Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

രാഷ്‌ട്രീയ മാറ്റത്തിന് മികവിന്റെ നിര

പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ബിജെപിക്കും എന്‍ഡിഎയ്‌ക്കുമാണ്. എന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൊട്ടിത്തെറികളില്‍ കലാശിച്ചിരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 16, 2021, 05:00 am IST
inEditorial

കേരളത്തില്‍ വലിയൊരു രാഷ്‌ട്രീയ മാറ്റത്തിന് വഴിയൊരുക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഈ മാറ്റം പ്രതിഫലിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം നിര്‍ത്തിയിരിക്കുന്നതെന്നു കാണാം. താരപ്പൊലിമയ്‌ക്കൊപ്പം സംഘടനാ-സമുദായ പ്രാതിനിധ്യം ഉറപ്പു നല്‍കിയും, യുവാക്കളെയും വനിതകളെയും കാര്യമായി രംഗത്തിറക്കിയുമുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ആവേശദായകമാണ്. ദേശീയതയുടെ രാഷ്‌ട്രീയത്തിന്റെ അതിശക്തരായ വക്താക്കള്‍ക്കൊപ്പം പുതുമുഖങ്ങളും പുതിയ മുഖങ്ങളും അണിനിരന്നിരിക്കുന്നു. ആമുഖം ആവശ്യമില്ലാത്തവിധം അഴിമതിരഹിത വികസനത്തിന്റെ വക്താവും പ്രയോക്താവുമായ മെട്രോമാന്‍ ഇ.ശ്രീധരന്‍, അക്കാദമിക് രംഗത്തെ കിടയറ്റ വ്യക്തിത്വമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം,  അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയ മുന്‍ ഡിജിപിയും വിജിലന്‍സ് കമ്മീഷണറുമായ ജേക്കബ്ബ് തോമസ്, മലയാള സിനിമയിലെ ഇന്നോളമുള്ള നായക സങ്കല്‍പ്പങ്ങളെ പുതുക്കിപ്പണിത സുരേഷ് ഗോപി, സാമൂഹിക നീതിയുടെയും സ്ത്രീശാക്തീകരണത്തിന്റെയും രാഷ്‌ട്രീയം ജീവിതത്തിന്റെ ഭാഗമാക്കിയ  സി.കെ.ജാനു എന്നിങ്ങനെ മികവിന്റെ ഒരു നിരതന്നെ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഇടംപിടിച്ചിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ കാലത്തും, പിണറായി സര്‍ക്കാരിന്റെ കാലത്തും ഒന്നുപോലെ അഴിമതിക്കും അവിശുദ്ധ രാഷ്‌ട്രീയത്തിനുമെതിരെ പടനയിച്ച് യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായി മാറിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഏറ്റവും ജനകീയ മുഖമായ കുമ്മനം രാജശേഖരന്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതത്തില്‍നിന്ന് പൊരുതി മുന്നേറിവന്ന ശ്യാംരാജ് എന്നിവരുള്‍പ്പെടെ മുന്നേറ്റത്തിന്റെ മുഖച്ചിത്രങ്ങളായവരും ബിജെപിക്കുവേണ്ടി ജനവിധി തേടുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുള്ളത് ബിജെപിയാണ്. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ബിജെപിക്കും എന്‍ഡിഎയ്‌ക്കുമാണ്. എന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൊട്ടിത്തെറികളില്‍ കലാശിച്ചിരിക്കുന്നു. ഗ്രൂപ്പു താല്‍പ്പര്യങ്ങളും വര്‍ഗീയ സമ്മര്‍ദ്ദങ്ങളും പണം വാങ്ങിയുള്ള സീറ്റുകച്ചവടവുമൊക്കെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ ശോഭ കെടുത്തി. അതേസമയം, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ വിജയത്തുടക്കമായിത്തീര്‍ന്നിരിക്കുന്നു. പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ബിജെപിയെയും എന്‍ഡിഎയെയും വിജയത്തിന്റെ പടിവാതില്‍ക്കലിലേക്കു നയിക്കാന്‍ ശേഷിയുള്ളവരാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. ജനവിധിയുടെ അനുഗ്രഹം അവര്‍ക്ക് ലഭിക്കുമെന്നുറപ്പാണ്.

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.