Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്റെ ചിത്രം വൈറല്‍

അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടിക്കും തിരിച്ചടി നല്‍കിയത് ഇക്കുറി മുലായം സിങ്ങ് യാദവ് തന്നെ. സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന തന്റെ മരുമകള്‍ക്ക് വിജയാശംസ നേരുന്ന മുലായംസിങ്ങ് യാദവിന്റെ ചിത്രം ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 07:30 pm IST
inIndia

ലഖ്‌നോ: അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടിക്കും തിരിച്ചടി നല്‍കിയത് ഇക്കുറി മുലായം സിങ്ങ് യാദവ് തന്നെ. സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന തന്റെ മരുമകള്‍ക്ക് വിജയാശംസ നേരുന്ന മുലായംസിങ്ങ് യാദവിന്റെ ചിത്രം ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മുലായം സിങ്ങ് യാദവിന്റെ രണ്ടാം വിവാഹത്തിലെ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്. കഴിഞ്ഞ ദിവസമാണ് അപര്‍ണ്ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി മന്ത്രിമാരെയുള്‍പ്പെടെ കൂടെക്കൂട്ടി വലിയ കോലാഹലം സൃഷ്ടിക്കാന്‍ ശ്രമിച്ച അഖിലേഷ് യാദവിന് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയുള്ള തിരിച്ചടി അപ്രതീക്ഷിതമായിരുന്നു.

ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന അപര്‍ണ്ണയാദവിനെ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായം സിങ്ങ് യാദവ് തന്നെ അനുഗ്രഹിക്കുന്ന ചിത്രം അപര്‍ണ്ണ യാദവ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത ശേഷം അച്ഛന്റെ (നേതാജി) അനുഗ്രഹം വാങ്ങി,’- ഇതായിരുന്നു അപര്‍ണ്ണ യാദവ് ചിത്രത്തോടൊപ്പം കുറിച്ചത്. ഇത് അഖിലേഷ് യാദവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

‘ഇതിനര്‍ത്ഥം മുലായം സിങ്ങ് യാദവ് ബിജെപിയുടെ വിജയം ആഗ്രഹിക്കുന്നുവെന്നാണ്,’- ട്വിറ്ററിലെ ഫോട്ടോയ്‌ക്ക് ഒരു ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു. അപര്‍ണ്ണ യാദവ് ബിജെപിയില്‍ ചേര്‍ന്നതിനെ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. അപര്‍ണ്ണ സമാജ് വാദി പാര്‍ട്ടി വിട്ടതോടെ പാര്‍ട്ടിക്കുള്ള കുടുംബവാഴ്ചയുടെ ഭാരം കുറഞ്ഞെന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം. എന്നാല്‍ സമാജ് വാദിയുടെ എല്ലാമായ അച്ഛന്‍ മുലായം സിങ്ങ് യാദവ് അപര്‍ണ്ണയ്‌ക്ക് നല്‍കിയ അനുഗ്രഹം അഖിലേഷ് യാദവിന് വലിയ തിരിച്ചടി തന്നെയാണ്. ബിജെപി മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ്ങ് സെയ്‌നി, ധാരാസിങ്ങ് ചൗഹാന്‍ എന്നിവരെ സമാജ് വാദി പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതിന് ശക്തമായ തിരിച്ചടിയാണ് അപര്‍ണ്ണയാദവ് ബിജെപിയില്‍ എത്തിയതോടെ അഖിലേഷ് യാദവിന് കിട്ടിയത്.

മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തനിക്ക് വലിയ പ്രചോദനമാണെന്ന് ബിജെപിയില്‍ ചേര്‍ന്ന അപര്‍ണ്ണ യാദവ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് വലിയ തരംഗമുണര്‍ത്തിയിരുന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയിലാണ് അഖിലേഷ് യാദവ് അപര്‍ണ്ണയ്‌ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത്. അന്ന് ബിജെപിയുടെ റിത ബഹുഗുണ ജോഷിയില്‍ നിന്നും ഏറ്റുവാങ്ങിയ ദയനീയ പരാജയം അപര്‍ണ്ണയെ അഖിലേഷില്‍ നിന്നും അകറ്റിയിരുന്നു. ബിജെപി അപര്‍ണ്ണയെ മത്സരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

Tags: അപര്‍ണ്ണ യാദവ്യോഗി ആദിത്യനാഥ്bjpനരേന്ദ്രമോദിസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്മുലായം സിംഗ് യാദവ്യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.