Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിനായകചതുര്‍ത്ഥി ആഘോഷം നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍; ഡിഎംകെ നീക്കം മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനെന്ന് തിരിച്ചടിച്ച് ബിജെപി നേതാവ് അണ്ണാമലൈ

വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച ഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും സഖ്യസംഘടനകളും. വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടി മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 07:45 pm IST
inIndia

ചെന്നൈ: വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച ഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും സഖ്യസംഘടനകളും. വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടി മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ തിരിച്ചടിച്ചു. ഇതോടെ വിനായകചതുര്‍ത്ഥി ആഘോഷങ്ങളെച്ചൊല്ലി തമിഴ്നാട്ടില്‍ വിവാദം പുകയുകയാണ്. ഡിഎംകെ സര്‍ക്കാരും ബിജെപി തമിഴ്നാട് ഘടകവും ഇതേച്ചൊല്ലി കൊമ്പുകോര്‍ക്കുകയാണ്. സപ്തംബര്‍ 10നാണ് വിനായകചതുര്‍ത്ഥി.

ഗണേശവിഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഗണേശവിഗ്രഹം പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തുന്നതും വിഗ്രഹം വഹിച്ചുകൊണ്ടുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് വീടുകളുടെ മുന്‍പില്‍ ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് വിനായക ചതുര്‍ത്ഥി ഉത്സവം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചതായും അണ്ണാമലൈ അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന് വിനായക ചതുര്‍ത്ഥി ആശംസകള്‍ അയയ്‌ക്കാനും ബിജെപി അനുഭാവികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഹൈന്ദവ ഉത്സവങ്ങള്‍ക്ക് ഹൃദയം തുറന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നും അണ്ണാമലൈ പറഞ്ഞു.

വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഇളവനുവദിക്കണമെന്ന് ചൊവ്വാഴ്ച ബിജെപി എംഎല്‍എ നായ്‌നാര്‍ നാഗേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇതിനെ തള്ളിക്കളയുകയായിരുന്നു. കോവിഡ് വ്യാപനം തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും വലിയ ജനക്കൂട്ടം സപ്തംബര്‍ 30 വരെ ഒഴിവാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സപ്തംബര്‍ 10നാണ് വിനായക ചതുര്‍ത്ഥി.

‘കേരളത്തില്‍ ഓണത്തിനും ബക്രീദിനും ആളുകള്‍ കൂട്ടംകൂടിയതിനാലാണ് കോവിഡ് നിരക്ക് ഉയര്‍ന്നത്. തമിഴ്‌നാട്ടില്‍ വൈറസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കിയിട്ടില്ല. ആളുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സപ്തംബര്‍ 15 വരെ വിനായകചതുര്‍ത്ഥി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം വെച്ചിരിക്കുകയാണ്. വ്യക്തികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ ആഘോഷിക്കാം,’ സ്റ്റാലിന്‍ പറഞ്ഞു.

ബിജെപിയ്‌ക്ക് മാത്രമല്ല, സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന മറ്റ് ഹിന്ദു സംഘടനകള്‍ക്കും കൂടിയുള്ള താക്കീതെന്ന നിലയ്‌ക്കാണ് സ്റ്റാലിന്റെ ഈ മറുപടി. ഹിന്ദു ഉത്സവം സംഘടിപ്പിക്കുന്നതിനുള്ള അനുവാദം നിഷേധിച്ച ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈ പ്രസ്താവന ഇറക്കിയിരുന്നു. മറ്റ് മതങ്ങളുടെ അനുയായികളെ സന്തോഷിപ്പിക്കാനാണ് ഡിഎംകെയുടെ ഈ നീക്കമെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.

‘പുതുച്ചേരി, കര്‍ണ്ണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ വിനായക ചതുര്‍ത്ഥി ആഘോഷിക്കാന്‍ അനുവദിക്കുമ്പോള്‍ തമിഴ്‌നാട് മാത്രം എന്തിനാണ് അനുവാദം നിഷേധിക്കുന്നത്? ഇത് ഹിന്ദു മതത്തില്‍പ്പെട്ടവരുടെ വികാരം വ്രണപ്പെടുത്താനും മറ്റ് മതക്കാരുടെ പിന്തുണ നേടിയെടുക്കാനുമാണ്,’ അണ്ണാമലൈ ആരോപിച്ചു.

വീടുകളുടെ മുന്‍പില്‍ ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് ഉത്സവം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചതായും അണ്ണാമലൈ അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന് വിനായക ചതുര്‍ത്ഥി ആശംസകള്‍ അയയ്‌ക്കാനും ബിജെപി അനുഭാവികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഹൈന്ദവ ഉത്സവങ്ങള്‍ക്ക് ഹൃദയം തുറന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നും അണ്ണാമലൈ പറഞ്ഞു.

ദൈവത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കരുതെന്ന് ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് ചുമതലയുള്ള മന്ത്രി പി.കെ. ശേഖര്‍ ബാബു അണ്ണാമലൈയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഗണേശവിഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങ് തമിഴ്‌നാട്ടില്‍ നിരോധിച്ചിരിക്കുകയാണ്. ഗണേശവിഗ്രഹം പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തുന്നതും വിഗ്രഹം വഹിച്ചുകൊണ്ടുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Tags: വിനായക ചതുര്‍ത്ഥിഗണേശ ചതുര്‍ത്ഥിbjpഎം.കെ. സ്റ്റാലിന്‍അണ്ണാമലൈവിനായകപ്രതിമഡിഎംകെK Annamalaiതമിഴ്നാട്തമിഴ്നാട് മുഖ്യമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.