Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറക്കില്ല, വനവാസി കോളനിയിലെ ആ അമ്മയെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയുണ്ടായ അനുഭവങ്ങളുമായി ലിബിന്‍ ബാലുശ്ശേരി

വനത്തില്‍ നിന്ന് ലഭിക്കുന്ന വെള്ളമല്ലാതെ കുടിവെള്ള പദ്ധതികള്‍ ഒന്നും തന്നെ ഇവിടേക്ക് എത്തിനോക്കിട്ടില്ല. സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്, നിര്‍മ്മാണത്തിലെ അഴിമതികാരണം പൊട്ടിപൊളിഞ്ഞ് വീഴാറായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 03:34 pm IST
inKerala

ബാലുശ്ശേരി (കോഴിക്കോട്): തെരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങിയ ബാലുശ്ശേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിബിന്‍ ബാലുശ്ശേരി വനവാസി കോളനിയിലെ വേദന നിറഞ്ഞ അനുഭവങ്ങളുടെ നീറ്റലിലാണ്. എസ്‌സി സംവണ മണ്ഡലമായ ബാലുശ്ശേരിയില്‍ പ്രചാരണത്തിന്റെ ഭാഗമായാണ് കൂരാച്ചുണ്ട് കക്കയം അമ്പലക്കുന്ന് വനവാസി കോളനിയില്‍ എത്തിയത്.  

കക്കയം ഡാം റോഡില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോണ്‍ക്രീറ്റ് റോഡുവഴി കുത്തനെ കയറണം. കോളനിയുടെ തുടക്കം വരെ വാഹനം പോകും. മലഞ്ചെരിവിലാണ് കോളനികള്‍. അവിടേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ചകള്‍ മനസ്സിനെ പിടിച്ച് കുലുക്കുന്നതായിരുന്നു, ലിബിന്‍ പറഞ്ഞു. വനവാസി സഹോദരങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് ഇവര്‍ക്ക് ഒരു ഗുണവുമില്ല. ആ പണം നേരിട്ട് കൊടുത്തിരുന്നെങ്കില്‍ അവരുടെ ജീവിത നിലവാരം എത്രയോ മെച്ചമാകുമായിരുന്നു. 

ആരോഗ്യമേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സാക്ഷര കേരളത്തിലാണോ ഇത്തരമൊരു കോളനി എന്നത് അമ്പരപ്പിക്കുന്നതാണ്. വനത്തില്‍ നിന്ന് ലഭിക്കുന്ന വെള്ളമല്ലാതെ കുടിവെള്ള പദ്ധതികള്‍ ഒന്നും തന്നെ ഇവിടേക്ക് എത്തിനോക്കിട്ടില്ല. സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്, നിര്‍മ്മാണത്തിലെ അഴിമതികാരണം പൊട്ടിപൊളിഞ്ഞ് വീഴാറായിരിക്കുന്നു.  

ഓരോ വീടും കയറി എല്ലാവരെയും കാണുന്നതിനിടെയാണ്, അമ്പലക്കുന്ന് വനവാസി പണിയ വിഭാഗം കോളനിയിലെ തെങ്ങ് കയറ്റ തൊഴിലാളിയായ ബാബുവിന്റെ അമ്മ കല്യാണിയെ കാണുന്നത്. രണ്ട് കാലിനും വേദനയാണ്, നടക്കാന്‍ ബുദ്ധിമുട്ട്. പ്രായമേറി. ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. ആ അമ്മയുടെ കൂടെ ഇരുന്ന് ഒരു പാട് നേരം സംസാരിച്ചു. സര്‍ക്കാറിന്റെ ഒരു സഹായവും ലഭിക്കാറില്ലത്രെ. റേഷന്‍ കടകള്‍ വഴി ലഭിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ 30 കിലോ അരിയും ഗോതമ്പും അല്ലാതെ വേറൊന്നുമില്ല. 

വീട്ടില്‍ ആറുപേരുണ്ട്. വേറെ വരുമാനമാര്‍ഗങ്ങളില്ല. അതിനിടയിലാണ് കൂനിന്‍മേല്‍ കുരുപോലെ ബാങ്കിന്റെ കത്ത് വന്നത്. സ്വയം തൊഴിലിന് ബാങ്ക് പണം തരും, തിരിച്ചടയ്‌ക്കേണ്ട എന്ന് പറഞ്ഞ് നാട്ടിലെ ചില രാഷ്‌ട്രീയക്കാര്‍ ലോണ്‍ എടുപ്പിച്ചിരുന്നു. ലോണ്‍ എടുത്തത് 5,000 രൂപ. പക്ഷേ 2500 രൂപ മാത്രമാണ് ഇവര്‍ക്ക് കിട്ടിയത്. 13 കുടുംബങ്ങള്‍ ലോണ്‍ എടുത്തിരുന്നു. 32,500 രൂപ ഇടനിലക്കാര്‍ പോക്കറ്റിലാക്കി.  

അത് പറഞ്ഞ് മനസിലാക്കിക്കൊടുത്തപ്പോഴാണ് അവര്‍ക്ക് ബോധ്യം വന്നത്. ബാങ്ക്, വായ്‌പയെടുത്ത ആളുകളെ വിളിപ്പിച്ച് 5,000 രൂപ തിരിച്ചടപ്പിച്ചു. അവര്‍ ചികിത്സാ വിവരങ്ങളും കാണിച്ചു. വോട്ടു ചോദിക്കാനല്ലാതെ ആരും തിരിഞ്ഞ് നോക്കാറില്ലത്രെ. പ്രമോട്ടര്‍മാര്‍ മൂന്നോ നാലോ മാസം കൂടുമ്പോള്‍ വരും എന്നല്ലാതെ യാതൊരു സഹായവും ചെയ്യുന്നില്ല. എല്ലാം കേട്ടപ്പോള്‍ കണ്ണു നിറഞ്ഞുപോയി. ഒരു നേരത്തെ ആഹാരത്തിന് വനത്തെ ആശ്രയിക്കുന്ന, മണ്ണിന്റെ മക്കളെ ചൂഷണം ചെയ്യുന്ന ചില രാഷ്‌ട്രീയക്കാര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലായപ്പോള്‍ ഉള്ളില്‍ ലജ്ജ തോന്നി.

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരികെ വാഹനത്തിന്റെ അടുത്തെത്തിയപ്പോള്‍, കോളനിയിലെ കുട്ടികള്‍ കളിക്കുന്നു. വണ്ടിയിലുണ്ടായിരുന്ന പഴം നല്‍കിയപ്പോള്‍ അവര്‍ വാങ്ങിയില്ല. പരിചയമില്ലാത്ത ആളുകളുടെ കൈയില്‍ നിന്ന് ഒന്നും വാങ്ങാന്‍ തയ്യാറാകാത്തവര്‍. പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കുന്ന വനവാസികള്‍. അവരെയാണ് ഈ ഭരണകൂടങ്ങള്‍ തരിമ്പും കുറ്റബോധമില്ലാതെ വഞ്ചിക്കുന്നത്.

Tags: bjpNDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.