കൊല്ലം: വിഭാഗീയ പ്രവര്ത്തനങ്ങളുടെ പേരില് സി പി എമ്മില് നിന്നും തരംതാഴ്ത്തിയ പി ആര് വസന്തനെ കൊല്ലം ജില്ലാ കമ്മിറ്റിയില് തിരിച്ചെടുത്തു.വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വി എസ് പക്ഷക്കാരനായിരുന്ന പി ആര് വസന്തന് ഡിവൈഎഫ്ഐ മുന് സംസ്ഥാന പ്രസിഡന്റാണ്.
ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി ആര് വസന്തനും സംസ്ഥാന കമ്മിറ്റി അംഗം സൂസന്കോടിയും തമ്മിലുള്ള പോരാണ് കൊല്ലത്ത് കടുത്ത വിഭാഗീയതയ്ക്ക് കാരണം.സംഘടനാ നടപടിയെന്ന് കാട്ടി പുറത്താക്കിയ പി രാധാമണി, അഡ്വ ഗോപന്, പി കെ ബാലചന്ദ്രന് എന്നിവരെയും ജില്ലാ കമ്മിറ്റിയില് തിരിച്ചെടുത്തു.ജില്ലാ കമ്മിറ്റിയില് പത്ത് പേരെ ക്ഷണിതാക്കളാക്കി.
കരുനാഗപ്പള്ളിയിലെ തമ്മിലടിയില് സിപിഎം കൊല്ലം ജില്ലാ സമ്മേളന കാലത്താണ് കടുത്ത നടപടിയുണ്ടായത്. പി ആര് വസന്തനെയും കരുനാഗപ്പള്ളിയില് നിന്നുള്ള മറ്റ് മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളെയും പുതിയ കമ്മിറ്റിയില് നിന്ന് ഒഴിവാക്കിയിരുന്നു.
















