Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

സെട്രണ്‍ വിസ്തയും പ്രതിപക്ഷവും

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല നിലവിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ ഘടന. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ വിസ്ത അനിവാര്യമായ ഒന്നാണ്. നാലു പ്ലോട്ടുകളിലായി ഇരുവശത്തും പത്ത് ഓഫീസ് കെട്ടിടങ്ങളുണ്ടാകും. ഇതോടെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മുഴുവന്‍ മന്ത്രാലയങ്ങളും ഓഫീസുകളും ഒരു സ്ഥലത്താവും. ഈ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനത്തിനായി മെട്രോ സ്റ്റേഷനില്‍ നിന്നും തുരങ്കമുണ്ടാകും. പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് ഉപരാഷ്‌ട്രപതിയുടെ വസതി, ഓഫീസ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jul 3, 2021, 05:00 am IST
inMain Article

കൊറോണ കാലത്തോ പാര്‍ലമെന്റിന്റെ പുതിയ മന്ദിര (സെന്‍ട്രല്‍ വിസ്ത) നിര്‍മ്മാണം? പ്രതിപക്ഷ കക്ഷികളുടെ ചോദ്യം ഇങ്ങനെയാണ്. അല്ലെങ്കിലും എന്തിനാണ് ഇപ്പോള്‍ വന്‍തുക ചെലവാക്കി ദല്‍ഹിയില്‍ ഇങ്ങനെ ഒരു നിര്‍മ്മിതി? മരങ്ങള്‍ മുറിക്കേണ്ടിവരില്ലേ? പരിസ്ഥിതി ആഘാതമാവില്ലെ? കോണ്‍ഗ്രസ് തുടങ്ങിവച്ച സംശയം ഇടതുപക്ഷവും ഏറ്റുപിടിച്ചു. ഇതുകേട്ട് ചിലര്‍ കോടതികളിലേക്കോടി. സെന്‍ട്രല്‍വിസ്ത നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ദല്‍ഹി ഹൈക്കോടതി കയ്യോടെ തള്ളി. പിന്നെ ഓടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയും ആവര്‍ത്തിച്ചു. അനാവശ്യമായി കോടതിയില്‍ വന്നതിന് ഓരോലക്ഷം രൂപ പിഴയും ചുമത്തി. തടസങ്ങളെല്ലാം നീങ്ങിയതോടെ സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാകുമെന്നുറപ്പായി.

ഇന്ത്യന്‍ തലസ്ഥാന നഗരിയായ ന്യൂദല്‍ഹിയുടെ പ്രധാന പാതയായ സന്‍സദ് മാര്‍ഗിലാണ് പാര്‍ലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തില്‍ പ്രശസ്ത വാസ്തുശില്‍പികളായ സര്‍ എഡ്വിന്‍ ല്യുട്ടെന്‍സ്, സര്‍ ഹെബേര്‍ട്ട് ബേക്കര്‍ എന്നിവര്‍ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാര്‍ലമെന്റ് ഭവനം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83ലക്ഷം രൂപയ്‌ക്ക് പണി പൂര്‍ത്തിയായ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വന്‍തൂണുകള്‍ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങള്‍ മന്ദിരത്തിനുണ്ട്. ഇതില്‍ സന്‍സദ് മാര്‍ഗിലുള്ള ഒന്നാമത്തേതാണ് പ്രധാനകവാടം.  

ലോകസഭയുടെ പരമാവധി അംഗസംഖ്യ 552വരെയാകാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 530ല്‍ കവിയാതെയും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 20ല്‍ കവിയാതെയും അംഗങ്ങള്‍ ഉണ്ടാകാം.  

ലോക സഭയുടെ കാലവധി സാധാരണ അഞ്ചു വര്‍ഷമാണ്. പക്ഷേ, ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയില്‍ ലോകസഭയെ പിരിച്ചു വിടാനും വീണ്ടും ഒരു ലോകസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം രാഷ്‌ട്രപതിയില്‍ നിക്ഷിപ്തമാണ്. ലോകസഭയിലേക്ക് ഇന്ത്യയിലെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് ഒരു അംഗമാകണമെങ്കില്‍ ഇന്ത്യന്‍ പൗരത്വവും 25ല്‍ കുറയാതെ വയസ്സും ഉണ്ടായിരിക്കണം.

ഇപ്പോള്‍ ലോകസഭയില്‍ 545 അംഗങ്ങള്‍ ഉണ്ട്. ഇതില്‍ 530 അംഗങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്നും 13 അംഗങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും രണ്ടുപേര്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെ പ്രധിനിധീകരിച്ച് രാഷ്‌ട്രപതി നിര്‍ദ്ദേശിക്കുന്നതുമാണ്.

രാജ്യസഭയില്‍ നിലവില്‍ 245 അംഗങ്ങളുണ്ട്. ഒരംഗത്തിന്റെ കാലാവധി 6 വര്‍ഷമാണ്. മാറിയ കാലത്തിനനുസരിച്ചുള്ള സംവിധാനങ്ങളും സൗകര്യങ്ങളും നൂറ്റാണ്ട് പിന്നിട്ട മന്ദിരത്തിനില്ലാത്ത സാഹചര്യത്തിലാണ് സെന്‍ട്രല്‍വിസ്തയെന്ന സങ്കല്‍പ്പം ലക്ഷ്യത്തിലെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചത്.

ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന തത്വത്തില്‍ അധിഷ്ഠിതമായി 64,500 സ്‌ക്വയര്‍മീറ്ററിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം. 4 നിലയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് 971കോടി രൂപയാണ്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം യാഥാര്‍ത്ഥ്യമായിരിക്കും. അതായത് 21 മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.  

നമ്മുടെ സംസ്‌കാരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ത്രികോണാകൃതിയിലുള്ള രൂപകല്‍പ്പനയാണ് ചെയ്തിരിക്കുന്നത്. പ്രാദേശിക കല, കരകൗശലം, വാസ്തുവിദ്യ എന്നിവയ്‌ക്കൊപ്പം ഭാരത സംസ്‌കാരത്തിന്റെയും അദ്വിതീയ ഉദാഹരണമായിരിക്കും അകത്തളങ്ങളുടെ അലങ്കാരങ്ങള്‍. ഭൂമി കുലുക്കത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ശക്തമായ സുരക്ഷാസംവിധാനവും ഉണ്ട്.

ഓരോ പാര്‍ലമെന്റ് അംഗത്തിനും പ്രത്യേകം ഓഫീസ്മുറികള്‍ ഉണ്ടാകും. ശ്രം ശക്തിഭവന്‍ സമീപത്തായാണ് ഇവ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഈ ഓഫീസിലുണ്ടാവും. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കമ്മിറ്റി മുറികള്‍, ലൈബ്രറി, കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നിവ ഇതിലുണ്ടാവും.  

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിനുശേഷം പഴയകെട്ടിടം അതേപടി നിലനിര്‍ത്തി ഉപയോഗിക്കും. രണ്ട് കെട്ടിടങ്ങളും യഥാക്രമം ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. പഴയ കെട്ടിടത്തിന്റെ ചരിത്രപരമായ പ്രാധാന്യം പ്രത്യേകം ശ്രദ്ധനല്‍കി സംരക്ഷിക്കും.  

കോളനിവാഴ്ച കാലത്ത് നിര്‍മ്മിക്കപ്പെട്ട രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ ദേശീയ യുദ്ധസ്മാരകം നിര്‍മ്മിച്ചതിന് സമാനമായാണ് പഴയ കെട്ടിടത്തിന് മുന്നില്‍ സ്വയംപര്യാപ്ത ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുന്നത്.  

രാഷ്‌ട്രപതി ഭവന്‍ മുതല്‍ രാജ്പഥിന് ഇരുവശത്തുമുള്ള 3 കിലോമീറ്റര്‍ മേഖലയില്‍ ഇരുവശത്തുമായാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും 1931നുമുമ്പു പണികഴിപ്പിച്ചവയാണ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാകണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള സഹകരണവും ആശയവിനിമയവും നല്ല രീതിയില്‍ നടക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല നിലവിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ ഘടന. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ വിസ്ത അനിവാര്യമായ ഒന്നാണ്.

4 പ്ലോട്ടുകളിലായി ഇരുവശത്തും 10 ഓഫീസ് കെട്ടിടങ്ങളുണ്ടാകും. ഇതോടെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മുഴുവന്‍ മന്ത്രാലയങ്ങളും ഓഫീസുകളും ഒരു സ്ഥലത്താവും. ഈ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനത്തിനായി മെട്രോ സ്റ്റേഷനില്‍ നിന്നും തുരങ്കമുണ്ടാകും. പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് ഉപരാഷ്‌ട്രപതിയുടെ വസതി, ഓഫീസ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.  

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കേരള നിയമസഭാമന്ദിരം നിര്‍മ്മിച്ചത് നമുക്കറിയാം. നൂറുകോടിയിലധികം ചെലവിട്ട് തീപ്പെട്ടി മാതൃകയില്‍ ഒരു രാവണന്‍കോട്ട. ലോകത്തിന് തന്നെ മാതൃകയായ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന് സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള പരിവര്‍ത്തനം അനിവാര്യമല്ലെ ? അതല്ലെ സെന്‍ട്രല്‍ വിസ്ത. നരേന്ദ്രമോദിയെ അന്ധമായി എതിര്‍ക്കാം. പക്ഷേ രാജ്യപുരോഗതിക്ക് തടയിടാന്‍ നോക്കണോ എന്നതാണ് പ്രസക്തമായ ചോദ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

Kerala

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.