Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാര്‍ഷിക നിയമം: കേന്ദ്രസര്‍ക്കാരിന് പിന്തുണയേറുന്നു; കേരളത്തില്‍നിന്ന് ഉള്‍പ്പെടെ പത്ത് സംഘടനകള്‍കൂടി കേന്ദ്രകൃഷിമന്ത്രിയെ കണ്ടു

കഴിഞ്ഞ 14 ദിവസത്തിനിടെ കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണയറിയിക്കുന്ന നാലാമത്തെ സംഘമാണിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 07:36 pm IST
inIndia

ന്യൂദല്‍ഹി: പുതിയ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തണയേറുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി പിന്തുണയറിയിച്ചു. നിയമത്തെ എതിര്‍ക്കുന്ന ഐക്യകര്‍ഷക മുന്നണിയുടെ 40 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ നിരാഹാരം അനുഷ്ഠിച്ചതിന് ഇടയിലാണ് പത്ത് കര്‍ഷക സംഘടനകള്‍ പിന്തുണയറിയിച്ച് കൃഷിമന്ത്രിയെ കണ്ടത്. കഴിഞ്ഞ 14 ദിവസത്തിനിടെ കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണയറിയിക്കുന്ന നാലാമത്തെ സംഘമാണിത്. 

ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  ഉത്തര്‍പ്രദേശ്, കേരളം, തമിഴ്‌നാട്, തെലങ്കാന, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘടനകളാണ് കേന്ദ്രമന്ത്രിയെ കണ്ടതും നിവേദനം നല്‍കിയതും. ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൃഷിക്കാരില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നതായി നിവേദനത്തില്‍ പറയുന്നു. കാര്‍ഷിക സംവിധാനത്തെ സ്വതന്ത്രമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിയമം പാസാക്കിയത്. 

പിന്തുണയറിയിച്ച് തങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ നിയമത്തെ പിന്തുണയ്‌ക്കുന്നുവെന്ന് കാണിക്കാനാണ് തങ്ങള്‍ ഇവിടെയെത്തിയതെന്നും നിവേദനത്തിലുണ്ട്. മണ്ഡി സംവിധാനത്തില്‍ തങ്ങള്‍ അസന്തുഷ്ടരും അതിന്റെ ഇരകളുമായിരുന്നു. ചിലയിടങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ സമ്മര്‍ദത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കരുതെന്നും നിവേദനത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നു. 

കാര്‍ഷിക നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തണമെന്ന നിര്‍ദേശവും കര്‍ഷകര്‍ നിവേദനത്തില്‍ മുന്നോട്ടുവച്ചു. കര്‍ഷകര്‍ നിയമത്തിന് പിന്തുണയറിയിച്ചുവെന്നും കത്തു നല്‍കിയെന്നും യോഗശേഷം നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനായാണ് മോദി സര്‍ക്കാര്‍ നിയമംകൊണ്ടുവന്നതെന്ന അഭിപ്രായം കര്‍ഷകര്‍ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഞായറാഴ്ച ഉത്തരാഖണ്ഡില്‍നിന്നുള്ള 100 പേരടങ്ങിയ കര്‍ഷകരുടെ സംഘം സര്‍ക്കാരിന് പിന്തുണയറിച്ചിരുന്നു. ശനിയാഴ്ച ഹരിയാനയില്‍നിന്നുള്ള 29 അംഗ സംഘവും പിന്തുണയറിയിച്ച് നരേന്ദ്രസിംഗ് തോമറെ കണ്ടിരുന്നു.  

Tags: ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികലാപംകര്‍ഷകനിയമംനരേന്ദ്ര സിംഗ് തോമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.