Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എണ്ണപ്പാടങ്ങളുടെ നാട്ടിലും ഇന്ധന വില കുതിച്ചുയരുന്നു; നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വില; വലഞ്ഞ് പ്രവാസികളും കച്ചവടക്കാരും

ലഭിക്കുന്ന ശമ്പളം കൊണ്ട് വളരെ ബുദ്ധിമുട്ടി മുന്നോട്ടു പോകുമ്പോഴാണ് ഇടിത്തീവീഴുന്നതു പോലെ അവശ്യ സാധനങ്ങളുടെ വില പിന്നും കൂടുന്നത്. ഖുബ്ബൂസ് മുതല്‍ പച്ചക്കറി വരെയുള്ള സാധനങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് അടുക്കാന്‍ കഴിയാത്ത വിലയാണിപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 04:22 pm IST
inWorld

അബുദാബി: പെട്രോളിയത്തിന്റെ സ്വന്തം നാട്ടില്‍ ഇന്ധനവില വര്‍ദ്ധനയെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും പൊള്ളുന്ന വില. ഒട്ടുമിക്ക സാധനങ്ങളുടെയും വില 15 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വര്‍ദ്ധിച്ചത്. ഇതോടെ നിത്യജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. കോവിഡ് വന്നതിനു ശേഷം രണ്ട് വര്‍ഷമായി പല കമ്പനികളിലും ശമ്പള വര്‍ദ്ധനയില്ല. അതേ സമയം ചില കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്‌ക്കുക പോലും ചെയ്തു. ലഭിക്കുന്ന ശമ്പളം കൊണ്ട് വളരെ ബുദ്ധിമുട്ടി മുന്നോട്ടു പോകുമ്പോഴാണ് ഇടിത്തീവീഴുന്നതു പോലെ അവശ്യ സാധനങ്ങളുടെ വില പിന്നും കൂടുന്നത്. ഖുബ്ബൂസ് മുതല്‍ പച്ചക്കറി വരെയുള്ള സാധനങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് അടുക്കാന്‍ കഴിയാത്ത വിലയാണിപ്പോള്‍  

കുടുംബത്തോടൊപ്പം താമസിക്കുന്നവരെയാണ് വിലക്കയറ്റം നന്നായി ബാധിച്ചിരിക്കുന്നത്. അരി, പഞ്ചസാര, പാല്‍, മുട്ട, കടല, പയര്‍, സവാള, എണ്ണ, ഇറച്ചി, ഇറച്ചി വിഭവങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വില കുത്തനെ കൂടിയത്. വില വര്‍ദ്ധനയ്‌ക്ക് പല കാരണങ്ങളാണ് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മിക്ക രാജ്യങ്ങളിലും ഉത്പാദനം കുറഞ്ഞു. യാത്രാ പ്രശ്നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകള്‍ കുടുങ്ങികിടക്കുന്നു. ചരക്കു കൂലി കൂട്ടി. എന്നാല്‍ ഇതിലെല്ലാമുപരി പെട്രോള്‍ വില വര്‍ദ്ധിച്ചതാണ് പ്രധാന കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന.  

വില കുത്തനെ കൂടിയതോടെ സാധനത്തിന്റെ വില കൂട്ടാതെ തൂക്കം കുറയ്‌ക്കുന്ന രീതിയും കച്ചവടക്കാര്‍ പരീക്ഷിക്കുന്നുണ്ട്. പ്രവാസികളുടെ പ്രധാന ആഹാരമായ ഖുബ്ബൂസിന്റെ ഒരു പായ്‌ക്കറ്റില്‍ ആറെണ്ണമാണ് മുമ്പ് ഉണ്ടായിരുന്നത്. അതിപ്പോള്‍ നാലെണ്ണമായി കുറച്ചിട്ടാണ് പഴയ വിലയ്‌ക്ക് വില്‍ക്കുന്നത്. വാരാന്ത്യങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ആദായ വില്‍പനയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയും, ആഹാരത്തിലെ വിഭവങ്ങളുടെ എണ്ണം കുറച്ചുമാണ് പ്രവാസികള്‍ വില വര്‍ദ്ധനവിനെ ഒരു തരത്തില്‍ നേരിടുന്നത്. വില്ലകളിലും മറ്റും താമസിക്കുന്നവര്‍ ഒന്നിച്ച് പാചകം ചെയ്തും ചെലവ് കുറയ്‌ക്കാനുള്ള വഴി കണ്ടെത്തുന്നുണ്ട്. പക്ഷെ ഇങ്ങനെ എത്രനാള്‍ മുന്നോട്ടു പോകാന്‍ ആവുമെന്ന ചോദ്യം പ്രവാസികളെ ആശങ്കയിലാഴ്തുന്നു.  

യുഎഇയിലെ ഒക്ടോബര്‍ മാസത്തെ സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് 2.60 ദിറംസും (53.11 രൂപ) സ്പെഷ്യല്‍ 95 പെട്രോളിന്റെ വില ലിറ്ററിന് 2.49 ദിറംസുമാണ് (50.86 രൂപ). സെപ്റ്റംബറില്‍ ഇത് യഥാക്രമം 2.55 ദിറംസും (52.07 രൂപ) 2.44 ദിറംസുമായിരുന്നു (49.83 രൂപ). ഡീസലിന് ഈ മാസം ലിറ്ററിന് 2.51 ദിറംസാണ(51.27 രൂപ). കഴിഞ്ഞ മാസം ഇത് 2.38 ദിറംസായിരുന്നു(48.60 രൂപ). പെട്രോളിന് 1.04 രൂപയും ഡീസലിന് 2.67 രൂപയുമാണ് ഈ മാസം മാത്രം യുഎഇയില്‍ വര്‍ദ്ധിച്ചത്

Tags: UAEpriceപെട്രോള്‍ഗള്‍ഫ് രാഷ്ട്രങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.