Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

സനു കുശര്‍കോട്byസനു കുശര്‍കോട്
Sep 1, 2026, 11:43 am IST
inThiruvananthapuram

തിരുവനന്തപുരം: മലയോര മേഖലയായ വിതുരയിലെ ഗ്രാമങ്ങളിലും ഉള്‍ക്കാടുകളിലെ വനവാസി ഊരുകളിലും കുടിവെള്ളക്ഷാമം രൂക്ഷം. വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വിവിധ വനവാസി ഊരുകളില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി നടപ്പിലാക്കിയ ജലവിതരണ പദ്ധതികള്‍ പലതും പാതിവഴിയില്‍ നിലച്ചതാണ് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്.

പ്രദേശത്ത് മഴയെത്തിയിട്ടും പല ഊരുകളിലെയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായിട്ടില്ല. പൈപ്പ്‌ലൈനുകള്‍ തകര്‍ന്നുകിടക്കുന്നതും പരമ്പരാഗത ജലസ്രോതസ്സുകള്‍ മലിനമാകുന്നതും കാരണം ശുദ്ധജലം ലഭിക്കുന്നില്ല. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടി കാട്ടിലെ ചെറിയ നീര്‍തോടുകളെയും ജലസ്രോതസ്സുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ഈ ജനവിഭാഗം. കുടിവെള്ളത്തിനായി കാടിനുള്ളിലേക്ക് പോകേണ്ടി വരുമ്പോള്‍ കാട്ടാന, കാട്ടുപന്നി, പുലി, കരടി, കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണഭീഷണി ഇവരുടെ ഉറക്കം കെടുത്തുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊരുകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ പല ചെറുകിട ഗ്രാമീണ കുടിവെള്ള പദ്ധതികളും ഇപ്പോള്‍ പരിപാലനം ഇല്ലാതെ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച പല പമ്പ് ഹൗസുകളും ജലസംഭരണികളും വാട്ടര്‍ ടാങ്കുകളും നോക്കുകുത്തികളായി മാറി. കാലപ്പഴക്കം ചെന്ന പൈപ്പ്‌ലൈനുകള്‍ പൊട്ടിപ്പൊളിഞ്ഞും കാടുകയറിയും കിടക്കുന്നതിനാല്‍, അവയിലൂടെ വെള്ളമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പലയിടത്തും പൈപ്പുകളും ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, പലയിടത്തും ഇതുവരെയും കുടിവെള്ളമെത്തിക്കാനായിട്ടില്ല.

പൈപ്പ് കണക്ഷനുകള്‍ നല്‍കിയതല്ലാതെ മോട്ടോറുകള്‍ സ്ഥാപിക്കാത്തതും ജലസ്രോതസ്സുകളുമായി ബന്ധിപ്പിക്കാത്തതുമാണ് പ്രധാന തടസ്സം. ഫണ്ടില്ലായ്‌മയും ഭരണപരമായ അലംഭാവവുമാണ് പദ്ധതികളുടെ കാലതാമസത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വനവാസി വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും, തകര്‍ന്നു കിടക്കുന്ന പഴയ പദ്ധതികളുടെ പുനരുദ്ധാരണവും മുടങ്ങിക്കിടക്കുന്ന ജലവിതരണ പദ്ധതികളും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വലിയ ജനപ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് തീരുമാനം.

 

Tags: tribalDrinking WaterHill Areavithura
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Health

പല്ലുതേയ്‌ക്കാതെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങൾ

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.