Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2026, 07:15 am IST
inKerala

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്‌ട്ര കാര്യദര്‍ശി അശോക് സിംഗാളിന്റെ ജന്മശതാബ്ദി സപ്തംബര്‍ 27 മുതല്‍ ഒരു വര്‍ഷക്കാലം രാജ്യവ്യാപകമായി ആചരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലും വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി വിഎച്ച്പി സംസ്ഥാന നേതൃത്വം അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സി. നരേന്ദ്രനും ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലുമാണ് പ്രധാന പരിപാടികള്‍ പ്രഖ്യാപിച്ചത്.

പുതുതലമുറയിലേക്ക് അശോക് സിംഗാളിന്റെ സേവനങ്ങളും ധാര്‍മ്മിക മൂല്യങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ജീവകാരുണ്യ, സാംസ്‌കാരിക പദ്ധതികളാണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 2ന് എറണാകുളത്ത് അശോക് സിംഗാള്‍ജി കുടുംബ പ്രബോധന്‍ കേന്ദ്രം, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര ജോയിന്റ് ജനറല്‍ സെക്രട്ടറി കോടേശ്വര്‍ റാവു ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 4ന് രാവിലെ 10ന് തിരുവനന്തപുരം ചിന്മയാ പത്മനാഭം ഹാളില്‍ നടക്കുന്ന വിഭാഗ്തല പരിപാടി അന്താരാഷ്‌ട്ര ജോയിന്റ് സെക്രട്ടറി സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്യും.

ഒക്ടോബര്‍ 1 മുതല്‍ 20 ദിവസത്തെ മഹാസമ്പര്‍ക്ക യജ്ഞത്തിലൂടെ അശോക് സിംഗാളിന്റെ ജീവചരിത്രവും സേവനങ്ങളും സംസ്ഥാനത്തുടനീളം ജനങ്ങളിലേക്കെത്തിക്കും. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സംസ്ഥാനത്ത് 35 തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സേവാകേന്ദ്രങ്ങളും ആരംഭിക്കും. ഒപ്പം, ചെറുപ്പക്കാരുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ‘ബാലോപാസനാ കേന്ദ്രങ്ങള്‍’ എന്ന പേരില്‍ 15 ജിംനേഷ്യങ്ങളും തുറക്കും.

അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തില്‍ കൊച്ചിയില്‍ മൂന്നു ദിവസത്തെ ഹിന്ദു കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംന്യാസി സമൂഹം, വനിതകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കുന്നതായിരിക്കും ഈ സമ്മേളനം.

വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള 220 ക്ഷേത്രങ്ങളെ ഒരു കേന്ദ്രീകൃത വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനായി രജിസ്റ്റര്‍ ചെയ്ത വിശ്വഹിന്ദു ദേവസ്വത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബറില്‍ നടക്കും. ജാതിജാതക തടസങ്ങള്‍ ഒഴിവാക്കി വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിന്റെ ഭാഗമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം സംഘടന സൗജന്യമായി നടത്തിക്കൊടുക്കും. തൃശിവപ്പേരൂര്‍ സംന്യാസി സമൂഹത്തിന്റെ വിളംബരമനുസരിച്ച്, വിഎച്ച്പിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം നല്‍കും. പൂജാവിധികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചെങ്ങന്നൂരില്‍ ആരംഭിച്ച പഠനവേദിക്ക് പുറമെ, സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങളില്‍ കൂടി പുതിയ പഠന വേദികള്‍ തുടങ്ങും.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, മഠമന്ദിര്‍ അര്‍ച്ചക് സംയോജക് സി. ബാബുക്കുട്ടന്‍, ജില്ലാ പ്രസിഡന്റ് സനല്‍കുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

 

Tags: Viswa Hindu ParishadAshok Singhal Birth Centenary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.