Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിയുടെ ബോംബുകഥ ഒരു അടവുനയം

മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും താന്‍ ചെയ്തിട്ടുണ്ടെന്ന ബോധം പിണറായി വിജയനുണ്ട്. അധികാരം, പണം എന്നിവ ഉപയോഗിച്ച് ഇതൊക്കെ വെള്ളപൂശാമെന്ന ധൈര്യവുമുണ്ട്. ഏതുതരം അഴിമതിയെയും എതിര്‍ക്കുന്ന ഒരു ഭരണകൂടം കേന്ദ്രം ഭരിക്കുന്നതാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കാണുന്ന ഒരേയൊരു തടസ്സം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 5, 2021, 05:28 am IST
in Editorial

തനിക്കെതിരെ ചിലര്‍ എന്തോ വലിയ ബോംബു പൊട്ടിക്കാന്‍ പോകുന്നുവെന്നും, എന്നാല്‍ നാട് അതിനെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. പക്ഷേ അങ്ങനെയൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഏതാണ് ഈ ബോംബെന്ന ചോദ്യം പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരമൊരു പ്രസ്താവന വെറുതെ നടത്താനിടയില്ല. നടത്താനും പാടില്ല. ബോംബു സ്‌ഫോടനത്തില്‍നിന്ന് നാട് അതിജീവിക്കുമെന്നൊക്കെ പറയുമ്പോള്‍ അത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമായിരിക്കണം. ഇതിനെക്കുറിച്ച് എന്തെങ്കിലുമൊരു ധാരണ മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കണമല്ലോ. അത് തുറന്നുപറയാനുള്ള ഉത്തരവാദിത്തം ഭരണാധികാരിയെന്ന നിലയ്‌ക്ക് മുഖ്യമന്ത്രിക്ക് ഉണ്ടുതാനും. അതല്ലാതെ പൊട്ടുമ്പോള്‍ പൊട്ടട്ടെ എന്നു വിചാരിക്കുന്നത് ഒട്ടും ഉചിതമല്ല.  സംസ്ഥാനത്തിന്റെ ഭരണാധിപനായ തന്നെ സ്വയം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവൃത്തിയാണ് മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ആര്‍ക്ക് എന്തുവേണമെങ്കിലും ഊഹിക്കുകയും സംശയിക്കുകയും ചെയ്യാവുന്ന സ്ഥിതി. ആരോപണവിധേയനായിരിക്കുന്ന ഏതു കേസിലും ഗുരുതരമായ കുറ്റം മുഖ്യമന്ത്രി ചെയ്തിട്ടുണ്ടെന്ന ധാരണയാണ് ബോംബുകഥ ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളത്.  

പിണറായി വിജയനെപ്പോലെ ഇത്രയും അരക്ഷിതനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. പുറമേക്ക് വലിയ ആത്മവിശ്വാസം നടിക്കുന്നുണ്ടെങ്കിലും മനസ്സുകൊണ്ട് അങ്ങനെയല്ലെന്ന് പിണറായിയുടെ പല പ്രതികരണങ്ങളില്‍നിന്നും വ്യക്തമായിട്ടുള്ളതാണ്. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് പിണറായി വിജയന്‍ നടത്തിയിട്ടുള്ള പല പ്രസ്താവനകളും സ്വന്തം ആശങ്കകള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ എന്നൊക്കെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി സംശയത്തിന്റെ മുന മറ്റുള്ളവരിലേക്ക് തിരിച്ച് താന്‍ വിശുദ്ധനാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഈ ശ്രമം തെല്ലുപോലും വിജയിച്ചിട്ടില്ല എന്നാണ് സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്‍, ഡോളര്‍ കള്ളക്കടത്ത് തുടങ്ങിയ കേസുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍നിന്ന് ഇതുവരെ വെളിപ്പെട്ട കാര്യങ്ങള്‍ തെളിയിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും താന്‍ ചെയ്തിട്ടുണ്ടെന്ന ബോധം പിണറായി വിജയനുണ്ട്. അധികാരം, പണം എന്നിവ ഉപയോഗിച്ച് ഇതൊക്കെ വെള്ളപൂശാമെന്ന ധൈര്യവുമുണ്ട്. ഏതുതരം അഴിമതിയെയും എതിര്‍ക്കുന്ന ഒരു ഭരണകൂടം കേന്ദ്രം ഭരിക്കുന്നതാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കാണുന്ന ഒരേയൊരു തടസ്സം. അപ്പോഴും അധികാരം കൈപ്പിടിയിലൊതുക്കിയാല്‍ താന്‍ നടത്തിയിട്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിമറിക്കാനാവുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രിക്കുണ്ട്. രാജ്യാന്തര വേരുകളുള്ള അഴിമതികളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, കസ്റ്റംസ് എന്നിവയുടെ അന്വേഷണങ്ങളെ ചെറുക്കാന്‍ പിണറായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ അധികാരമില്ലാത്ത ഒരാള്‍ക്ക് ചെയ്യാനാവുന്നതല്ല. എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിച്ചാലും അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും, താന്‍ പിടിക്കപ്പെടുമെന്നും മുഖ്യമന്ത്രിക്ക്  നന്നായറിയാം. ആ ഭയം വിടാതെ പിടികൂടിയിരിക്കുകയും ചെയ്യുന്നു. തന്റെ നില ഒട്ടും ഭദ്രമല്ലെന്നും, തെരഞ്ഞെടുപ്പിനിടെ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ എന്തെങ്കിലും നീക്കമുണ്ടാവുമെന്ന് പിണറായി ഭയക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിടിച്ചു നില്‍ക്കാനുള്ള അടവുനയമാണ് ബോംബു കഥയിലൂടെ പിണറായി പുറത്തെടുത്തിരിക്കുന്നത്.

Tags: Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.