Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

ഭാരതത്തില്‍ ഇനിയും കുടുംബവാഴ്ച നടത്താമെന്നു വ്യാമോഹിക്കുന്നവരും, ഇവരുമായി കൈകോര്‍ത്ത് അധികാരം നുണയാമെന്ന് കരുതുന്നവരും ഇനിയുള്ള കാലം വീട്ടിലിരിക്കേണ്ടിവരും. രാജ്യവിരുദ്ധനായ ഒരു കോമാളി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍ രാജ്യസ്‌നേഹമുള്ള കോണ്‍ഗ്രസുകാര്‍ പോലും ആഗ്രഹിക്കുന്നില്ല. ജന്തര്‍മന്തര്‍ സമരക്കാര്‍ വൈകാതെ വീട്ടിലേക്ക് തിരിച്ചു പോകുന്നതാവും നല്ലത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 11:15 am IST
inEditorial, Vicharam

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്, തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ നടത്തുന്ന അക്രമാസക്ത സമരം നിയമം അനുശാസിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്ത ദല്‍ഹി പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതിഷേധത്തെ നിയമപരമായ നിയന്ത്രണങ്ങളിലൂടെ പോലീസ് ശക്തമായി നേരിട്ടത് സമരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ്. ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച്, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറിച്ചിടാമെന്ന് കരുതുന്നവര്‍ക്ക് ഇനിയെങ്കിലും വീണ്ടുവിചാരമുണ്ടാവട്ടെ. അധികാരത്തിന് പുറത്തായതോടെ സമനിലതെറ്റിയ കോണ്‍ഗ്രസ് നേതാക്കളുടെയും, നിയമവാഴ്ചയില്‍ വിശ്വസമില്ലാത്ത ചില അഭിഭാഷകരുടെയും പിന്തുണയോടെ തലസ്ഥാനത്ത് അഴിഞ്ഞാടാന്‍ ശ്രമിച്ചവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കണമെന്നാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.

തലസ്ഥാന നഗരത്തെ ബന്ദിയാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രതിഷേധം പരാജയപ്പെട്ട പ്രദര്‍ശനമായി മാറുകയായിരുന്നു. വിദേശശക്തികളുമായി കൂട്ടുചേര്‍ന്ന് അരാജകത്വം പടര്‍ത്താന്‍ ശ്രമിച്ച ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുലിനും കൂട്ടര്‍ക്കും ഇതൊരു പാഠമാണ്. ജനാധിപത്യം എന്നാല്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. സമരം ചെയ്യുക എന്നതിനര്‍ത്ഥം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുക എന്നുമല്ല.

ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയവരെ, രാഷ്‌ട്രീയ നേതാക്കളെയടക്കം, പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനാല്‍, ആസൂത്രണം ചെയ്തതുപോലെ അക്രമം നടത്താന്‍ ഇവര്‍ക്ക് അവസരം ലഭിച്ചില്ല. ഇതിലുള്ള അമര്‍ഷം ചില സിപിഎം നേതാക്കള്‍ കരഞ്ഞു തീര്‍ക്കുകയാണ്. ബിജെപിയുടെ ദേശീയ വക്താവ് സാമ്പിത് പത്ര അഭിപ്രായപ്പെട്ടതു പോലെ ആള്‍ക്കൂട്ടത്തിന്റെ ഭരണത്തിനുമേല്‍ ജനാധിപത്യം നേടിയ വിജയമാണിത്.

കെട്ടിപ്പൊക്കിയ നുണകളാണ് ഈ സമരത്തിന്റെ അടിസ്ഥാനം. എസ്‌ഐആര്‍ പതിറ്റാണ്ടുകളായി രാജ്യത്ത് നടക്കുന്നതാണ്. അത് നൂറു ശതമാനവും നിയമപരവുമാണ്. ഇപ്പോഴത്തെ എസ്‌ഐആറിന്റെ ഫലമായി, അര്‍ഹതപ്പെട്ട ഒരാളുടെ പോലും വോട്ടവകാശം ഇല്ലാതായിട്ടില്ല. മരിച്ചവരെയും കള്ളവോട്ടര്‍മാരെയും നുഴഞ്ഞുകയറ്റക്കാരെയുമാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇത് സുപ്രീംകോടതിയുടെ അനുമതിയോടെയുമാണ്. ഈ പ്രക്രിയ തുടരുക തന്നെ ചെയ്യും. രാഹുലിന്റെ നുണകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നെഹ്‌റു ഭക്തന്മാര്‍ മാത്രമേ വിശ്വസിക്കൂ. ഇന്‍ഡി സഖ്യത്തിന്റെ ‘വോട്ട് ചോരി’ ആരോപണം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നിഷേധിച്ചില്ലെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു മര്യാദകെട്ട ഈ പെരുമാറ്റം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പോയിട്ട് രാജ്യത്തെ പൗരനാവാനുള്ള യോഗ്യത പോലും ഈ വ്യാജ ഗാന്ധിക്കില്ലെന്ന് ഇതോടെ വ്യക്തമായി.

ജന്തര്‍ മന്തറില്‍ സമരത്തിനു പോയ സിപിഎം നേതാക്കളുടെ കരച്ചിലാണ് മലയാളത്തിലെ വാര്‍ത്താചാനലുകളില്‍ ഉയര്‍ന്നു കേട്ടത്. പത്ത് വര്‍ഷം കേരളം ഭരിച്ചവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന് ജനങ്ങള്‍ക്കറിയാം. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തൊക്കെ അതിക്രമങ്ങളാണ് ഇവര്‍ നടത്തിയത്! പോലീസിനെ ഉപയോഗിച്ച് നടത്തിയ ‘രക്ഷാപ്രവര്‍ത്തനം’ ആരും മറന്നിട്ടില്ല. അറസ്റ്റ് ചെയ്ത് ആറ് മണിക്കൂര്‍ ദല്‍ഹി പോലീസ് വാഹനത്തില്‍ കൊണ്ടുനടന്നുവത്രേ. അധികാരത്തിന്റെ ലഹരിയില്‍ നിലമറന്ന് രണ്ടടിപോലും നടക്കാത്തയാള്‍, വാഹനത്തില്‍ കയറിയിറങ്ങാന്‍ ആഡംബര ബസില്‍ ലിഫ്റ്റ് ഘടിപ്പിച്ചയാള്‍… ഈ നേതാവാണ് ഇപ്പോള്‍ ദല്‍ഹിയില്‍ ചെന്ന് ഇതൊന്നുമില്ലാതെ പോലീസിനെ വെല്ലുവിളിക്കുന്നത്. കൊടുത്താല്‍ ദല്‍ഹിയിലും കിട്ടുമെന്ന് കാരണഭൂതനും അനുചരന്മാരും ഇനിയെങ്കിലും മനസ്സിലാക്കണം.

ദല്‍ഹിയില്‍ വാര്‍ത്താ ചാനലുകള്‍ക്കു മുന്‍പില്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി അത് പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചാല്‍ ഭാരതത്തിലെ ജനങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ചു കൊള്ളുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഇതിന്റെ പുതിയ ഉദാഹരണമാണല്ലോ ബംഗാളിലും ആസാമിലും പുതുച്ചേരിയിലുമൊക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎക്കും വലിയ പിന്തുണ നല്‍കി ഈ സമരക്കാരെ ജനങ്ങള്‍ പാഠം പഠിപ്പിച്ചത്. ഭാരതത്തില്‍ ഇനിയും കുടുംബവാഴ്ച നടത്താമെന്നു വ്യാമോഹിക്കുന്നവരും, ഇവരുമായി കൈകോര്‍ത്ത് അധികാരം നുണയാമെന്ന് കരുതുന്നവരും ഇനിയുള്ള കാലം വീട്ടിലിരിക്കേണ്ടിവരും. രാജ്യവിരുദ്ധനായ ഒരു കോമാളി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍ രാജ്യസ്‌നേഹമുള്ള കോണ്‍ഗ്രസുകാര്‍ പോലും ആഗ്രഹിക്കുന്നില്ല. ജന്തര്‍മന്തര്‍ സമരക്കാര്‍ വൈകാതെ വീട്ടിലേക്ക് തിരിച്ചു പോകുന്നതാവും നല്ലത്.

Tags: PoliticalUnrestRahulGandhiDelhipoliceElectioncommission#LawandOrderIndianDemocracyNationalPoliticsOppositionProtestCongressProtestDelhiPolitics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അപ്രസക്തരുടെ അതിജീവന നാടകം

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

News

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

News

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.