Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തോല്‍വി ഭയന്ന് സിപിഎം തനിനിറം കാട്ടുന്നു

ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ആക്രമിക്കപ്പെടുന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് ബിജെപിയുടെ മുന്നേറ്റം തടയുകയെന്നതാണ് ഇതിനു പിന്നിലെ സിപിഎം തന്ത്രം. സൗഹൃദ മത്സരം നടത്തുന്ന കോണ്‍ഗ്രസ്സിനെ ഒഴിവാക്കി എതിര്‍പ്പിന്റെ കുന്തമുന ബിജെപിക്കെതിരെ തിരിച്ചുപിടിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പരാജയഭീതി തന്നെയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 29, 2021, 05:00 am IST
inEditorial

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പരാജയഭീതി പൂണ്ട സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ റാലിയെ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഒളിക്കുകയായിരുന്നു. കനത്ത പ്രതിഷേധമുയര്‍ന്നതോടെ അക്രമികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും പലരേയും ഒഴിവാക്കി. പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ. ശ്രീധരന്റെ പ്രചാരണ സാമഗ്രികളും സിപിഎമ്മുകാര്‍ നശിപ്പിച്ചു. പേരാവൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സ്മിത ജയമോഹന്റെ പ്രചാരണ വാഹനം മുടക്കോഴിമലയില്‍ തടഞ്ഞു. തങ്ങളുടെ ശക്തികേന്ദ്രമായ ഇവിടെ ബിജെപിയുടെ പ്രചാരണം അനുവദിക്കില്ലെന്ന് അക്രമികള്‍ ഭീഷണി മുഴക്കിയത് സിപിഎമ്മിന്റെ പതിവ് ധാര്‍ഷ്ട്യമാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സിപിഎമ്മുകാര്‍ ആക്രമിച്ചു നശിപ്പിച്ചിരുന്നു. സംഘടിതവും ആസൂത്രിതവുമാണ് ഈ ആക്രമണമെന്നും, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇത് അരങ്ങേറുന്നതെന്നും വ്യക്തമാണ്. സിപിഎം നേതൃത്വം അക്രമങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, മന്ത്രി കടകംപള്ളി സുരേന്ദ്രനെപ്പോലെ അതിനെ ന്യായീകരിക്കുകയുമാണ്. കഴക്കൂട്ടം മണ്ഡലത്തിലെ അണിയൂരില്‍ നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്ന് ദൃശ്യങ്ങള്‍ തന്നെ തെളിയിക്കുന്നു. എന്നിട്ടും അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് പരാജയം മണക്കുന്ന കടകംപള്ളി ചെയ്തത്.  

എല്ലായിടങ്ങളിലും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ആക്രമിക്കപ്പെടുന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് ബിജെപിയുടെ മുന്നേറ്റം തടയുകയെന്നതാണ് ഇതിനു പിന്നിലെ സിപിഎം തന്ത്രം. സൗഹൃദ മത്സരം നടത്തുന്ന കോണ്‍ഗ്രസ്സിനെ ഒഴിവാക്കി എതിര്‍പ്പിന്റെ കുന്തമുന ബിജെപിക്കെതിരെ തിരിച്ചുപിടിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പരാജയഭീതി തന്നെയാണ്. വാക്കിലും പ്രവൃത്തിയിലും ജനാധിപത്യത്തെ അംഗീകരിക്കാത്ത പാര്‍ട്ടിയാണല്ലോ സിപിഎം. പഞ്ചായത്തു തെരഞ്ഞെടുപ്പിലേതുപോലെ പാര്‍ട്ടി ചാവേറുകളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടു ചെയ്യാനുള്ള പദ്ധതി സിപിഎം ആസൂത്രണം ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഇരട്ട വോട്ടുകള്‍ കണ്ടുപിടിച്ചതിലൂടെ ഈ അട്ടിമറി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. അപ്പോഴും കൊവിഡ് തപാല്‍ വോട്ടുകളില്‍ വ്യാപകമായി കൃത്രിമം നടത്തുകയാണ്. ഇങ്ങനെയൊക്കെ ചെയ്തിട്ടും തുടര്‍ഭരണ സാധ്യത മങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കിയാണ് പല മണ്ഡലങ്ങളിലും സിപിഎം  അക്രമം അഴിച്ചുവിടുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിരാശയും അമര്‍ഷവും ഇതില്‍ പ്രകടമാണ്. ഇപ്പോഴത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കം മാത്രമാണ്. പോളിങ് ദിവസം അടുക്കുന്നതോടെ അത് വര്‍ധിക്കാനാണ് എല്ലാ സാധ്യതയും. സമാധാനാന്തരീക്ഷം തകര്‍ത്ത് സാധാരണ വോട്ടര്‍മാരെ അകറ്റി നിര്‍ത്തുക. ഈ അവസരം ഉപയോഗിച്ച് കള്ളവോട്ടുള്‍പ്പെടെ പാര്‍ട്ടി വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കുകയെന്നതാണ് സിപിഎം തന്ത്രം. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും തികഞ്ഞ ജാഗ്രത പാലിക്കണം. പരാതികള്‍ ഉയര്‍ന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് സത്വരമായ  നടപടികളുണ്ടാവണം. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ജനവിധി അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണ്.

Tags: cpmകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.