Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പൊരുതി നേടാം അവകാശങ്ങള്‍

നാളെ ഭാരതീയ കിസാന്‍ സംഘ് സ്ഥാപന ദിനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 3, 2021, 05:32 am IST
in Article

1979 മാര്‍ച്ച് നാലിന് രാജസ്ഥാനിലെ കോട്ടയിലാണ് ഭാരതീയ കിസാന്‍ സംഘ് സ്ഥാപിതമായത്. 1970 മുതല്‍ ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലക് ആയിരുന്ന ശ്രീ ഗുരുജിയാണ് കര്‍ഷകര്‍ക്ക് വേണ്ടി കര്‍ഷകരാല്‍ നയിക്കുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ആവശ്യകത പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് സംഘത്തിന്റെ പ്രേരണയില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഇടയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും വികസിപ്പിക്കുവാനുമുള്ള ഉത്തരവാദിത്തം ഗുരുജി സംഘത്തിന്റെ മുതിര്‍ന്ന അഖിലഭാരതീയ അധികാരി ബാവുറാവു ബൂസ്‌കുടേജിയെ ഏല്‍പ്പിച്ചു.  

1973 ല്‍ ഗുരുജി അന്തരിച്ചു. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തതോടുകൂടി കര്‍ഷകരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം മുന്നോട്ട് പോയില്ല. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം അന്നത്തെ സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസ്ജിയുടെ നേതൃത്വത്തില്‍ രാജസ്ഥാനിലെ ഭാട്യ കോട്ടെജ് ഫാമില്‍ സംഘടനയുടെ ഒരു ആലോചനാ യോഗം നടന്നു. ഈ യോഗത്തില്‍ രാജേന്ദ്ര സിംഗ്, ദത്തോപാന്ത് ഠേംഗ്ഡി, മറ്റു ചില സംഘ അധികാരികളും സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വയം സേവകരും പങ്കെടുത്തിരുന്നു.

1979 മാര്‍ച്ച് നാലിന് രാജസ്ഥാനിലെ കോട്ടയില്‍ നടന്ന ഭാരതീയ കിസാന്‍ സംഘ് സമ്മേളനത്തോടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു.  ഈ സമ്മേളനത്തില്‍ തന്നെ കേരളത്തില്‍ നിന്നും സി.പി. ജനാര്‍ദ്ദനനും സംഘടനാ കാര്യദര്‍ശിയായി നിയോഗിക്കപ്പെട്ട എ. ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഭാരതീയ കിസാന്‍ സംഘ് തുടങ്ങുന്ന സമയത്ത്, കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി  പ്രവര്‍ത്തിക്കണമെന്നും എല്ലാ തരത്തിലുള്ള കര്‍ഷകരേയും ഇതില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു പ്രധാന തീരുമാനം. ഗ്രാമസമിതി, പ്രഖണ്ഡ് സമിതി, ജില്ലാ സമിതി, സംസ്ഥാന സമിതി, അഖില ഭാരതീയ സമിതി എന്നിങ്ങനെയുള്ള ഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും 500 ഓളം ജില്ലകളിലും പ്രവര്‍ത്തനം നടക്കുന്നു. 50 ലക്ഷത്തിലേറെ അംഗങ്ങളാണുള്ളത്. കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി സ്ഥാപന ദിനമായ മാര്‍ച്ച് നാല് മുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് എല്ലാ പ്രവര്‍ത്തകരും ഒത്തൊരുമിക്കണം. സംഘാടനം, പ്രക്ഷോഭം, നിര്‍മ്മാണാത്മക പ്രവര്‍ത്തനം എന്നിവയാണ് സംഘടനയുടെ മുഖമുദ്ര. കര്‍ഷകരുടെ ഉത്പാദന ചെലവ് കണക്കാക്കുമ്പോള്‍ മറ്റു ചെലവുകളുടെ കൂടെ അവരുടെ മൂലധനമായ ഭൂമിയുടെ വിപണി മൂല്യത്തിന്റെ പലിശ കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കിസാന്‍ സംഘിന്റെ ആവശ്യം. എങ്കില്‍ മാത്രമേ കാര്‍ഷികവൃത്തി ലാഭകരമാവുകയും കൂടുതല്‍ യുവാക്കള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യൂ.  

കര്‍ഷകര്‍ അസംഘടിതരായതിനാല്‍ അര്‍ഹതപ്പെട്ട സഹായം പോലും അവര്‍ക്ക് യഥാസമയം നേടിയെടുക്കുന്നതിന് സാധിക്കുന്നില്ല. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് എവിടെയാണോ കൂടുതല്‍ വില ലഭ്യമാകുന്നത്  അവിടെ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. കാര്‍ഷിക മേഖലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പരിസ്ഥിതി, ഗോ ആധാരിത്, കൃഷി, ജൈവകൃഷി, ഗോ സംരക്ഷണം, ഗോസംവര്‍ധനം, ജലസംരക്ഷണം, ദേശീയത എന്നീ കാര്യങ്ങളെക്കുറിച്ച് കൂടി  ഭാരതീയ കിസാന്‍ സംഘ് ചിന്തിക്കുന്നു. ഈ കാര്യങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കാന്‍ ലോക പരിസ്ഥിതി ദിനം( വൃക്ഷാരോപണ്‍), ശ്രീബലരാമ ജയന്തി( ദേശീയ കര്‍ഷക ദിനം), ഗോപാഷ്ഠമി( ഗോപൂജ), റിപ്പബ്ലിക് ദിനം( ഭാരതമാതാ ദിനം) എന്നീ ദിനങ്ങളും ആചരിച്ചുവരുന്നു.

എം.എസ്. മേനോന്‍

(കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.