Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അട്ടപ്പാടിയുടെ നേര്‍ചിത്രങ്ങള്‍

പൊതുവെ കരുതപ്പെടുന്നതില്‍ നിന്ന് പല നിലയ്‌ക്കും വ്യത്യസ്തമാണ് അട്ടപ്പാടിയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെന്ന് ജന്മഭൂമി പരമ്പരയില്‍ നിന്നു വ്യക്തമാവുന്നു. പദ്ധതികളുടെ നീണ്ട പരമ്പര തന്നെ ഉണ്ടായിട്ടും വികസനം പടിക്കുപുറത്താണ്. പദ്ധതികള്‍ പ്രഖ്യാപിക്കുകയും പണം അനുവദിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഇവയുടെ നിര്‍വഹണത്തില്‍ അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല. ആദിവാസികള്‍ ചോദിക്കാനും പറയാനും ശേഷിയില്ലാത്തവരായതിനാല്‍ വികസന പദ്ധതിയിലൂടെ വളരുന്നത് അഴിമതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 05:00 am IST
inEditorial

പതിറ്റാണ്ടുകളായി വാഴ്‌ത്തിപ്പാടുന്ന കേരള മോഡല്‍ വികസനത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി. ഇവിടെ നടന്ന ആള്‍ക്കൂട്ടക്കൊല പ്രദേശത്തിന്റെ ദാരിദ്ര്യത്തിലേക്കും വികസനരാഹിത്യത്തിലേക്കും വെളിച്ചം വീശുകയുണ്ടായി. ആവര്‍ത്തിക്കപ്പെടുന്ന ശിശുമരണങ്ങളാണ് അട്ടപ്പാടി അടുത്തിടെ വാര്‍ത്തകളില്‍ നിറയാന്‍ കാരണം. ഒന്‍പത് വര്‍ഷത്തിനിടെ 135 ശിശുമരണങ്ങള്‍ സംഭവിച്ചത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജന്മഭൂമി നാല് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ‘അട്ടപ്പാടിയിലെ ശിശുരോദനങ്ങള്‍’ എന്ന പരമ്പര ഈ ആദിവാസി മേഖലയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളും അട്ടപ്പാടിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പറഞ്ഞുകേള്‍ക്കാത്ത വസ്തുതകളും പുറത്തു കൊണ്ടുവന്നു. അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യയില്‍ വന്നിരിക്കുന്ന ഗണ്യമായ കുറവാണ് ഇതിലൊന്ന്. വംശനാശത്തിലേക്ക് നയിക്കുന്ന ഈ മാറ്റത്തിന് അനധികൃത കുടിയേറ്റവും മതംമാറ്റവുമൊക്കെ കാരണങ്ങളാണ്. ഇതിനു പിന്നില്‍ സംഘടിത ശക്തികളാണെന്നതിനാല്‍ അധികൃതര്‍ കണ്ണടയ്‌ക്കുകയാണ് പതിവ്. അട്ടപ്പാടിയിലെ ആദിവാസികള്‍  വോട്ടു ബാങ്കല്ലാത്തതിനാല്‍ രാഷ്‌ട്രീയ-ഭരണ നേതൃത്വം ഇതൊന്നും ഗൗരവത്തിലെടുക്കാറില്ല. ജനസംഖ്യയില്‍ വന്നിട്ടുള്ള ഈ കുറവ്, ഭൂമി അന്യാധീനപ്പെടുന്നതുള്‍പ്പെടെ മറ്റെന്തൊക്കെ പ്രശ്‌നങ്ങളാണ് ആദിവാസികള്‍ക്ക് വരുത്തിവച്ചിട്ടുള്ളത് എന്ന കാര്യം പഠിക്കേണ്ടതുണ്ട്.

പൊതുവെ കരുതപ്പെടുന്നതില്‍ നിന്ന് പല നിലയ്‌ക്കും വ്യത്യസ്തമാണ് അട്ടപ്പാടിയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെന്ന് ജന്മഭൂമി പരമ്പരയില്‍ നിന്നു വ്യക്തമാവുന്നു. പദ്ധതികളുടെ നീണ്ട പരമ്പര തന്നെ ഉണ്ടായിട്ടും വികസനം പടിക്കുപുറത്താണ്. പദ്ധതികള്‍ പ്രഖ്യാപിക്കുകയും പണം അനുവദിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഇവയുടെ നിര്‍വഹണത്തില്‍ അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല. ആദിവാസികള്‍ ചോദിക്കാനും പറയാനും ശേഷിയില്ലാത്തവരായതിനാല്‍ വികസന പദ്ധതിയിലൂടെ വളരുന്നത് അഴിമതിയാണ്. ഇത് ചോദ്യം ചെയ്യുന്നവരെ ക്രൂരമായി ഒറ്റപ്പെടുത്തും. അവര്‍ക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരും. വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണ്ടതിലേറെ നിലവിലുള്ളപ്പോഴും ആദിവാസികളെ വിദ്യാസമ്പന്നരാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. വിദ്യാഭ്യാസത്തിന്റെ കുറവ് ജീവിതത്തെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്നു. അവസരങ്ങള്‍ ധാരാളമുണ്ടെങ്കിലും അതുപയോഗിച്ച് ചുറ്റുപാടുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ല. പലരും ലഹരിക്കടിമകളാവുന്നതിനാല്‍ ഇവരോട് ആര്‍ക്കും എന്തുമാവാമെന്ന സ്ഥിതിയാണ്. ലഹരിവസ്തുക്കള്‍ വന്‍തോതില്‍ എത്തിച്ചുകൊടുക്കാനും ആളുകളുണ്ട്. ആരോഗ്യസംവിധാനങ്ങള്‍ വേണ്ടത്രയുള്ളപ്പോഴും അവ ഉപയോഗപ്പെടുത്തുന്നില്ല. അരിവാള്‍ രോഗം ക്രമാനുഗതമായി വര്‍ധിച്ചുവരുന്നതിന്റെ കാരണം ഇതാണ്. ജനിതക കാരണങ്ങളാല്‍ ഉണ്ടാകുന്ന ഈ രോഗമുള്ളവര്‍ വിവാഹിതരാവരുതെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ആദിവാസികളെ സ്വയംപര്യാപ്തരാക്കുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. സമൂഹ്യ അടുക്കള പോലുള്ള സംവിധാനങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു. ആരും പണിക്കു പോകുന്നില്ല. അധ്വാനിക്കാന്‍ പ്രേരിപ്പിച്ച് കൃഷിയിലും മറ്റും ഏര്‍പ്പെടുത്തിക്കൊണ്ടല്ലാതെ അട്ടപ്പാടിയെ ഇപ്പോഴത്തെ ദുരിതാവസ്ഥയില്‍നിന്ന് മോചിപ്പിക്കാനാവില്ല.

Tags: പാലക്കാട്tribalആദിവാസി ഊര്കേരളമോഡല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

പുതിയ വാര്‍ത്തകള്‍

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.