പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറം സ്വദേശിയായ ശോഭനയ്ക്കും അമ്മയ്ക്കും വേണ്ടിയുള്ള വീടിന്റെ മെയിന്റനന്‍സ് (അടുക്കള നിര്‍മാണം) ജോലികള്‍ ഇന്ന് ആരംഭിച്ചു. കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹായത്തോടെ പനത്തടി സേവാഭാരതിയാണ് ജോലികള്‍ ചെയ്തു കൊടുക്കുന്നത്.
ശോഭനയുടെ ദുരിതജീവിതം സോഷ്യല്‍ മീഡിയാ വഴി അറിഞ്ഞതിന്റെ ഭാഗമായി സേവാഭാരതി പ്രവര്‍ത്തകര്‍ അവരുടെ വീടു സന്ദര്‍ശിക്കുകയും ഒരു വീല്‍ചെയര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ലയണ്‍സ് ക്ലബ്ബുമായി ബന്ധപ്പെടുകയും നിര്‍മാണത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്തു തരാമെന്ന് അറിയിച്ചതിനാല്‍ നിര്‍മാണച്ചുമതല സേവാഭാരതി എറ്റെടുക്കുകയും ചെയ്തു.
നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പനത്തടി സേവാഭാരതിയുടെയും സംഘത്തിന്റെയും വിവിധ ക്ഷേത്രപ്രവര്ത്തകരും അടക്കം ഇരുപതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: