Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പിണറായി സര്‍ക്കാര്‍ അഴിമതിയുടെ നടുക്കടലില്‍

അമേരിക്കന്‍ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനും മറ്റുമുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതിന്റെ ഉത്തരവാദിത്തം കയ്യൊഴിയാന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ്. മന്ത്രിമാര്‍ അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഒരു വിദേശ കമ്പനിയുമായി ധാരണാ പത്രം ഒപ്പിടുമോ?

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 23, 2021, 05:00 am IST
inEditorial

അഴിമതിയെന്ന അഗ്നിപര്‍വതത്തിന്റെ മുകളിലാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇരിക്കുന്നതെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. വളരെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന അഴിമതികള്‍ മൂടിവയ്‌ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയും, ഓരോന്നായി പൊട്ടിത്തെറിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഉത്തരവാദിത്തം നിഷേധിച്ച് കൈകഴുകുകയെന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സ്വീകരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി വന്‍ അഴിമതി പുറത്താകുമെന്ന് ഉറപ്പായപ്പോഴാണെന്ന് പകല്‍പോലെ വ്യക്തം. കേരള വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി), കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും എണ്ണായിരം കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിരുന്നത്. മത്സ്യബന്ധന ഗവേഷണത്തിനായി 5000 കോടിയും, ട്രോളറുകളുടെ നിര്‍മാണത്തിന് 2950 കോടിയും നിക്ഷേപിക്കാനാണ് ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ധാരണയായത്. മത്സ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ചേര്‍ത്തല പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി ഏക്കറൊന്നിന് 100 രൂപ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേക്ക് നല്‍കാനും തീരുമാനിച്ചു. ഇത്രയേറെ കാര്യങ്ങള്‍ മുന്നോട്ടു പോയശേഷമാണ് ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് ആരോപണമുയര്‍ന്നതും സര്‍ക്കാര്‍ വെട്ടിലായതും.

അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ എല്ലാം ഒറ്റയടിക്ക് നിഷേധിച്ച് നല്ലപിള്ള ചമയാനാണ് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ശ്രമിച്ചത്. ആരോപണങ്ങള്‍ അസംബന്ധം എന്നാണ് മന്ത്രി ആവര്‍ത്തിച്ചത്. വിവാദ കമ്പനിയുടെ പ്രതിനിധികളുമായി, അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്ത് കമ്പനി, ഏത് ധാരണാപത്രം എന്നൊക്കെയാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും, കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം വാര്‍ത്ത നല്‍കണമെന്നൊക്കെ വ്യവസായ മന്ത്രി ധാര്‍മികരോഷം കൊണ്ടു. എന്നാല്‍ അമേരിക്കന്‍ കമ്പനിയുടെ സിഇഒ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കൊപ്പം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് അതിന്റെ ഭാരത പ്രതിനിധി തന്നെ വെളിപ്പെടുത്തിയതോടെ  എല്ലാ കള്ളങ്ങളും പൊളിഞ്ഞു. ഇനി രക്ഷയില്ലെന്നു വന്നപ്പോഴാണ് ധാരണാപത്രങ്ങള്‍ റദ്ദാക്കി മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ എന്ത് ധാരണാ പത്രം എന്നു ചോദിച്ചവരാണ് ഇപ്പോള്‍ ഒന്നല്ല, രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്! അഴിമതികള്‍ മൂടിവയ്‌ക്കുന്നതിനും, കേസുകളില്‍നിന്ന് രക്ഷപ്പെടുന്നതിനും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്ന രീതിയിലാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, അഴിമതി നടത്താന്‍ വേണ്ടിയുള്ള വലിയൊരു സംവിധാനമായി ഇടതുമുന്നണി സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നുവെന്നാണ് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുകയാണ് മുഖ്യമന്ത്രിയുടെ  തന്ത്രം. സ്വര്‍ണ കള്ളക്കടത്തുകേസിലും ലൈഫ്മിഷന്‍ പദ്ധതിയുടെ കാര്യത്തിലും ഇതാണ് കണ്ടത്. ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനും മറ്റുമുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതിന്റെ ഉത്തരവാദിത്തം കയ്യൊഴിയാന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ്. കെഎസ്‌ഐഡിസിയുടെയും ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെയും ചുമതലയുള്ള ഐഎഎസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് വലിയ അധികാര ദുരുപയോഗമാണ്. മന്ത്രിമാര്‍ അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഒരു വിദേശ കമ്പനിയുമായി ധാരണാ പത്രം ഒപ്പിടുമോ? ഇങ്ങനെയാണ് സംഭവിച്ചതെന്ന് വാദിക്കുമ്പോള്‍ തങ്ങളുടെ കഴിവില്ലായ്‌മയാണ് മന്ത്രിമാര്‍ സ്വയം തുറന്നുകാട്ടുന്നത്. സര്‍ക്കാരിന്റെതന്നെ ഫിഷറീസ് നയത്തെ കാറ്റില്‍പ്പറത്തി ബഹുരാഷ്‌ട്ര കുത്തകയുമായി കൈകോര്‍ത്ത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കാനുള്ള തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പിടിക്കപ്പെടുമെന്നായപ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ഈ ഭരണാധികാരികളെ അനുവദിക്കരുത്.

Tags: Pinarayi Vijayanഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.