Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിരുവോണ ദിവസം ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അക്രമത്തിനുശഷം ഇവര്‍ അക്രമത്തിനുപയോഗിച്ച കാറില്‍ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ഇത് വഴി യാത്ര ചെയ്തതായാണ് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 10:38 am IST
in Kannur

പേരാവൂര്‍: ഏലപ്പീടികയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി രണ്ട് ബിജെപി പ്രവര്‍ത്തകരെ  വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോളയാട് സ്വദേശികളായ ഏഴ് സിപിഎം പ്രവര്‍ത്തകരെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

കോളയാട് പുത്തലം സ്വദേശികളായ കിഴക്കെ കുന്നുമ്മല്‍ ജോര്‍ജ് ജോസഫ് (25), ഊരാളിക്കണ്ടി വീട്ടില്‍ യു.കെ. ഷൈജിത്ത് (29), കിഴക്കെകുന്നുമ്മല്‍ ആര്‍. ജിനീഷ് (25), പാട്ടക്ക വീട്ടില്‍ പി. ദിവിനേഷ് (33), കിഴക്കെകുന്നുമ്മല്‍ അഖില്‍ എന്ന അപ്പു (28), പാട്ടക്ക വീട്ടില്‍ പി.രാഹുല്‍ (30), എടയാര്‍ ചുണ്ടത്ത് വീട്ടില്‍ സി.വി. സിബിന്‍ (23) എന്നിവരെയാണ് കേളകം പോലീസ് ബുധനാഴ്ച രാത്രിയോടെ അറസ്റ്റു ചെയ്തത്. എട്ടംഗ സംഘത്തില്‍ ഒരാള്‍കൂടി പിടിയിലാവാനുണ്ട് .  

തിരുവോണ ദിവസം രാത്രിയാണ് ഏലപ്പീടിക സ്വദേശികളും ബിജെപി പ്രവര്‍ത്തകരുമായ കൂരക്കല്‍ വിപിന്‍ വില്‍സണ്‍ (30), കുരുവിളാനിക്കല്‍ പ്രബീഷ് തോമസ് (38) എന്നിവരെ വാഹനം തടഞ്ഞ് ബൈക്കുകളിലും കാറിലുമായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അന്നേ ദിവസം വൈകീട്ട് കണ്ടംതോട് പുല്‍മേടിനു സമീപം  പ്രദേശവാസികളുമായി പ്രതികളുള്‍പ്പെടുന്ന സംഘം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. രാത്രിയോടെ എത്തിയ പ്രതികള്‍, വൈകിട്ടത്തെ പ്രശ്നത്തില്‍ ഉള്‍പ്പെട്ടവര്‍ എന്ന ധാരണയിലാണ് വിപിനെയും പ്രബീഷിനെയും ആളുമാറി അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.  

അക്രമത്തിനു ശേഷം പ്രതികള്‍ പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടുവാനുള്ള ശ്രമവുമുണ്ടായി. അക്രമത്തിനുശഷം ഇവര്‍ അക്രമത്തിനുപയോഗിച്ച കാറില്‍ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ഇത് വഴി  യാത്ര ചെയ്തതായാണ് വിവരം. ഇത് കാര്‍ പിടിക്കപ്പെട്ടാലും വീട്ടുകാരുമായി ഇതുവഴി യാത്ര ചെയ്തതാണ് എന്ന് വരുത്താനുള്ള ശ്രമമായിരുന്നു. എന്നാല്‍ പോലീസിന്റെ നിരീക്ഷണത്തില്‍ കാര്‍ എത്തിയ സമയവും മറ്റും പരിശോധിച്ചതില്‍ ഇതിനുമുന്‍പും കാര്‍ ഇതുവഴി പോയതായി കണ്ടെത്തി.  

മേഖലയിലെ സിപിഎമ്മിന്റെ സജീവ  ക്രിമിനല്‍ സംഘങ്ങളാണ് പിടിയിലായവരെല്ലാം എന്ന് ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ് പ്രതികരിച്ചു. ഒന്നാം പ്രതി ഏരിയാ സെക്രട്ടറിയുടെ അടുത്ത ബന്ധുവുമാണ്. ശത്രുക്കളാരുമില്ലാത്ത പ്രദേശത്തെ ജനങ്ങളുമായി സൗഹൃദത്തിലും സ്‌നേഹത്തിലും കഴിയുന്നവരാണ് ഇവരുടെ അക്രമത്തിനിരയായ ബി ജെപി പ്രവര്‍ത്തകരായ വിപിന്‍ വിത്സനും പ്രബീഷ് തോമസും. പാവപ്പെട്ട കുടുംബത്തിലെ ചെങ്കല്‍  തൊഴിലാളികളായ ഇവരുടെ ജീവിതം തന്നെ ക്രിമിനലുകള്‍ തകര്‍ത്തിരിക്കയാണ്.  

കൈകാലുകള്‍ അടിച്ചൊടിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത് മൂലം ഇവര്‍ക്ക് ഇനി ഇത്തരം തൊഴില്‍ ചെയ്ത് ജീവിക്കുക പ്രയാസമാണ്. സിപിഎം ലേബലില്‍  ഇതുപോലുള്ള മദ്യ-മയക്കുമരുന്ന്-ക്രിമിനല്‍ സംഘങ്ങള്‍ മേഖലയില്‍ വിലസുകയാണ്. ഇത്തരക്കാരെയും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എം.ആര്‍. സുരേഷ് ആവശ്യപ്പെട്ടു.  

Tags: cpmbjparrestattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.