കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജു വാര്യർ നൽകിയ മാനനഷ്ട കേസുമായി ബന്ധപ്പെട്ട ഉപഹർജിയിൽ ഇരുവരുടെയും വിശദീകരണം കേൾക്കുന്നത്.
മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും കോടതിയിൽ തങ്ങളുടെ നിലപാട് അറിയിക്കും.
മാനനഷ്ട കേസിന്റെ തുടർപരിഗണന ഒക്ടോബർ അഞ്ചിനാണ് എറണാകുളം സെഷൻസ് കോടതി നിശ്ചയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ കോടതി വിശദീകരണങ്ങൾ പരിശോധിച്ച ശേഷമായിരിക്കും.
















