Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അവിണിശേരിയിലും ഇനി സാര്‍, മാഡം വിളിയില്ല, തീരുമാനം നടപ്പാക്കിയത് മാത്തൂര്‍ ഗ്രാമ പഞ്ചായത്തിന് പിന്നാലെ

ഈ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഏതെങ്കിലും സേവനം തടസപ്പെട്ടാല്‍ പ്രസിഡന്റിനോടോ, സെക്രട്ടറിയോടോ നേരിട്ട് പരാതിപ്പെടാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 03:51 pm IST
inKerala

തൃശൂര്‍: അവിണിശേരി ഗ്രാമപഞ്ചായത്തില്‍ ഇനിമുതല്‍ സാറെന്നും മാഡമെന്നുമുള്ള വിളിയില്ല. ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ ഇനി മുതല്‍ എന്താവശ്യത്തിന് ചെന്നാലും ഉദ്യോഗസ്ഥരെ സര്‍, മാഡം എന്ന് വിളിക്കേണ്ടെന്ന് ഔദ്യോഗിക തീരുമാനം വന്നുകഴിഞ്ഞു. പാലക്കാട് മാത്തൂര്‍ ഗ്രാമ പഞ്ചായത്തിന് പിന്നാലെയാണ് പ്രസിഡന്റ് ഹരി സി.നരേന്ദ്രന്റെ നേതൃത്വത്തില്‍ അവിണിശേരിയിലും മാതൃകാപരമായ തീരുമാനം നടപ്പാക്കിയത്. ഇന്നലെ രാവിലെ ഓഫീസിന് മുന്നില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിച്ചു.

പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം അഭിസംബോധനയും ‘അപേക്ഷിക്കുന്നു’, ‘അഭ്യര്‍ഥിക്കുന്നു’ എന്നീ പദങ്ങളും ഒഴിവാക്കാനാണ് വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സര്‍, മാഡം വിളികള്‍ക്ക് പകരം ഓരോ ഉദ്യോഗസ്ഥരുടെയും തസ്തിക പേര് വിളിക്കാവുന്നതാണ്. ജീവനക്കാരുടെ പേരുകളും തസ്തികകളും അവരുടെ സ്ഥാനങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. ഇത് നോക്കി പൊതുജനങ്ങള്‍ക്ക് അവരെ അഭിസംബോധന ചെയ്യാം. 

അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ വാക്കുകള്‍ക്കുപകരമായി ആവശ്യപ്പെടുന്നു, താത്പര്യപ്പെടുന്നു എന്നീ പദങ്ങളാണ് ഉപയോഗിക്കേണ്ടത്. ഈ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഏതെങ്കിലും സേവനം തടസപ്പെട്ടാല്‍ പ്രസിഡന്റിനോടോ, സെക്രട്ടറിയോടോ നേരിട്ട് പരാതിപ്പെടാവുന്നതാണ്.

സര്‍, മാഡം വിളിയും അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ പദപ്രയോഗങ്ങളും കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകളാണെന്ന ആക്ഷേപവുമായി സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ആദ്യമായി അവിണിശേരിയിലാണ് വിപ്ലവകരമായ തീരുമാനം എടുക്കുന്നത്.  

ജനങ്ങളാണ് ജനാധീപത്യത്തില്‍ അധികാരികള്‍ എന്ന ബോധ്യം മികവുറ്റ പ്രവര്‍ത്തനത്തിലൂടെ നല്‍കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് ഭരണസമിതി പറയുന്നു. ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ പഞ്ചായത്ത് ഭരണസമിതി ഒരുമിച്ചാണ് തീരുമാനമെടുത്തത്. യാതൊരു ഭയവും ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ പഞ്ചായത്തില്‍ വരാനും അര്‍ഹമായ സേവനങ്ങള്‍ നേടി എടുക്കാനും സാധാരണക്കാരന് സാധിക്കണമെന്നാണ് പുതിയ തീരുമാനത്തിലൂടെ ഭരണസമിതി ലക്ഷ്യമിടുന്നു. എല്ലാ അര്‍ഥത്തിലും ഈ ചിന്തയും ബോധ്യവും ആത്മവിശ്വാസവും ജനങ്ങള്‍ക്ക് നല്‍കാന്‍ പുതിയ തീരുമാനം പ്രചോദനമാകുമെന്നാണ് ഭരണസമിതി കരുതുന്നത്.

അര്‍ഹമായ സേവനത്തിന് പൗരന് അവകാശമുണ്ടെന്ന സന്ദേശമാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല ജനങ്ങളെ സേവിക്കലാണ് ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. പഞ്ചായത്ത് ഓഫിസിലേക്ക് അര്‍ഹമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ സാറെന്നും മാഡമെന്നും വിളിക്കേണ്ട കാര്യമില്ല.  ഏതൊരാളും ഇനി മുതല്‍ സര്‍, മാഡം വിളിക്കേണ്ടെന്നും അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ പദപ്രയോഗങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളില്‍ നിന്ന് ഒഴിവാക്കാനുമുള്ള തീരുമാനം ഭരണസമിതി ചര്‍ച്ച ചെയ്ത് ഏകകണ്ഠമായാണെടുത്തത്. 14 അംഗ ഭരണസമിതിയില്‍ ബിജെപിയിലെ ഏഴ് അംഗങ്ങള്‍ക്ക് പുറമേ പ്രതിപക്ഷമായ എല്‍ഡിഎഫിലെ അഞ്ചും കോണ്‍ഗ്രസിലെ മൂന്നും പ്രതിനിധികള്‍ തീരുമാനത്തെ വിയോജിപ്പൊന്നും കൂടാതെ അംഗീകരിച്ചു.  തീരുമാനത്തോട് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ഭാഗത്ത് നിന്ന് വളരെയധികം പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പേര്‍ നേരിട്ടും ഫോണ്‍ വഴിയും അഭിനന്ദനമറിയിച്ചു. ഏതൊരു പൗരനും അര്‍ഹമായ സേവനത്തിന് അവകാശമുണ്ടെന്ന സന്ദേശം എല്ലാവരിലുമെത്തിക്കുകയെന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags: പഞ്ചായത്ത്MadamAvinisseriSir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

News

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.