ആലപ്പുഴ: ജില്ലയില്‍ 432 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 413 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 9.18 ശതമാനമാണ്. 725 പേര്‍ രോഗമുക്തരായി. നിലവില്‍ 5135 പേര്‍ ചികിത്സയിലും കഴിയുന്നു.
















