മുംബായ്: രാജ്യത്ത് ഏറ്റവുമധികം മാവോയിസ്റ്റ് സംഘടനകള്‍ മഹാരാഷ്‌ട്രയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇക്കാരണത്താലാണ് 2025 ലെ മഹാരാഷ്‌ട്ര സ്‌പെഷ്യല്‍ പബ്ലിക് സെക്യൂരിറ്റി ആക്ട് പാസാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കോണ്‍ഗ്രസും സിപിഐ യും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം നല്‍കിയത് . ഒരു നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് സംഘടനകള്‍ മഹാരാഷ്‌ട്രയിലാണ് 64, ആന്ധ്രാപ്രദേശ് 19 (നിരോധിച്ചവ 7), തെലങ്കാന 29 (നിരോധിച്ചവ 7), ഛത്തീസ്ഗഡ് 11 (നിരോധിച്ചവ 11), ഒഡീഷ 7 ( നിരോധിച്ചവ 7), ജാര്‍ഖണ്ഡ് 14 ( നിരോധിച്ചവ 14) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ശക്തമായ ചട്ടക്കൂടാണ് ഈ നിയമമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
















