Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാടിന്റെ മുഖംമാറ്റും; മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി മെട്രോമാന്‍

ദക്ഷിണേന്ത്യയിലെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കല്‍പ്പാത്തി രഥോല്‍ത്സവത്തെ ദേശീയോത്സവ തലത്തിലേക്ക് ഉയര്‍ത്തും വലിയ വ്യവസായ കമ്പനികളെ പാലക്കാട് എത്തിക്കും എയിംസ് സ്ഥാപിക്കാന്‍ പ്രഥമ പരിഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 08:07 pm IST
inKerala

പാലക്കാട്: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 20 വര്‍ഷം മുന്‍കൂട്ടി കണ്ടുള്ള മാസ്റ്റര്‍ പ്ലാനാണ് തന്റെ മനസിലുള്ളതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. ചിന്നിച്ചിതറിയ നിലയ്‌ക്കാണ് അവിടെ ഇവിടെയായി പാലക്കാട് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനു മാറ്റം വരുത്തിയുള്ള മണ്ഡലത്തിലെ സമഗ്ര വികസനമാണ് മാസ്റ്റര്‍ പ്ലാനിലുടെ അവതരിപ്പിക്കുന്നതെന്ന് അദേഹം പറഞ്ഞു. ഏഴു ഭാഗങ്ങളായിട്ടാണ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്.

ആദ്യ പരിഗണന നല്‍കുന്നത് ശുദ്ധജലത്തിനാണ്. ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും പാലക്കാട് മണ്ഡലത്തില്‍ ശുദ്ധജലം അന്യമാണ്. മഴമ്പുഴ ഡാമില്‍ 25 ശതമാനവും ചെളിയും മണ്ണും അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇതു നീക്കം ചെയ്ത് സംഭരണ ശേഷി ഉയര്‍ത്തിയാല്‍ വര്‍ഷം മുഴുവന്‍ പാലക്കാടിന് ശുദ്ധജലം ലഭിക്കുമെന്ന് അദേഹം പറഞ്ഞു. അത്യാധുനിക ശുദ്ധജല പ്ലാന്റ് സ്ഥാപിച്ച് ഏറ്റവും ശുദ്ധമായജലം 25 മണിക്കൂറും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ‘പാലക്കാട് മാസ്റ്റര്‍ പ്ലാന്‍’ പ്രസ്‌ക്ലബില്‍ പ്രകാശനം ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.

രണ്ടാമത്തെ പരിഗണന നല്‍കിയിരിക്കുന്നത് ടൂറിസത്തിനാണ്. ഭാരതപ്പുഴയുടെ പുനര്‍ജനി വലിയൊരു സ്വപ്നമാണ്. പുഴകളുടെയും നദികളുടെയും കരകളിലാണ് പല സംസ്‌കാരങ്ങളും ഉടലെടുത്തത്. കല്‍പ്പാത്തിപ്പുഴയും കണ്ണാടി പുഴയും യാക്കര പുഴയുമൊക്കെ ടൂറിസത്തിനായി മാറ്റിയെടുക്കാം. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ വിശദമായ ഒരു പദ്ധതിയുണ്ടെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു.  

കായികരംഗമാണ് മൂന്നാമത്തേത്. പാലക്കാടിന് വലിയ കായിക ചരിത്രമാണുള്ളത്. കായിക കുതിപ്പിന് വേണ്ടത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ്. അത്തരത്തിലുള്ള സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രങ്ങള്‍ പാലക്കാട്് ഇല്ല. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് മനസിലുള്ളത്. കേന്ദ്ര സര്‍ക്കാരിന് കായിക കാര്യങ്ങളില്‍ ക്ലിയര്‍ വിഷനുണ്ടതിന്റെ തെളിവാണ് കായിക രംഗത്ത് ഇന്ത്യ നേടുന്ന കുതിപ്പ് പാലക്കാടിന്റെ കായിക പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

നാലാമതായി വിദ്യാഭ്യാസമാണ്. ആധുനികമായ വിദ്യാഭ്യാസത്തിലേക്ക് ലോകം ചുവടുവെച്ചപ്പോള്‍ പാലക്കാട് പിന്നോട്ട് പോകുകയാണ് ഉണ്ടായത്. നമ്മുടെ അയല്‍പക്കമായ കോയമ്പത്തൂരടക്കം വിദ്യാഭ്യാസ മേഖലയില്‍ വളരെയധികം മുന്നോട്ട് പോയി. പാലക്കാട്ടെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി കോയമ്പത്തൂരിനെയും ബെംഗളൂരുവിനെയുമാണ് ആശ്രയിക്കുന്നത്. ഇതിന് മാറ്റം വരുത്തേണ്ടകാലം കഴിഞ്ഞു. നമ്മുടെ നാട്ടില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടാകണം. പാലക്കാടിനെ ദക്ഷിണന്ത്യയിലെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാകും തന്റെ പ്രവര്‍ത്തനങ്ങള്‍.

അഞ്ചാമത്തെ പരിഗണന സാംസ്‌കാരിക മേഖലയ്‌ക്കാണ്. നിരവധി മഹാന്‍മാരായ കലാകാരന്‍മാര്‍ക്ക് ജന്മം നല്‍കിയ പാലക്കാടിന്റെ കലാപൈതൃകം സംരക്ഷിക്കപ്പെടണം. അതിനായി ദേശീയ സംഗീത നാടക അക്കാഡമിയുടെയും നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹായത്തോടെ പാലക്കാട് ഒരു സെന്റര്‍ സ്ഥാപിക്കും. ഉന്നത നിലവാരത്തിലുള്ള ഫിലിം സിറ്റിയടക്കം ഉള്‍ക്കൊള്ളുന്ന ഒരു കലാസാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. കല്‍പ്പാത്തി രഥോല്‍ത്സവത്തെ ദേശീയ ഉത്സവത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.  

മാസ്റ്റര്‍ പ്ലാനില്‍ ആറാമതായി പരിഗണന നല്‍കുന്നത് വ്യവസായത്തിനും തൊഴിലിനുമാണ്. വ്യവസായിക വളര്‍ച്ചയ്‌ക്ക് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും പാലക്കാട് ആവശ്യത്തിലധികം ഉണ്ട്. ഇന്ത്യയിലെ നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടനാഴികളില്‍ ഒന്ന് പാലക്കാട്കൂടിയാണ് കടന്നു പോകുന്നത്. ഈ അവസരം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമ്മുക്ക് കഴിയണം. കേന്ദ്ര സര്‍ക്കാരിന്റെ ഒരുപാട് വ്യവസായങ്ങള്‍ പാലക്കാട്ടേക്ക് വരും. 67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലൂടെ നേടിയെടുത്ത ബന്ധങ്ങള്‍ ഉപയോഗിച്ച് പാലക്കാട്ടേക്ക് വലിയ കമ്പനികളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.  

ഏഴാമത്തെ പരിഗണന ആരോഗ്യ രംഗത്തിനാണ്. പാലക്കാട്ടെ ആരോഗ്യ മേഖല വളരെ പിന്നോക്കാവസ്ഥയിലാണ്. മികച്ച ചികിത്സക്കായി കോയമ്പത്തൂരിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാലക്കാട്ടുകാര്‍. പാലക്കാട്ട് ഒരു എയിംസ് സ്ഥാപിക്കുക എന്നുള്ളതാണ് ലക്ഷ്യം.  നിലവിലുള്ള മെഡിക്കല്‍ കോളേജിനെ ഒന്നുങ്കില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സായി ഉയര്‍ത്തും. അല്ലെങ്കില്‍ പുതുതായി എയിംസ് സ്ഥാപിക്കും. ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍വെച്ച് അംഗീകാരം നേടിയെടുക്കാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.

Tags: മെട്രോമാന്‍ഇ.ശ്രീധരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സില്‍വര്‍ ലൈനില്‍ മെട്രോമാനില്ല

Kerala

ഇ. ശ്രീധരന്റെ ആശയത്തോട് സിപിഎം നിലപാട് വ്യക്തമാക്കണം: വി. മുരളീധരന്‍

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

.മെട്രോമാനും ഗവര്‍ണറും സംയുക്തമായി നിലവിളക്ക് തെളിച്ചപ്പോള്‍
Kollam

സ്‌നേഹോഷ്മളം, ആദ്യസമാഗമം; വേലുത്തമ്പി പുരസ്‌കാരം മെട്രോമാന് സമ്മാനിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍

Kerala

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആസൂത്രണത്തില്‍ ഗുരുതര പിഴവുകള്‍; റെയില്‍ പാത കടന്നുപോകുന്നത് ചതുപ്പ് നിലത്തിലൂടെ, പരിസ്ഥിതിക്ക് എതിരെന്ന് മെട്രോമാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.