Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി; താളം തെറ്റി മെഡിക്കല്‍ കോളജ്, അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ, വലഞ്ഞ് രോഗികള്‍

അപകടങ്ങളില്‍പ്പെട്ട് വരുന്നവരും കൈകാലുകള്‍ ഒടിഞ്ഞ് വരുന്നവരും ചികിത്സയ്‌ക്കായി ഏറെ നേരം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി രോഗികളെ പരിശോധിക്കാനും ചികിത്സ നടത്താനും സാധിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 12:05 pm IST
in Kerala

തൃശ്ശൂര്‍: പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയതോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ രോഗികള്‍ ദുരിതത്തില്‍. സമരത്തിന്റെ ഭാഗമായി പിജി ഡോക്ടര്‍മാര്‍ ഇന്നലെ  രാവിലെ എട്ടുമുതല്‍ അത്യാഹിത വിഭാഗത്തിലെ സേവനം ബഹിഷ്‌ക്കരിച്ചു. തീവ്രപരിചരണം, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങിയ അത്യാഹിത വിഭാഗ സേവനങ്ങളും നടത്തിയില്ല. ഒമ്പതു ദിവസമായി തുടരുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നിലപാട് കടുപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ യഥാസമയം ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ കൊവിഡ് ഡ്യൂട്ടി മാത്രമേ പിജി ഡോക്ടര്‍മാര്‍ ചെയ്തുള്ളൂ.  

മെഡിക്കല്‍ കോളജില്‍ മുന്നൂറോളം പിജി ഡോക്ടര്‍മാരാണ് 10 ദിവസമായി സമരം നടത്തുന്നത്. ആദ്യ രണ്ടു ദിവസം എല്ലാ സേവനങ്ങളും ചെയ്തായിരുന്നു സമരം നടത്തിയത്. പിന്നീട് ഏഴു ദിവസം സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രമാക്കി. ഇന്നലെ മുതലാണ് അത്യാഹിത വിഭാഗത്തിലെ സേവനം കൂടി ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചത്. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും പിജി ഡോക്ടര്‍മാരാണ് സേവനത്തിലുണ്ടാവുക. വാര്‍ഡിലുള്ള രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും മരുന്ന് എഴുതുകയും ചെയ്യുന്നത് ഇവരാണ്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി രോഗികളെ വാര്‍ഡില്‍ പോയി കാണുന്നത് ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചു.  

പിജി ഡോക്ടര്‍മാരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. അപകടങ്ങളില്‍പ്പെട്ട് വരുന്നവരും കൈകാലുകള്‍ ഒടിഞ്ഞ് വരുന്നവരും ചികിത്സയ്‌ക്കായി ഏറെ നേരം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി രോഗികളെ പരിശോധിക്കാനും ചികിത്സ നടത്താനും സാധിക്കുന്നില്ല. ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരെ പിജി ഡോക്ടര്‍മാരാണ് ആദ്യം പരിശോധിക്കുക.  അത്യാഹിത വിഭാഗത്തിന് പുറമേ കുട്ടികളുടെ വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനമുണ്ടാകാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പിജി ഡോക്ടര്‍മാരുടെ സമരം നീണ്ടു പോയാല്‍ രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത സ്ഥിതിയാകും.

ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധികൃതര്‍ കടുത്ത നടപടിയാണെടുക്കുന്നത്. സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളജില്‍ നില്‍ക്കാന്‍ അനുമതിയില്ലെന്നാണ് അധികൃതരുടെ നിലപാട്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് കാമ്പസും ഹോസ്റ്റലും ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരരംഗത്തുള്ള ഡോക്ടര്‍മാരെ ഒഴിപ്പിക്കണമെന്നാണ് വിവിധ വിഭാഗങ്ങളിലെ മേധാവികളോട് പ്രിന്‍സിപ്പല്‍ ഡോ.പ്രതാപ് സോമനാഥ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.  

സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സമരക്കാര്‍ ഹോസ്റ്റലില്‍ നിന്നും കോളജ് കാമ്പസില്‍ നിന്നും ഇറങ്ങണമെന്ന ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ല. പുതിയ നിയമനം എന്ന് നടക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പിജി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

Tags: keraladoctorMedical Collegestrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തുണികൊണ്ട് കെട്ടി മറച്ച് ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ച് ജനറൽ സർജറി വിഭാഗം മേധാവി

Kerala

നിതിൻ രാജിന്റെ മരണം; വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിൽ, പിന്തുണച്ച് പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.