌സ് ബ്യൂറോയുടെ ഡപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയും അംബാസഡറുമായ കെല്ലി കീഡെര്‍ലിംഗ് ഈ കൂട്ടായ്‌മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 06:54 pm IST
inIndia
കെല്ലി കീഡെര്‍ലിംഗ്

കെല്ലി കീഡെര്‍ലിംഗ്

ചെന്നൈ: സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസിഫിക്കിന് വേണ്ടി വാദിക്കാന്‍ യുവ വിദ്യാര്‍ത്ഥികളുടെ പ്രദേശിക കൂട്ടായ്‌മ രൂപീകരിച്ചു. ഇന്തോ-പസഫിക് സര്‍ക്കിള്‍(ഐപിസി) എന്നാണ് ഈ കൂട്ടായ്‌മയുടെ പേര്. കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധമന്ത്രാലയത്തിലെ ദക്ഷിണ-മധ്യ ഏഷ്യന്‍ അഫയേഴ്‌സ് ബ്യൂറോയുടെ ഡപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയും അംബാസഡറുമായ കെല്ലി കീഡെര്‍ലിംഗ് ഈ കൂട്ടായ്‌മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉദ്ഘാടനച്ചടങ്ങിന്റെ വീഡിയോ കാണാം:

ദല്‍ഹി കേന്ദ്രമായ കൗണ്‍സില്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍റ് ഡിഫന്‍സ് റിസര്‍ച്ചും (സിഎസ്ഡിആര്‍) സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചും (സിപിആര്‍) സംയുക്തമായാണ് ഐപിസി രൂപീകരിച്ചിരിക്കുന്നത്. സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടുകള്‍ ആഴത്തില്‍ മനസ്സിലാക്കുകയാണ് ഐപിസിയുടെ ലക്ഷ്യം.

‘ഇന്തോ-പസഫിക്ക് മേഖലയ്‌ക്ക് സംഭവിക്കുന്നതെന്തോ അതാണ് 21ാം നൂറ്റാണ്ടിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുക. അമേരിക്ക സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക്കില്‍ വിശ്വസിക്കുന്നു. സമാധാനവും സുരക്ഷയും പരിരക്ഷിക്കുന്ന, ലോകത്തിന് പുരോഗതി നല്‍കുന്ന, നിയമവാഴ്ചയുടെ അടിസ്ഥാനത്തിലുള്ള അന്താരാഷ്‌ട്ര സംവിധാനം എന്ന നിലയ്‌ക്കാണ് ഇന്തോ-പസഫിക്കിനെ കാണുന്നത്. ഇന്തോ-പസഫിക്ക് എന്ന വൃത്തത്തിന്റെ കേന്ദ്രബിന്ദു  സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. അമേരിക്കയുടെ സജീവപങ്കാളിയാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയ്‌ക്ക് ലോകനിലവാരത്തിലുള്ള അക്കാദമിക് വിദഗ്ധരും ബൗദ്ധിക തൃഷ്ണയും ഉണ്ട്,’- ഉദ്ഘാടനപ്രസംഗത്തില്‍ അംബാസഡര്‍ കീഡര്‍ലിംഗ് പറഞ്ഞു.

‘ഇന്തോ-പസഫിക് മേഖലയിലെ ഗവേഷകരെയും യുവ അക്കാദമികവിദ്യാര്‍ത്ഥികളെയും കൂട്ടിയോജിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നതില്‍ ആഹ്ലാദമുണ്ട്,’- ജെഎന്‍യു അസോസിയേറ്റ് പ്രൊഫസറും കൗണ്‍സില്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍റ് ഡിഫന്‍സ് റിസര്‍ച്ച് (സിഎസ്ഡിആര്‍) സ്ഥാപകനുമായ ഹാപ്പിമോന്‍ ജേക്കബ് പറഞ്ഞു. ‘ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനുള്ള സംഭാവനകള്‍ നല്‍കുന്നതിന് ഈ മേഖലയ്‌ക്കുള്ളില്‍ നിന്നുതന്നെ ആശയങ്ങളും സംവാദങ്ങളും സ്വരൂപിക്കുകയാണ് ഇന്തോ-പസഫിക് സര്‍ക്കിളിന്റെ ലക്ഷ്യം.’- ഹാപ്പിമോന്‍ ജേക്കബ് അഭിപ്രായപ്പെട്ടു.

ഇന്തോ പസഫിക് സര്‍ക്കിളിലൂടെ സിപിആറും സിഎസ്ഡിആറും ഇന്തോ പസഫിക് മേഖലയില്‍ നിന്നുള്ള സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ ഗവേഷണത്തിനായി പ്രോത്സാഹിപ്പിക്കും. വിദേശകാര്യ വിദഗ്ധനും നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ( ഐഎസ് എഎസ്) വിസിറ്റിംഗ് ഗവേഷണ പ്രൊഫസറുമായ സി. രാജമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ‘ഇന്തോ-പസഫികിന് ചട്ടക്കൂടൊരുക്കല്‍: ഭാവിയാത്രയ്‌ക്കുള്ള വഴികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ചയും നടന്നു. റിട്ട. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ മോഡറേറ്ററായിരുന്നു. കാര്‍ണി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്‍റര്‍നാഷണല്‍ പീസ് സ്റ്റാന്‍ഡന്‍ സീനിയര്‍ ഫെലോ ആയ അങ്കിത് പാണ്ഡ, ബെംഗളൂരുവിലെ തക്ഷശില ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്തോ പസഫിക് റിസര്‍ച്ച് പ്രോഗ്രാം ചെയര്‍പേഴ്‌സണായ മനോജ് കേവല്‍ രമണി, തായ്‌പേയ് സിറ്റിയിലെ തയ്വാന്‍ ഏഷ്യ എക്‌സ്‌ചേഞ്ച് ഫൗണ്ടേഷന്‍ വിസിറ്റിംഗ് ഫെലോ സന ഹാഷ്മി, തായ്‌ലാന്‍റിലെ രാംഖാമഹെങ് യൂണിവേഴ്‌സിറ്റിയിലെ ലക്ചററായ കിറ്റിഫാറ്റ് പുട്ടിവാനിച് എന്നിവര്‍ ചര്‍ച്ചയിലെ പാനല്‍ അംഗങ്ങളായിരുന്നു.

Tags: ഇന്തോ-പസഫിക് സര്‍ക്കിള്‍സിഎസ്ഡിആര്‍indiachinaയുഎസ്ഇന്ത്യന്‍ ശിക്ഷാനിയമംസിപിആര്‍ഇന്തോ-പസഫിക്കെല്ലി കീഡെര്‍ലിംഗ്ഹാപ്പിമോന്‍ ജേക്കബ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.