Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീരില്‍ മൂന്നിടത്ത് വെടിവെയ്‌പ്: ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ മൂന്നിടത്തായി നടന്ന വെടിവെയ്‌പില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു.ദാദല്‍ കാടുകളിലെ സുന്ദര്‍ബാനി മേഖലയില്‍ സേന തിരച്ചില്‍ നടത്തുന്നതിനിടയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടണ്ടായെന്ന് ജമ്മു കേന്ദ്രമായുള്ള സേനയുടെ വക്താവ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 12:40 pm IST
inIndia

കശ്മീര്‍: ജമ്മു കശ്മീരില്‍ മൂന്നിടത്തായി നടന്ന വെടിവെയ്‌പില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു.

ദാദല്‍ കാടുകളിലെ സുന്ദര്‍ബാനി മേഖലയില്‍ സേന തിരച്ചില്‍ നടത്തുന്നതിനിടയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടണ്ടായെന്ന് ജമ്മു കേന്ദ്രമായുള്ള സേനയുടെ വക്താവ് അറിയിച്ചു. തീവ്രവാദികള്‍ സേനയ്‌ക്കു നേരെ വെടിവെയ്‌ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കനത്ത വെടിവെയ്‌പുണ്ടായി. പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്നും രണ്ട് എകെ-47 റൈഫിളുകളും വെടിയുണ്ടകളും കണ്ടെത്തി. ഈ സേന നീക്കത്തിനിടയില്‍ സുബേദാര്‍ ശ്രീജിത് എം, ശിപ്പായി മരുപ്രൊളു ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.

ഇപ്പോഴും മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് വക്താവ് പറഞ്ഞു. തീവ്രവാദികള്‍ ദാദല്‍, സുന്ദര്‍ബാനി, രജൗറി മേഖലയില്‍ നുഴഞ്ഞുകയറുന്നതായുള്ള വാര്‍ത്തകള്‍ ലഭിച്ചതിനെതുടര്‍ന്നാണ് ഇവിടെ തിരച്ചില്‍ നടത്തിയത്.

വെള്ളിയാഴ്ച രാവിലെ തെക്കന്‍ കശ്മീരിലെ പുല്‍വാമയിലും കുല്‍ഗാമിലും സേന നടത്തിയ രണ്ട് നീക്കങ്ങളില്‍ രണ്ട്  വീതം  തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. കുല്‍ഗാമിലും പുല്‍വാമയിലും കൊല്ലപ്പെട്ട നാല് തീവ്രവാദികളും തദ്ദേശവാസികള്‍ തന്നെയാണെന്ന് പറയപ്പെടുന്നു. ദേശീയ പാതിയില്‍ വലിയ ആക്രമണത്തിന് ഒരുമ്പെടുന്നതിനിടെയാണ് ഇവരെ സേന ആക്രമിച്ചത്. ദേശീയപാതക്കടുത്തുള്ള ഒരു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.

കുല്‍ഗാമിലെ സോദാര്‍ പ്രദേശത്ത് സേനയും കശ്മീര്‍ പൊലീസും സംയുക്തമായി ചില പരിശോധന സംഘങ്ങളെ നിയോഗിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് ഒരു മാരുതി കാര്‍ ഒരു ചെക് പോസ്റ്റില്‍ എത്തി. സേനയെ കണ്ടയുടന്‍ കാറിനുള്ളില്‍ നിന്നും തീവ്രവാദികള്‍ വെടിയുതിര്‍ത്ത് തൊട്ടടുത്ത വനമേഖലയിലേക്ക് കടന്നു. ഈ പ്രദേശം ഉടനെ സേന വളഞ്ഞു. കൂടുതല്‍ വെടിവെപ്പുണ്ടായി. ഇതില്‍ ഷാബാസ് അഹ്മദ് ഷാ (ജെയ്ഷ് ഇ മുഹമ്മദ്), നസീര്‍ അയുബ് പണ്ഡിറ്റ് (ലഷ്‌കര്‍ ഇ ത്വയിബ) എന്നിവര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒരു എകെ 47ഉം ഒരു പിസ്റ്റളും വെടിയുണ്ടകളും ഇവരില്‍ നിന്നും കണ്ടെടുത്തതായി സേന വക്താവ് അറിയിച്ചു.

പുല്‍വാമയില്‍ പുച്ചാല്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സംശയം തോന്നി ഈ പ്രദേശം വളഞ്ഞതിനിെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞു. കീഴടങ്ങാനുള്ള സേനയുടെ നിര്‍ദേശം അവഗണിച്ച് അവര്‍ തിരിച്ചെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവെയ്‌പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ നിന്നുള്ള കിഫായത് സോഫി, ഇനായത് അഹമ്മദ് ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Tags: ജമ്മു കശ്മീര്‍soldiersterroristsarmyindian armyLashkar-e-Taibaഭീകര വിരുദ്ധ സ്‌ക്വാഡ്ജെയ്ഷ ഇ മുഹമ്മദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.