Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സിപിഐ നേതാവിന്റെ നേതൃത്വത്തിൽ പട്ടാപ്പകൽ വീട്ടമ്മയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; നേതാവടക്കം മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ

കടയിലെ സാധനങ്ങൾ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ അടിച്ചു തകർത്തു. ഇതിനു ശേഷം കടക്കുള്ളിൽ തീയിട്ടു. പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 11:17 am IST
inIdukki

ഇടുക്കി:. പട്ടാപ്പകൽ വീട്ടമ്മയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. നെടുങ്കണ്ടം അഞ്ചാം വാർഡ് മെംബർ അജീഷ് മുതുകുന്നേൽ, എട്ടുപടവിൽ ബിജു, അമ്മൻചേരിൽ ആൻ്റണി എന്നിവരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. അജീഷ് മുതുകുന്നേൽ  സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റുമാണ്.  

പ്രകാശ്ഗ്രാം മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68) ആണ് അതിക്രമത്തിനിരയായത്. സംഭവത്തെക്കുറിച്ച് തങ്കമണിയമ്മ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം പ്രദേശത്തുള്ള 2 പേർ തമ്മിൽ വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട് തങ്കമണിയമ്മയുടെ ഭർത്താവ് ശശിധരൻപിള്ള  നടത്തുന്ന കടയുടെ മുന്നിൽ വാട്സാപ് ചാറ്റിലുണ്ടായ തർക്കത്തിൽ ഏർപ്പെട്ടവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. കടയുടെ മുന്നിൽ തർക്കം രൂക്ഷമായപ്പോൾ ശശിധരൻപിളള കടയുടെ മുൻവശത്തു തർക്കം പാടില്ലെന്ന് പറഞ്ഞു. ഇതോടെ പ്രദേശവാസിയായ യുവാവ് ശശിധരനുമായി തർക്കത്തിൽ ഏർപ്പെട്ടു. 

തർക്കം ഭീഷണിയായതോടെ ശശിധരൻപിള്ള നെടുങ്കണ്ടം സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി  തീർപ്പാക്കി. പരാതി നൽകിയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇന്നലെ രാവിലെ 7നു ഒരു വാഹനത്തിലെത്തിയ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലെത്തിയ  മൂന്നംഗ സംഘം  കടയിൽ അതിക്രമിച്ച്  കയറിയത്. കടയിലുണ്ടായിരുന്ന ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മയുടെ തലയിലുടെ പെട്രോൾ ഒഴിച്ചു. മുടിക്കുത്തിനു കുത്തിപ്പിടിച്ചു. കമ്പിവടിക്കുള്ള അക്രമണത്തിൽ തങ്കമണിയുടെ ദേഹമാസകലം പരുക്കേറ്റു.

 പ്രാണരക്ഷാർത്ഥം തങ്കമണിയമ്മ ഓടി രക്ഷപെട്ടു.  ഇതിനിടെ കടയിലെ സാധനങ്ങൾ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ അടിച്ചു തകർത്തു. ഇതിനു ശേഷം കടക്കുള്ളിൽ തീയിട്ടു. പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.  പൊലീസെത്തി വീടിനും കടയ്‌ക്കും കാവൽ ഏർപ്പെടുത്തി. അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിയ ശേഷം പഞ്ചായത്തംഗം പൊലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ മറ്റൊരു കേസും പൊലീസ് എടുത്തു. 

വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ തങ്കമണിയമ്മ ചികിത്സയിലാണ്.  പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോൾ തങ്കമണിയമ്മ കുഴഞ്ഞു വീണു. പൊലീസ് തങ്കമണിയമ്മയുടെ അസ്വസ്ഥത മാറിയ ശേഷമാണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്.  

തങ്കമണിയമ്മയെ ഇടുക്കി എംപി ഡീൻ കുര്യക്കോസ് ആശുപത്രിയിൽ സന്ദർശിച്ചു. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗം അജീഷ് മുതുകുന്നേലിനെ മണ്ഡലം കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.കെ.ധനപാൽ അറിയിച്ചു.

Tags: cpiattackhousewifeAIYF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.