Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചരം സ്ഥിരം ഉഭയം

ചരരാശികള്‍ മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവയാണ്. സ്ഥിരരാശികള്‍ അവയുടെ തൊട്ടടുത്ത ഓരോ രാശികള്‍. അതായത് ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ നാലും. പിന്നെ ഉഭയരാശികള്‍. അവ സ്ഥിരരാശികളുടെ തൊട്ടടുത്തവയാണ്. മിഥുനം, കന്നി, ധനു, മീനം എന്നിവ. ഇങ്ങനെ പന്ത്രണ്ടു രാശികള്‍ ചരം, സ്ഥിരം, ഉഭയം എന്നിവയില്‍ ഉള്‍പ്പെടുന്നു. ഓരോ വിഭാഗത്തിലും നാലു രാശികളുമുണ്ട് എന്നും വ്യക്തം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 05:00 am IST
in Samskriti

ചരരാശികള്‍ മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവയാണ്. സ്ഥിരരാശികള്‍ അവയുടെ തൊട്ടടുത്ത ഓരോ രാശികള്‍. അതായത് ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ നാലും. പിന്നെ ഉഭയരാശികള്‍. അവ സ്ഥിരരാശികളുടെ തൊട്ടടുത്തവയാണ്. മിഥുനം, കന്നി, ധനു, മീനം എന്നിവ. ഇങ്ങനെ പന്ത്രണ്ടു രാശികള്‍ ചരം, സ്ഥിരം, ഉഭയം എന്നിവയില്‍ ഉള്‍പ്പെടുന്നു. ഓരോ വിഭാഗത്തിലും നാലു രാശികളുമുണ്ട് എന്നും വ്യക്തം.

ചരരാശിയില്‍ (മേടം, കര്‍ക്കടകം, തുലാം, മകരം) ജനിക്കുന്നവര്‍, അവ കൂറോ/ജന്മരാശിയോ ലഗ്നമോ ആയിട്ടുള്ളവര്‍ സഞ്ചാരപ്രിയരാവും. ചലനാത്മക വ്യക്തിത്വമുള്ളവരാവും. മാറ്റത്തെ അഭിലഷിക്കും. മാറാന്‍ സന്നദ്ധരാവും. കാലത്തിന്റെ സ്പന്ദനം വേഗം മനസ്സിലാക്കും. അതിനെ ഉള്ളിലേക്ക് ആവാഹിക്കാന്‍ ശ്രമിക്കും. പൊതുവേ ധനാത്മകമായ (പോസിറ്റീവ്) ആയ വ്യക്തിത്വമായിരിക്കും ചരരാശിക്കാരുടേത്. മറ്റുള്ളവര്‍ പറയുന്നതെന്ത് എന്ന് കേള്‍ക്കാനുള്ള ആര്‍ജവം കാണിക്കും. വാഹനം ഓടിക്കാനും സ്വന്തമാക്കാനും ചെറിയ പ്രായത്തില്‍ സാഹചര്യം ഉദിക്കും. ലക്ഷ്യത്തില്‍ ഉന്നം വെക്കാനും അതിലേക്ക് ഓടിയെത്താനും ഉള്‍ത്വരയുള്ളവരുമാണ്.

സ്ഥിരരാശികള്‍ (ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം), ജന്മരാശി/കൂറ്, ലഗ്നം ഒക്കെ ആയിട്ടുള്ളവര്‍ മാറാന്‍ മടി കാട്ടുന്നവരാണ്. മാറ്റം മൂക്കില്‍ വന്നു തൊട്ടാല്‍ മാത്രമേ പരിവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുകയുള്ളൂ. സ്ഥിരരാശിക്കാരെ പറഞ്ഞു ബോധിപ്പിക്കുക എന്നതും എളുതല്ല. എന്നാല്‍ ചരരാശിക്കാരെക്കാള്‍ മനസ്സിന് ഉറപ്പുള്ളവരാണ്. കൃഷ്ണശിലയുടെ കാഠിന്യം ഉണ്ടാവും, വചനത്തിനും കര്‍മ്മത്തിനും. ‘ചിത്തം ചലിപ്പതിന് ഹേതു മുതിര്‍ന്നു നില്‍ക്കേ നെഞ്ചില്‍ കുലുക്കമെവനി, ല്ലവനാണ് ധീരന്‍’ എന്ന കാളിദാസന്റെ വരികള്‍ പോലെയാണ് ഇവരുടെ പ്രകൃതം.  ‘പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളന്‍’ എന്നൊക്കെ നാടന്‍ മൊഴിയില്‍ പറയാം. വാക്കിന് വ്യവസ്ഥയുള്ളവരുമായിരിക്കും, സ്ഥിരരാശിക്കാര്‍.  

ഉഭയരാശികള്‍ (മിഥുനം, കന്നി, ധനു, മീനം), ലഗ്നമോ, കൂറോ/ജന്മരാശിയോ ആയിട്ടുള്ളവര്‍ക്ക് ‘വന്ന പാട് ചന്തം’ എന്ന മനോനിലയാവും അധികവും ഉണ്ടാവുക. മുറുക്കേണ്ടിടത്ത് മുറുക്കാനും അഴിക്കേണ്ടിടത്ത് അഴിക്കാനും ജന്മായത്തമായ വിരുതുള്ളവരായിരിക്കും. അനുരഞ്ജനം എന്നത് ഒരു കലയും വിദ്യയുമൊക്കെയാവുന്നത് ഉഭയരാശിക്കാരിലാണ്. തത്ത്വം പറയും, പ്രവൃത്തിയില്‍ അതിന്റെ വിരുദ്ധതയിലേക്ക് പോയെന്നും വരാം. പൊതുവേ കൂട്ടായ്‌മകളില്‍ വിശ്വസിക്കുന്നവരാണ്. എല്ലാവരുടെയും നല്ലപിള്ളയായി മാറും. ‘ഉഭയരാശിക്കാര്‍’ ഒരു മുഴം മുന്നേ എറിയുന്നവരുമാണ്!  

മേടം, വൃശ്ചികം രാശികളുടെ നാഥന്‍ ചൊവ്വ. ഇടവം, തുലാം രാശികളുടെ അധിപന്‍ ശുക്രന്‍. മിഥുനം, കന്നികളുടെ ബുധന്‍. കര്‍ക്കടകത്തിന്റെ അധിപന്‍ ചന്ദ്രനും ചിങ്ങത്തിന്റെ അധിപന്‍ സൂര്യനും. ധനു, മീനം എന്നിവയുടെ അധിപന്‍ വ്യാഴം. മകരം, കുംഭം എന്നിവയുടെ നാഥന്‍ ശനിയും. അങ്ങനെ പന്ത്രണ്ടു രാശികളുടെ ആധിപത്യം രാഹുവും കേതുവും ഒഴികെ മറ്റ് ഏഴ് ഗ്രഹങ്ങള്‍ക്കാകുന്നു.  

ചരം, സ്ഥിരം, ഉഭയം എന്നീ തരം തിരിവ് മാത്രമല്ല വേറെയും ഏറെ വിഭജനങ്ങളും അതിലൂടെ ഉള്ളറകളിലേക്കുളള വഴികളും പഠിതാവിന് തുറന്നുകിട്ടുന്നു. അത്തരം സവിശേഷതകള്‍ മറ്റൊരു ലേഖനത്തിന് വിഷയമാക്കാന്‍ ശ്രമിക്കാം.    

രാശികളുടെ ചരസ്ഥിരോഭയത്വം നാം മനസ്സിലാക്കി. അവ ജീവിതത്തില്‍ പ്രതിഫലിക്കുന്നതും അറിഞ്ഞു. ഒരു ദിങ്മാത്ര ദര്‍ശനമായിട്ടാണെങ്കില്‍ കൂടി. ചര,സ്ഥിര, ഉഭയങ്ങളുടെ ചില ദുര്‍ബല സ്ഥാനങ്ങളുണ്ട്. അതിലൊന്നാണ് ‘ബാധാരാശി’ എന്നത്. അക്കാര്യം കുറച്ചൊന്ന് വിവരിച്ചിട്ട് ഈ പ്രകരണം പൂര്‍ത്തിയാക്കാം.

ജ്യോതിഷ ശാസ്ത്രത്തിലെ ഒരു  സുപ്രധാന പദമാണ്  ‘ബാധ’, അല്ലെങ്കില്‍ ബാധാരാശി. സത്യത്തില്‍ ഇത്രയേറേ തെറ്റിദ്ധരിക്കപ്പെട്ടൊരു പദമില്ല. ജീവിതത്തിലെ എല്ലാ തമസ്സുകളുടെയും കൂടാരമാണ് ബാധാരാശി എന്ന സങ്കല്പം ശരിയല്ല. അതൊരു ഋണാത്മക (നെഗറ്റീവ്) രാശിയാണ്, കുറച്ചൊക്കെ. അഥവാ ഭാഗികമായി. അതിനപ്പുറം ഗുണപരമായ പല ദൗത്യങ്ങളും കൂടിയുണ്ട് ബാധാരാശിക്ക്. ഓരോ രാശിക്കും ഓരോ ബാധാരാശിയുണ്ട്. (സാമാന്യമായി). ചരരാശികള്‍ നാലിനും അവയുടെ പതിനൊന്നാം രാശിയും, സ്ഥിരരാശികള്‍ നാലിനും അവയുടെ ഒമ്പതാം രാശിയും, ഉഭയരാശികള്‍ നാലിനും അവയുടെ ഏഴാം രാശിയുമാകുന്നു ബാധാരാശികള്‍. പ്രതിലോമകാര്യങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള രാശി, ഗ്രഹം, അതിനാല്‍ ആ രാശിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും കരുതല്‍ വേണം, ജാഗ്രത നഷ്ടപ്പെടുത്തരുത്, ബാധാരാശിയുടെ നാഥനുമായി ബന്ധപ്പെട്ട ദശാപഹാരഛിദ്രങ്ങള്‍ നടക്കുമ്പോഴും അലസത കൈവിടണം. ഇതൊക്കെയാണ് ‘ബാധ’ എന്ന പദം ഏതാണ്ട് പരിഭാഷപ്പെടുത്തിയാല്‍ കിട്ടുന്ന ആശയം. അതിനപ്പുറം ഉള്ളതെല്ലാം വെറും രന്ധ്രാന്വേഷണം മാത്രമാണ്…  

ഉദാഹരണം ഇങ്ങനെ: മേടം ഒരു ചരരാശി ആണല്ലോ? ആകയാല്‍ അതിന്റെ പതിനൊന്നാം രാശിയായ കുംഭമാണ് ബാധരാശി. കുംഭത്തിന്റെ അധിപനായ ശനി അപ്പോള്‍ മേടലഗ്നക്കാര്‍ക്ക്/ മേടരാശിക്കാര്‍ക്ക് ഉപദ്രവകാരിയായി. ഇടവം സ്ഥിരരാശിയാകയാല്‍ അതിന്റെ ഒമ്പതാം രാശിയാണ് ബാധാരാശി. അതിന്റെ അധിപന്‍ ശനിയും. ഇനി ഉഭയരാശിയായ മിഥുനത്തിന്റെ കാര്യം നോക്കാം. അതിന്റെ ബാധാരാശി ഏഴാം രാശിയായ ധനുവാണ്. ധനുവിന്റെ നാഥന്‍ വ്യാഴവും. ഇതുപോലെ ഓരോ രാശിയുടെയും ബാധാരാശി അത് ചരമാണോ, സ്ഥിരമാണോ, ഉഭയമാണോ എന്നതിനെ മുന്‍നിര്‍ത്തി കണ്ടെത്തുവാനാവും.  

പിന്നെയും പഠിക്കുവാന്‍ ജ്യോതിഷം നമ്മെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒന്ന് മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയാണ്. അതിലേക്കുള്ള ചുവടുവെയ്‌പുകളാണ് ഈ എളിയ ലേഖനങ്ങള്‍.

എസ്. ശ്രീനിവാസ് അയ്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.