Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നിസ്വാര്‍ത്ഥ ജീവിതം, ഉദാത്ത മാതൃക

ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കുമ്മനം രാജശേഖരന്‍byകുമ്മനം രാജശേഖരന്‍
Nov 4, 2021, 05:31 am IST
inArticle

മൂല്യാധിഷ്ഠിത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനമനസ്സില്‍  സ്ഥായിയായ ഇടം നേടിയ സമര്‍ത്ഥനായ സംഘാടകനെയാണ് വിഷ്ണു നമ്പൂതിരിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത്. ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്മൂലം അജാതശത്രു എന്ന നിലയില്‍ ഏവര്‍ക്കും ബഹുമാന്യനായി. ജനസംഘത്തിന്റെ ആദ്യകാലങ്ങളില്‍ നടന്ന ഒട്ടേറെ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ധീരനേതൃത്വം നല്‍കി. ശക്തമായ നിലപാടും അചഞ്ചലമായ ആശയ പ്രതിബദ്ധതയും വേറിട്ടൊരു വ്യക്തിത്വമാക്കി മാറ്റി. രാഷ്‌ട്രീയ പ്രവര്‍ത്തനരംഗത്ത് ഉജ്വല ശോഭ പരത്തിയ കാലത്താണ് അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നത്. ശാരീരികമായ ഒട്ടേറെ ക്ലേശങ്ങള്‍ ഉണ്ടായിരുന്ന സമയത്തും പിന്തിരിയാതെ ചുറുചുറുക്കോടെ പ്രവര്‍ത്തനനിരതനായി. സ്‌നേഹസാന്ദ്രമായ ആ തലോടലും ഒരിക്കലും മറക്കാനാവില്ല. ഏവരുടേയും മനസ്സില്‍  എന്നെന്നും അതുണ്ടാകും.  

1974 ല്‍ ഞാന്‍ രാഷ്‌ട്രവാര്‍ത്ത പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിഷ്ണുനമ്പൂതിരി സാറുമായി അടുത്ത് പ്രവര്‍ത്തിച്ചത്. ജനസംഘത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ നിയുക്തനായ സബ് എഡിറ്റര്‍ എന്ന നിലയില്‍ പലപ്പോഴും സാറിന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. വയനാട് ആദിവാസി സംഘം, യുവസംഘം തുടങ്ങി ജനസംഘത്തിന്റെ പോഷകസംഘടനകളുടെ സമ്മേളനങ്ങളിലെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു. ഫലിതങ്ങള്‍ പറഞ്ഞും ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചും സദസ്സിന്റെ സജീവശ്രദ്ധ നേടുക പതിവായിരുന്നു.

കാര്‍ഷികനിയമങ്ങളെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആധികാരികവും യുക്തിഭദ്രവുമായിരുന്നു. ജനസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ പ്രമേയം തയ്യാറാക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. ദിവസങ്ങളോളം റഫറന്‍സ് പുസ്തകങ്ങള്‍ വായിച്ചും രേഖകള്‍ പരിശോധിച്ചും തയ്യാറാക്കുന്ന പ്രമേയങ്ങള്‍ സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിരുന്നു. ഏതു വിഷയവും പഠിച്ചശേഷം മാത്രം പറയുന്ന സ്വഭാവം ആ വ്യക്തിപ്രഭാവത്തിന് ആക്കം കൂട്ടി. രാഷ്‌ട്രീയക്കാരിലെ അഭിഭാഷകനും അഭിഭാഷകരിലെ രാഷ്‌ട്രീയക്കാരനുമായി തിളങ്ങിനിന്നു. രണ്ടിടത്തും മികച്ച പ്രകടനം കാഴ്ചവച്ചതു മൂലം ആര്‍ക്കും  സ്വീകാര്യനായി പ്രശോഭിച്ചു.  

ഗാന്ധിജിയുടെയും ദീനദയാല്‍ ഉപാധ്യായയുടെയും ചിന്തകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തി. പ്രഭാഷണങ്ങളിലും എഴുത്തിലും ഈ സ്വാധീനം തെളിഞ്ഞുനിന്നു. കഠിനാധ്വാനവും സ്ഥിരോത്സാഹവും വഴി താന്‍ ഏറ്റെടുത്ത ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.

നവതി ആഘോഷ വേളയിലാണ് തിരുവല്ലയില്‍ വച്ച് അവസാനമായി കണ്ടത്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഒട്ടേറെ ഉണ്ടായിരുന്നിട്ടും പഴയകാലാനുഭവങ്ങള്‍ ചിന്തേരിട്ട് മിനുക്കി എടുത്ത വാക്കുകളാണ് സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ കേട്ടത്. സ്വന്തം ക്ലേശങ്ങള്‍ ആരോടും പറയാതെ, പരിഭവ വാക്കുകള്‍ ഒരിക്കലും ഉരിയാടാതെ പൊതുപ്രവര്‍ത്തനത്തെ നിസ്തന്ദ്ര സേവന മാധ്യമമാക്കി മാറ്റി രാഷ്‌ട്രീയത്തില്‍ ദീര്‍ഘകാലം ശോഭപരത്തി വിരാജിക്കുകയായിരുന്നു ആ ധന്യാത്മാവ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.