Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് സൂചിപ്പിച്ച് കെ സുരേന്ദ്രന്‍; കേരളത്തിന്റെ മുഖഛായ മാറും

അടുത്ത ദിവസം മറ്റു സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണമായി തയാറെടുത്തെന്നും സുരേന്ദ്രന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 01:29 pm IST
in BJP

തിരുവല്ല: മെട്രോമാന്‍ ഇ.ശ്രീധരനെ  പോലൊരാള്‍   മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖഛായ മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.  കേരളത്തിന്റെ  വികസനമുരടിപ്പിന് അറുതിവരുത്താന്‍ ഇ. ശ്രീധരനെ പോലുള്ളവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.  വിജയയാത്രയ്‌ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം  പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാനെ പോലെ വികസന കാഴ്ചപ്പാടുള്ളവര്‍ നേതൃത്വത്തില്‍ എത്തിയാല്‍   കേരളത്തിന്റെ വികസനത്തില്‍ വന്‍ മാറ്റമാകും ഉണ്ടാകുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപ്പലായനമായിരിക്കും ഫലം. തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടതുവലത് മുന്നണികള്‍ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. ജനസംഖ്യാനുപാതികമായി വരുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇനിയും സീറ്റുകള്‍ വര്‍ദ്ധിക്കുകയും മദ്ധ്യതിരുവിതാംകൂറില്‍ കുറയുകയും ചെയ്യും. ഇത് ഹിന്ദു  ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് അപകടമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. മലബാര്‍ സംസ്ഥാനത്തിന് വേണ്ടിയുള്ള മുസ്ലിം തീവ്രവാദികളുടെ ചരട് വലിക്ക് യുഡിഎഫും എല്‍ഡിഎഫും മൗനാനുവാദം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി അഴിമതിയില്‍ കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ്. മടിയില്‍ കനമില്ലാത്ത പിണറായി എന്തിനാണ് കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.  

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളതുകൊണ്ട്, ഒരു കേസന്വേഷണത്തില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്മാറണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.  കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ടു മാത്രം ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് പറയനാവില്ല. മുഖ്യമന്ത്രി നിയമ വാഴ്ച അട്ടിമറിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.  

തെരുവില്‍ കാണാം എന്ന് പറയുന്ന ഐസക് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ അത് ജനം തിരിച്ചറിയുമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അറിയാമെന്നും സുരേന്ദ്രന്‍ പറയുന്നു.  

ഇഡി അന്വേഷണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. അന്വേഷണ ഏജന്‍സികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ആദ്യം പറഞ്ഞ ന്യായങ്ങളില്‍ നിന്ന് മുഖ്യമന്ത്രി മാറുകയാണ്. ജനങ്ങളെ ഈട് വച്ച് അധിക പലിശയ്‌ക്ക് വായ്‌പയെടുക്കുന്ന തട്ടിപ്പ് വിദ്യയാണ് മസാല ബോണ്ട്. കിഫ്ബിയില്‍ എന്താണ് നടന്നതെന്ന് ജനം അറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കുന്ന ഐസക്കിന്റെ പ്രചാരവേല അവസാനിപ്പിക്കണം. വികസനത്തിന്റെ കാര്യത്തില്‍ ഐസക്ക് പറയുന്നതെല്ലാം പാഴ്വാക്കുകള്‍ മാത്രമാണ്. പാക്കേജുകള്‍ പ്രഖ്യാപിക്കുകയല്ലാതെ പണമൊന്നും അനുവദിക്കുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ദല്‍ഹിയില്‍ ട്രാക്ടര്‍ ഓടിക്കുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Tags: keralabjpcandidatee sreedharanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.