Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് മുഖ്യമന്ത്രിയുടെ താത്പര്യം സംരക്ഷിക്കാന്‍; ഇഡി ഹൈക്കോടതിയില്‍

മുഖ്യമന്ത്രി പിണറായി വിജയനെ ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കാനാണ് പിണറായി വിജയന്‍ കമ്മീഷനെ നിയോഗിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഒരാള്‍ക്കെങ്ങനെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനാവുകയെന്നും അദ്ദേഹം ആരാഞ്ഞു. ഇ ഡി നടത്തുന്ന അന്വേഷണത്തിലുള്ള കടന്നുകയറ്റമാണ് കമ്മീഷന്റെ നിയമനമെന്ന് അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജും വ്യക്തമാക്കി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 2, 2021, 10:53 am IST
inKerala

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ അന്വേഷണ സംഘങ്ങള്‍ക്കെതിരെ പ്രതികളുന്നയിച്ച ആരോപണങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതു സമാന്തര അന്വേഷണമാണെന്ന് ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒരു വകുപ്പു മാത്രമായ ഇഡിക്ക് സംസ്ഥാന സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാന്‍ നിയമപരമായി കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരും വാദിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചതിനെതിരെ ഇ ഡി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഈ നിലപാടുകള്‍ വ്യക്തമാക്കിയത്. നടപടികള്‍ നിയമപരമായി നില നില്‍ക്കുമോയെന്ന് പരിശോധിച്ച് ഇടക്കാല ഉത്തരവു നല്‍കാന്‍ ഹൈക്കോടതി ഹര്‍ജി മാറ്റി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കാനാണ് പിണറായി വിജയന്‍ കമ്മീഷനെ നിയോഗിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഒരാള്‍ക്കെങ്ങനെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനാവുകയെന്നും അദ്ദേഹം ആരാഞ്ഞു. ഇ ഡി നടത്തുന്ന അന്വേഷണത്തിലുള്ള കടന്നുകയറ്റമാണ് കമ്മീഷന്റെ നിയമനമെന്ന് അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജും വ്യക്തമാക്കി.

ഇതേ വിഷയത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നുവെന്ന് ഇ ഡി വാദിച്ചു. ഇ ഡിക്കെതിരായ ആരോപണങ്ങള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിശോധിക്കുന്നുണ്ട്. ഇ ഡിക്കെതിരെ പരാതിയുണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കണം. കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവയ്‌ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. കമ്മീഷന്‍ ശുപാര്‍ശ നല്‍കിയാല്‍ത്തന്നെ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാനാവില്ല. കമ്മീഷന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്നും ഇ ഡി വാദിച്ചു.

Tags: Pinarayi Vijayanഇഡിസ്വര്‍ക്കടത്തുകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

Article

ഇഡി യും വിജയനും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.