Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പൂതനാ മോക്ഷം

ആ തിരക്കിലും പൂതനയുടെ ആഗമനം ശ്രദ്ധേയമായി. അത്രക്കു മനോഹരിയായിരുന്നു പൂതന. ഭഗവാനെയാണല്ലോ അന്വേഷിക്കുന്നത്. അതിനാല്‍ കണ്ണുകള്‍ക്ക് തിളക്കം കൂടും. മനസ്സില്‍ പൂക്കാലം വിടരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്‌

കംസന്റെ വൈരാഗ്യബുദ്ധി താല്‍ക്കാലികമായിരുന്നു. മരണഭയം കംസനെ വീണ്ടും കാലദൂതനാക്കി. തന്റെ അന്തകന്‍ അവതരിച്ചിരിക്കുന്നു. അവനാര് അവനെവിടെ? കംസന്‍ തെരഞ്ഞു നടന്നു.

പൂതനയായിരുന്നു ആദ്യത്തെ ചട്ടുകം. അവള്‍ മഥുരയിലും പരിസരത്തുമുള്ള കൊച്ചു ബാലന്മാരെ തെരഞ്ഞു നടന്നു. അവര്‍ക്കു മാതൃവ്യാജേന സ്തന്യം നല്‍കി കാലനൂര്‍ക്കയച്ചു. സ്തനങ്ങളില്‍ മുലപ്പാലിനു പകരം കൊടിയവിഷം പുരട്ടിയിരുന്നു.

പൂതന കംസാന്തകനെ അന്വേഷിച്ചു അമ്പാടിയിലുമെത്തി. അമ്പാടി ഉത്സവലഹരിയിലായിരുന്നു. കാത്തിരുന്ന നന്ദഗോപന് ഉണ്ണി  

പിറന്നു. ഒന്നല്ല രണ്ടെണ്ണം. രോഹിണിക്കും യശോദയ്‌ക്കും ഉണ്ണികള്‍ പിറന്നിരിക്കുന്നു. കേട്ടവര്‍ കേട്ടവര്‍ അമ്പാടിയിലേക്കോടി. ഉണ്ണികളെ കണ്ടവരെല്ലാം കണ്ണിമയ്‌ക്കാതെ നോക്കിനിന്നു. ഭഗവാന്റെ കടാക്ഷം ഏവരെയും ഉന്മത്തരാക്കി.

ആ തിരക്കിലും പൂതനയുടെ ആഗമനം ശ്രദ്ധേയമായി. അത്രക്കു മനോഹരിയായിരുന്നു പൂതന. ഭഗവാനെയാണല്ലോ അന്വേഷിക്കുന്നത്. അതിനാല്‍ കണ്ണുകള്‍ക്ക് തിളക്കം കൂടും. മനസ്സില്‍ പൂക്കാലം വിടരും.

കംസദൂത ഭഗവാനെ കയ്യിലെടുത്തു. ഭഗവാനും ഒരു പുഞ്ചിരി സമ്മാനിച്ചു. ആ മായയില്‍ത്തന്നെ പൂതന മരിച്ചു കഴിഞ്ഞിരുന്നു. പിന്നെ നടന്നതെല്ലാം നാടകം മാത്രം. ഭഗവാന്‍ കൊച്ചു കൈകാലുകള്‍ കൊണ്ട് പൂതനയുടെ സ്തനങ്ങളില്‍ തടവി. പൂതന കോള്‍മയിരണിഞ്ഞു.  മുലപ്പാലിനു ധൃതികാട്ടിയ ഭഗവാന്റെ ചോരവായിലേക്ക് സ്തനങ്ങള്‍ ഓരോന്നായി വച്ചുകൊടുത്തു.

പൂതന നിരവധികുട്ടികളെ മുലയൂട്ടി. അവരെല്ലാം മുലകുടിച്ച് മരിച്ചു വീണുവെന്നല്ലാതെ മറ്റൊന്നും സംഭവിച്ചതുമില്ല. ഇവിടെ അതല്ല കാര്യം. ഭഗവാന്റെ സ്പര്‍ശനം തന്നെ പൂതനയ്‌ക്കു നിര്‍വൃതി നല്‍കി. എന്നാല്‍ ലോകര്‍ക്കു മുന്നില്‍ പൂതനയുടെ ഭാവം ഭീകരമായി തോന്നി. അവര്‍ ദുഃസഹ വേദനയനുഭവിക്കുന്നവളായി കാണപ്പെട്ടു. അലര്‍ച്ച നാലുപാടും മാറ്റൊലിക്കൊണ്ടു. മുഖഭാവം മാറി ദംഷ്‌ട്രങ്ങള്‍ നീണ്ടുവളഞ്ഞു ആനക്കൊമ്പുപോലെയായി. കുട്ടിയെ സ്തനങ്ങളില്‍നിന്നു വിടുവിക്കാന്‍ സകല ശക്തിയും പ്രയോഗിച്ചുനോക്കി. പൂതനയുടെ പ്രാണന്‍ മുലപ്പാലിലൂടെ പുറത്തേക്കൊഴുകി. അവള്‍ വെട്ടിയിട്ട വാഴപോലെ മലച്ചുവീണു. മേരുകുന്ന് മലര്‍ന്നടിച്ചപോലെ. മാറത്തു മായാവിയും. ധൈര്യവതിയായ ഏതോ ഒരു ഗോപിക കുട്ടിയെ മാറില്‍ നിന്നെടുത്ത് ഓടി. കുഞ്ഞിനെ യശോദയെ ഏല്‍പ്പിച്ചു. ഭാഗ്യം അതിന്റെ ചുണ്ടുകളില്‍ ഏതാനും രക്തക്കണം കണ്ടതല്ലാതെ ആപത്തൊന്നുമില്ല. ഏവര്‍ക്കും സമാധാനമായി.

ഈയൊരു കാഴ്ച ആരും കണ്ടിട്ടില്ല. മലപോലെ ശരീരമുള്ള ഒരു രാക്ഷസിയെ കൊന്നു വീഴ്‌ത്തിയിരിക്കുന്നു. ഇതെങ്ങനെ ഈ ചോരക്കുഞ്ഞിനു സാധിച്ചു? ഈ കുട്ടി അസാധാരണന്‍ തന്നെയെന്ന് ഏവരും നിനച്ചു. പൂതനയുടെ ശരീരം വെട്ടിനുറുക്കി തീയിലിട്ടു. ആ ചിതയില്‍നിന്നും സുഗന്ധം പടര്‍ന്നുവെന്നു ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. ഭഗവാന്റെ മായാവൈഭവം തന്നെ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.