Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അക്‌സര്‍ കറക്കി; ഇംഗ്ലണ്ട് വീണു; അക്‌സര്‍ പട്ടേലിന് ആറ് വിക്കറ്റ്; ഇംഗ്ലണ്ട് 112ന് പുറത്ത്

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്ണുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. 11 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍, റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പുജാരയും 27 റണ്‍സെടുത്ത വിരാട് കോഹ്ലിയമാണ് പുറത്തായത്. ഗില്ലിനെ ആര്‍ച്ചറും പുജാരയെും കോഹ്‌ലിയേയും ലീച്ചുമാണ് മടക്കിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 24, 2021, 10:58 pm IST
inCricket

അഹമ്മദാബാദ്: സ്പിന്നില്‍ കറങ്ങി വീണ ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെറും 112 റണ്‍സിന് പുറത്ത്. സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ മിന്നുന്ന ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 21.4 ഓവറില്‍ വെറും 38 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് വീഴ്‌ത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. അശ്വിന്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പിന്തുണ നല്‍കി. നൂറാം ടെസ്റ്റ് മത്സരത്തിനായി ഇറങ്ങി വിക്കറ്റ് വീഴ്‌ത്തി പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന സന്ദര്‍ശക നിരയില്‍ 53 റണ്‍സെടുത്ത സാക് ക്രോളി മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സുമായി രോഹിത് ശര്‍മയും  ഒരു റണ്ണുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. 11 റണ്‍സെടുത്ത ശുഭ്മന്‍  ഗില്‍, റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പുജാരയും 27 റണ്‍സെടുത്ത വിരാട് കോഹ്ലിയമാണ് പുറത്തായത്. ഗില്ലിനെ ആര്‍ച്ചറും പുജാരയെും കോഹ്‌ലിയേയും ലീച്ചുമാണ് മടക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ റണ്‍സെടുക്കാതെ നിന്ന ഓപ്പണര്‍ ഡോം സിബ്ലിയെ ഇഷാന്ത് രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചു. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ വിക്കറ്റ് വീഴ്‌ത്തി ഇഷാന്ത് തന്റെ 100-ാം അന്താരാഷ്‌ട്ര മത്സരം ആഘോഷിച്ചു. സിബ്ലിയ്‌ക്ക് പകരം ജോണി ബെയര്‍സ്റ്റോ ക്രീസിലെത്തിയെങ്കിലും താരത്തെ അക്ഷര്‍ പട്ടേല്‍ പൂജ്യനാക്കി മടക്കി. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് അക്ഷര്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ഇതോടെ ഇംഗ്ലണ്ട് 27ന് രണ്ട് എന്ന നിലയിലേക്ക് വീണു.  

പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ ജോ റൂട്ടും സാക്ക് ക്രോളിയും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 74 റണ്‍സുള്ളപ്പോള്‍ റൂട്ടിനെ പുറത്താക്കി അശ്വിന്‍ വീണ്ടും ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. പിന്നാലെ ക്രോളി അര്‍ധശതകം പൂര്‍ത്തിയാക്കി. പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം അര്‍ധസെഞ്ചുറി നേടിയത്. എന്നാല്‍ അതിന്റെ ആഹ്ലാദം കെട്ടടങ്ങും മുന്‍പ് ക്രോളിയെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

ചായയ്‌ക്ക് പിരിയുമ്പോള്‍ നാലിന് 80 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിനെ നിലം തൊടീക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. സ്‌കോര്‍ 81-ല്‍ നില്‍ക്കെ ഒലി പോപ്പിനെയും സ്റ്റോക്സിനെയും പുറത്താക്കി അശ്വിനും അക്ഷറും കളി ഇന്ത്യയുടെ വരുതിയിലാക്കി. പിന്നീട് വന്ന ഒരു ബാറ്റ്സ്മാനും തിളങ്ങാനായില്ല. 11 റണ്‍സെടുത്ത ആര്‍ച്ചറെ അക്ഷര്‍ പുറത്താക്കി. ജാക്ക് ലീച്ചിനെ അശ്വിനും മടക്കി. പിന്നീട് സ്റ്റിയുവര്‍ട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് ഫോക്സ് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തി. എന്നാല്‍ സ്‌കോര്‍ 105-ല്‍ നില്‍ക്കെ ബ്രോഡിനെ ബുംറയുടെ കൈയ്യിലെത്തിച്ച് അക്ഷര്‍ പട്ടേല്‍ മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ചുവിക്കറ്റ് വീഴ്‌ത്തി അക്ഷര്‍ ചരിത്രം കുറിച്ചു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെ ഫോക്സിന്റെ കുറ്റി തെറിപ്പിച്ച് അക്ഷര്‍ ആറാം വിക്കറ്റ് നേട്ടം ആഘോഷിച്ച് ഇംഗ്ലണ്ടിനെ ഓള്‍ ഔട്ടാക്കി.

Tags: indiaEnglandടെസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.